ഹൃദയത്തിന് വേണം ഒമേഗ-3, ഫ്ലാക്സ് സീഡുകൾക്ക് പുറമെ ഇവയും സൂപ്പർ

ഒരു ഗ്രാം ഫ്ലാക്സ് സീഡിൽ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകളെക്കാൾ ചിയ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.
Flax seeds
Flax seedsPinterest
Updated on
1 min read

ഫ്ലാക്സ് സീഡുകൾ പൊതുവെ ഒമേ​ഗ-3 പവർഹൗസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവ നമ്മുടെ ഹൃദത്തിന്റെയും തലച്ചോറിന്റെയും ആരോ​ഗ്യത്തിന് പ്രധാനമാണ്. എന്നാൽ ഫ്ലാക്സ് വിത്തുകളെക്കാൾ ഒമേ​ഗ-3 അടങ്ങിയ ഭക്ഷണങ്ങളുമുണ്ട്.

ചിയ സീഡ്

ഒരു ഗ്രാം ഫ്ലാക്സ് സീഡിൽ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകളെക്കാൾ ചിയ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകളിലെ കൊഴുപ്പിന്റെ ഏകദേശം 60 ശതമാനവും ഒമേഗ-3 ആൽഫ-ലിനോലെനിക് ആസിഡ് ആണ്.

രണ്ട് ടേബിൾസ്പൂൺ ചിയ വിത്തുകൾ ഒമേഗ-3 യും നാരുകളും പ്രോട്ടീനും ആന്റിഓക്‌സിഡന്റുകളും ഗണ്യമായ അളവിൽ നൽകുന്നു.

വാൽനട്ട്

ഒമേഗ-3 ഉയർന്ന അളവിൽ അടങ്ങിയ മറ്റൊന്നാണ് വാൽനട്ട്. ഒരു പിടി വാൽനട്ടിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, പോളിഫെനോളുകൾ എന്നിവയ്‌ക്കൊപ്പം എഎൽഎയും (ആൽഫ-ലിനോലെനിക് ആസിഡ്) അടങ്ങിയിട്ടുണ്ട്. പതിവായി വാൽനട്ട് കഴിക്കുന്നത് കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്തുന്നതിനും വീക്കം കുറക്കുന്നതിനും കാരണമാകുന്നു.

സോയാബീൻ

സോയയിൽ ഉയർന്ന അളവിൽ ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ നാരുകളും സസ്യാധിഷ്ഠിത പ്രോട്ടീനും ധാരാളമുണ്ട്. റൈബോഫ്ലേവിൻ, ഫോളേറ്റ്, വിറ്റാമിൻ കെ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇവ നൽകുന്നു.

Flax seeds
ഫ്ലാക്സ് വിത്തുകൾ ഇങ്ങനെ കഴിച്ചു നോക്കൂ, ​ഗുണം ഇരട്ടിയാകും

സാൽമൺ

ഫ്ളാക്സ് സീഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ശരീരത്തിന് വേഗത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിൽ ഒമേഗ-3 നൽകുന്നവയാണ് സാൽമൺ മത്സ്യമാണ്. ഉയർന്ന അളവിൽ ഇപിഎയും ഡിഎച്ച്എയും സാൽമണിലുണ്ട്. ഹൃദയാരോഗ്യത്തിനും ഉപാപചയ പ്രവർത്തനങ്ങളുടെ ആരോഗ്യത്തിനും ഇവ ഉത്തമമാണ്.

Flax seeds
'ഇനി ആയുഷ്കാലം ബീഫ് കഴിക്കാൻ പറ്റില്ലേ?' റെഡ്മീറ്റും ചിക്കൻ്റെ കരളും യൂറിക് ആസിഡും, വൈറലായി ഡോക്ടറുടെ കുറിപ്പ്

മത്തി

ഒമേഗ-3യുടെ മികച്ച ഉറവിടമാണ് മത്തി. ഇവയിൽ കാൽസ്യം, വിറ്റാമിൻ ബി 12, സെലിനിയം എന്നിവയും അടങ്ങിയിട്ടുണ്ട്. മാത്രമല്ല മത്തിയുടെ ഉയർന്ന ലഭ്യതയും വിലക്കുറവും ആരോഗ്യപ്രേമികൾക്ക് മത്തിയെ പ്രിയങ്കരമാക്കുന്നു.

Summary

Food which have omega-3 fatty acid more than flax seeds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com