കൊളസ്ട്രോൾ ഉണ്ടോ? മരുന്നിനൊപ്പം ഡയറ്റിൽ പതിവായി ഈ 4 ഭക്ഷണം കൂടി കരുതണേ

ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ സ്നാക്ക് ആയി അല്ലെങ്കിൽ എപ്പോഴും കയ്യിൽ കരുതാവുന്ന ചില ഭക്ഷണങ്ങളുണ്ട്.
Cholestrol and diet tips
Cholestrol and diet tipsPinterest
Updated on
1 min read

ചെറുപ്പക്കാരിൽ പോലും ഇന്ന് കൊളസ്ട്രോൾ ഉയർന്നു വരുന്ന ഒരു പ്രവണതയാണ് കാണുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണക്രമവുമൊക്കെയാണ് പ്രധാന വില്ലന്മാർ. കൊളസ്ട്രോൾ എന്ന പറയുമ്പോൾ രണ്ട് തരമുണ്ട്. ഒന്ന്, എൽഡിഎൽ (ചീത്ത കൊളസ്‌ട്രോൾ) – രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും. രണ്ടാമത്, എച്ച്ഡിഎൽ (നല്ല കൊളസ്‌ട്രോൾ) – ശരീരത്തിൽ നിന്നുള്ള അധിക കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കും.

Cholestrol and diet tips
ബാത്ത്റൂം വൃത്തിയാക്കുമ്പോൾ ആദ്യം ചെയ്യേണ്ടതും അവസാനം ചെയ്യേണ്ടതും; വൃത്തിയാക്കലിൽ ക്രമമുണ്ട്

ചീത്ത കൊളസ്ട്രോൾ മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. എന്നാൽ അതിനൊപ്പം ഡയറ്റിലും ശ്രദ്ധ വേണം. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ സ്നാക്ക് ആയി അല്ലെങ്കിൽ എപ്പോഴും കയ്യിൽ കരുതാവുന്ന ചില ഭക്ഷണങ്ങളുണ്ട്.

Cholestrol and diet tips
അടുക്കള വൃത്തിയാക്കുമ്പോൾ മറന്നുപോകുന്ന 10 ഇടങ്ങൾ, രോഗാണുക്കൾ ഒളിഞ്ഞിരിക്കുന്നത് ഇവിടെ

കൊളസ്ട്രോൾ നിയന്ത്രിക്കാൻ കയ്യിൽ കരുതാം ഈ നാല് ഭക്ഷണങ്ങൾ

ബെറിപ്പഴങ്ങൾ

ആന്തോസയാനിനുകൾ പോലുള്ള പോളിഫെനോളുകൾ ധാരാളമായി അടങ്ങിയതാണ് ബെറിപ്പഴങ്ങൾ. ഇവ രക്തധമനികളെ സംരക്ഷിക്കാനും. രക്തപ്രവാഹത്തിൽ നിന്ന് ചീത്ത കൊളസ്ട്രോൾ വലിച്ചെടുത്ത് പുറന്തള്ളാനും സഹായിക്കും. പോളിഫെനോളുകൾ ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ ഓക്‌സിഡേഷന്റെ അളവും പരിമിതപ്പെടുത്തുന്നു. ബാഗിൽ ഒരു ചെറിയ ബോക്സിൽ കുറച്ചു ബെറിപ്പഴങ്ങൾ കരുതുന്നത് ശീലമാക്കാം.

വിത്തുകളും നട്സും

ബദാം, വാൾണട്ട്, ഫ്ലാക്സ് സീഡ് തുടങ്ങിയവ ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കും. ഇത് കുടലിനെയും കരളിനെയും സംരക്ഷിക്കുന്നു.

പയറുവർ​ഗങ്ങൾ

പരിപ്പ്, പയറു പോലുള്ളവയിൽ ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുടലിൽ ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ ഉൽപാദിപ്പിക്കുന്നു. ഇത് കരളിൽ കൊളസ്ട്രോൾ സിന്തസിസ് കുറയ്ക്കാൻ സഹായിക്കും. അവയിൽ സസ്യ പ്രോട്ടീനും ധാരാളമുണ്ട്. ഇത് ശരീരത്തിൽ നിന്ന് ചിത്ത കൊളസ്ട്രോൾ പുറന്തള്ളാൻ സഹായിക്കും.

ഓട്സ്

രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പ്രീബയോട്ടിക് ഫൈബർ ബീറ്റാ-ഗ്ലൂക്കൻ ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഇവ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഫാസ്റ്റ് ഫുഡ്

ബർഗർ, പിസ, ഫ്രൈഡ് ചിക്കൻ പോലുള്ള ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റ് കൂടുതലായിരിക്കും.

ബേക്കറി വിഭവങ്ങൾ

കേക്ക്, ഡോണട്ട് തുടങ്ങിയവയിൽ അമിതമായ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.

റെഡ് മീറ്റ്

മട്ടൺ, ബീഫ് എന്നിവ അമിതമായി കഴിക്കുന്നത് LDL ഉയരാൻ കാരണമാകും.

സോഫ്റ്റ് ഡ്രിങ്ക്സ്

പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ ശരീരത്തിൽ കൊഴുപ്പ് വർധിപ്പിക്കും.

ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക.

  • പുകവലിയും മദ്യപാനവും ഒഴിവാക്കുക.

  • ശരീരഭാരം നിയന്ത്രിക്കുക.

  • മതിയായ ഉറക്കം ഉറപ്പാക്കുക.

  • മാനസിക സമ്മർദ്ദം കുറയ്ക്കാൻ യോഗ, മെഡിറ്റേഷൻ എന്നിവ പരിശീലിക്കാം.

Cholestrol and diet tips
സ്മാർട്ട് വാച്ച് പറയുന്നതെല്ലാം ശരിയാണോ? എത്രത്തോളം വിശ്വസിക്കാം?
Cholestrol and diet tips
'മുന്നിലല്ല പിന്നിലാണ് കാര്യം!' പാക്കറ്റ് ഭക്ഷണം വാങ്ങുമ്പോൾ ലേബലിൽ ആദ്യം നോക്കേണ്ട 5 കാര്യങ്ങൾ
Cholestrol and diet tips
വയറുവീ‍ക്കലിന് പിന്നിൽ ​'ഗ്യാസ്' മാത്രമല്ല, ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം
Summary

Four foods that help to reduce cholestrol

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com