സ്മാർട്ട് വാച്ച് പറയുന്നതെല്ലാം ശരിയാണോ? എത്രത്തോളം വിശ്വസിക്കാം?

പുതിയ പഠനങ്ങളും അവയുടെ കൃത്യത ഓരോ ഉപകരണത്തിലും അളവിലും സാഹചര്യത്തിലും വ്യത്യാസപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നു.
Smart Watch Health Reading
Smart Watch Health ReadingPinterest
Updated on
2 min read

സ്മാർട്ട് വാച്ച് സമയം നോക്കാനുള്ള ഒരു ഉപകരണം മാത്രമല്ല, ഹൃദയമിടിപ്പും, ഉറക്കത്തിന്റെ ദൈർഘ്യവും, എത്ര സ്റ്റെപ്പ് നടന്നു, കലോറിയുടെ ഉപഭോ​ഗം, സ്ട്രെസ് ലെവൽ, ശരീര താപനില തുടങ്ങിയ നിരവധി ആരോ​ഗ്യവിവരങ്ങൾ വരെ കൈത്തണ്ടയിൽ ലഭിക്കും. ചില വാച്ചുകൾ ഹൃദയമിടിപ്പിൽ അസാധാരണ കണ്ടെത്തിയാൽ മുന്നറിയിപ്പും നൽകും. എന്നാൽ പലർക്കും ഉണ്ടാകുന്ന ഒരു സംശയമാണ് വാച്ച് കാണിക്കുന്ന ആരോ​ഗ്യവിവരങ്ങൾ ശരിക്കും വിശ്വസിക്കാമോ?

Smart Watch Health Reading
ബാത്ത്റൂം വൃത്തിയാക്കുമ്പോൾ ആദ്യം ചെയ്യേണ്ടതും അവസാനം ചെയ്യേണ്ടതും; വൃത്തിയാക്കലിൽ ക്രമമുണ്ട്

സ്മാർട്ട് വാച്ചിലെ എല്ലാ റീഡിങ്ങുകളും ഒരേ അളവിൽ കൃത്യമല്ല. ഹൃദയമിടിപ്പ് പോലുള്ള ചില കാര്യങ്ങൾ നിരീക്ഷണത്തിന് പ്രയോജനപ്പെടുമെങ്കിലും രക്തസമ്മർദ്ദം, കലോറി, ഉറക്കം തുടങ്ങിയവ കൃത്യമായ മെഡിക്കൽ അളവുകളായി കാണരുതെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ അഭിപ്രായം. പുതിയ പഠനങ്ങളും അവയുടെ കൃത്യത ഓരോ ഉപകരണത്തിലും അളവിലും സാഹചര്യത്തിലും വ്യത്യാസപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നു.

Smart Watch Health Reading
അടുക്കള വൃത്തിയാക്കുമ്പോൾ മറന്നുപോകുന്ന 10 ഇടങ്ങൾ, രോഗാണുക്കൾ ഒളിഞ്ഞിരിക്കുന്നത് ഇവിടെ

സ്മാർട്ട് വാച്ച് എങ്ങനെയാണ് ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്നത്?

സ്മാർട്ട് വാച്ചിനുള്ളിലെ വിവിധ സെൻസറുകളാണ് ശരീരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നത്. കൈത്തണ്ടയിലൂടെ ഉള്ള രക്തപ്രവാഹത്തിലെ മാറ്റങ്ങൾ മനസ്സിലാക്കാൻ PPG (Photoplethysmography) പോലുള്ള ഒപ്റ്റിക്കൽ സെൻസറുകൾ ആണ് സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നത്. ഇവയിൽ നിന്നുള്ള സിഗ്നലുകൾ വാച്ചിലെ സോഫ്റ്റ്‌വെയറും ആൽഗരിതങ്ങളും വിശകലനം ചെയ്താണ് ഹൃദയമിടിപ്പ്, ഉറക്കം, സ്ട്രെസ് തുടങ്ങിയ ചില വിവരങ്ങൾ കണക്കാക്കുന്നത്.

അതായത്, വാച്ചിലെ സ്ക്രീനിലെ ഓരോ സംഖ്യയും ശരീരത്തിൽ നിന്ന് നേരിട്ട് അളന്നെടുത്തതായിരിക്കണമെന്നില്ല. പലതും സെൻസറിൽ നിന്നുള്ള ഡാറ്റയും വ്യക്തിയുടെ വിവരങ്ങളും ആൽഗരിതങ്ങളും ചേർത്ത് കണക്കാക്കിയവയായിരിക്കും.

ഹൃദയമിടിപ്പ് എത്രത്തോളം കൃത്യമാണ്?

സ്മാർട്ട് വാച്ചുകളിൽ താരതമ്യേന കൂടുതൽ വിശ്വാസ്യതയുള്ള ഒന്ന് ഹൃദയമിടിപ്പ് നിരക്കാണ്. എന്നാൽ ഉപകരണത്തിന്റെ മോഡൽ, വ്യായാമത്തിന്റെ തീവ്രത, വ്യക്തിയുടെ ശരീരഘടന, സെൻസറിന്റെ സ്ഥാനം തുടങ്ങിയവ കൃത്യതയെ ബാധിക്കും. വിശ്രമാവസ്ഥയിലും സാധാരണ നടക്കുമ്പോഴും വാച്ച് നൽകുന്ന ഹൃദയമിടിപ്പ് ഒരു ട്രെൻഡ് മനസ്സിലാക്കാൻ സഹായകരമായേക്കാം.

Smart Watch Health Reading
'മുന്നിലല്ല പിന്നിലാണ് കാര്യം!' പാക്കറ്റ് ഭക്ഷണം വാങ്ങുമ്പോൾ ലേബലിൽ ആദ്യം നോക്കേണ്ട 5 കാര്യങ്ങൾ

ഉറക്കത്തിന്റെ കണക്ക് എത്രത്തോളം ശരിയാണ്?

ഇന്നത്തെ സ്മാർട്ട് വാച്ചുകളുടെ പ്രധാന ആകർഷങ്ങളിൽ ഒന്ന് സ്ലീപ് ട്രാക്കിങ് ആണ്. എത്ര മണിക്കൂർ ഉറങ്ങി, എത്ര നേരം ആഴത്തിലുള്ള ഉറക്കം കിട്ടി, ആർഇഎം സ്ലീപ്, ലൈറ്റ് സ്ലീപ് എന്നിവ സ്മാർട്ട് വാച്ച് രേഖപ്പെടുത്തും. എന്നാൽ ഇവയിൽ പലതും നേരിട്ട് മസ്തിഷ്ക പ്രവർത്തനം അളന്ന് കണ്ടെത്തുന്നതല്ല. ചലനം, ഹൃദയമിടിപ്പ് തുടങ്ങിയ സിഗ്നലുകൾ ഉപയോഗിച്ചാണ് ഉറക്കത്തിന്റെ ഘട്ടങ്ങൾ പലപ്പോഴും കണക്കാക്കുന്നത്. ചിലപ്പോൾ ഇത് ദൈഘ്യം കൂടുതലാണെന്ന തരത്തിലും കാണിക്കാറുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അതുകൊണ്ട് തന്നെ കൃത്യമായ മെഡിക്കൽ അളവായി ഇതിനെ കണക്കാക്കാൻ കഴിയില്ലെങ്കിലും ഉറക്കം നിരീക്ഷിക്കുന്നതിനും താരതമ്യപ്പെടുത്തുന്നതിനും മികച്ചതാണ്.

സ്റ്റെപ്പ് കൗണ്ട് വിശ്വസിക്കാമോ?

ചുവടുകളുടെ എണ്ണം പൊതുവെ സ്മാർട്ട് വാച്ചിലെ ഉപയോഗപ്രദമായ ഡാറ്റയാണ്. എന്നാൽ കൈയുടെ ചലനം, വാച്ച് ധരിക്കുന്ന രീതി, നടക്കുന്നതിന്റെ വേഗം, ഉപകരണത്തിന്റെ സെൻസർ തുടങ്ങിയവ അനുസരിച്ച് കണക്കിൽ വ്യത്യാസമുണ്ടാകാം.

കലോറി വിലയിരുത്തൽ ശരിയാണോ?

സ്മാർട്ട് വാച്ചുകളിൽ പലരും അമിതമായി വിശ്വസിക്കുന്ന മറ്റൊരു വിവരം കലോറി കത്തിക്കലുമായി ബന്ധപ്പെട്ടതാണ്. ഇന്ന് ഇത്ര കലോറി കത്തിച്ചുവെന്ന കണക്ക് സ്മാർട്ട് വാച്ച് രേഖപ്പെടുത്തുന്നത് ശരിയാണെന്ന് പൂർണമായും വിശ്വസിക്കരുത്.

കലോറി ചെലവായത് കണക്കാക്കാൻ വാച്ചിന് വ്യക്തിയുടെ പ്രായം, ലിംഗം, ഉയരം, ഭാരം, ഹൃദയമിടിപ്പ്, ചലനം തുടങ്ങിയ നിരവധി വിവരങ്ങൾ ഉപയോഗിക്കേണ്ടിവരും. അതിനാൽ ഇത് ഒരു കൃത്യമല്ലാത്ത ഒരു വിവരം മാത്രമാണ്.

വാച്ചിന്റെ റീഡിങ് തെറ്റാൻ കാരണമാകുന്ന കാര്യങ്ങൾ

  • ഒരേ വ്യക്തിക്ക് പോലും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത റീഡിങ് ലഭിക്കാം. കാരണം,

  • വാച്ച് കൈയിൽ ശരിയായി ഘടിപ്പിച്ചിട്ടില്ലെങ്കിൽ

  • വളരെ അയഞ്ഞോ വളരെ മുറുക്കിയോ ധരിച്ചാൽ

  • വ്യായാമത്തിനിടെ കൈ ശക്തമായി ചലിച്ചാൽ

  • വിയർപ്പ് കൂടുതലായാൽ

  • സെൻസറും ചർമവും തമ്മിലുള്ള സമ്പർക്കം മോശമായാൽ

  • തണുത്ത കാലാവസ്ഥയിൽ രക്തപ്രവാഹം മാറിയാൽ

  • ഉപകരണത്തിൻ്റെ സെൻസർ/മോഡൽ വ്യത്യാസപ്പെട്ടാൽ

  • സോഫ്റ്റ്‌വെയർ, ആൽഗരിതം എന്നിവ വ്യത്യാസപ്പെട്ടാൽ

സ്മാർട്ട് വാച്ച് ശരിയായി ഉപയോഗിച്ചാൽ ആരോഗ്യശീലങ്ങൾ മെച്ചപ്പെടുത്താൻ നല്ലൊരു ഉപകരണമാകാം. സ്മാർട്ട് വാച്ച് ഉപയോഗിക്കുമ്പോൾ മനസ്സിലാക്കേണ്ട പ്രധാന കാര്യം, ഒരു ദിവസത്തെ നമ്പറിനെക്കാൾ ദീർഘകാല ട്രെൻഡ് ആണ് പരിശോധിക്കേണ്ടത്.

Smart Watch Health Reading
വയറുവീ‍ക്കലിന് പിന്നിൽ ​'ഗ്യാസ്' മാത്രമല്ല, ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം
Smart Watch Health Reading
ആരോഗ്യകരമെന്ന് കരുതി ദിവസവും ചെയ്യുന്ന 7 അനാരോഗ്യകരമായ ശീലങ്ങൾ
Smart Watch Health Reading
ഭക്ഷണം കഴിച്ച ഉടൻ കുളിക്കാമോ? ഇതുവരെ കേട്ടതൊക്കെ തെറ്റ്
Summary

How accurate are smart watch health readings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com