ഇനി ഫ്രിഡ്ജില്‍ വെച്ച് ഫ്രീസ് ചെയ്ത ബ്രെഡ് കഴിക്കാം, രക്തത്തിലെ പഞ്ചസാരയെ വരുതിയിലാക്കാം

ബ്രെഡ് ഫ്രീസ് ചെയ്ത ശേഷം ഡീഫ്രോസ്റ്റ് ചെയ്യുമ്പോള്‍ ചില തരം സ്റ്റാര്‍ച്ചുകള്‍ റിട്രോഗ്രേഡേഷന്‍ പ്രക്രിയയിലൂടെ കടന്നുപോകുന്നു.
Bread Slice
Bread SliceMeta AI Image
Updated on
1 min read

ബ്രെഡ് ഫ്രീസ് ചെയ്തു കഴിച്ചിട്ടുണ്ടോ? ഇത് രുചി കൂട്ടാൻ മാത്രമല്ല പോഷകമൂല്യം വർധിപ്പിക്കാനും സഹായിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ പലപ്പോഴും ബ്രെഡ് ഒരു ആരോ​ഗ്യകരമായ ഭക്ഷണമായി പൊതുവെ കാണാറില്ല. എന്നാൽ ബ്രെഡ് ഫ്രീസ് ചെയ്യുമ്പോൾ അന്നജത്തിന്റെ ഘടനയിൽ മാറ്റം ഉണ്ടാക്കുകയും ആരോഗ്യകരമായ മെറ്റബോളിക് പാറ്റേണുകളെ സഹായിക്കുകയും ചെയ്യുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഫ്രീസ് ചെയ്ത ബ്രെ‍ഡിന്റെ ആരോ​ഗ്യ​ഗുണണങ്ങൾ

ബ്രെഡ് ഫ്രീസ് ചെയ്ത ശേഷം ഡീഫ്രോസ്റ്റ് ചെയ്യുമ്പോള്‍ ചില തരം സ്റ്റാര്‍ച്ചുകള്‍ റിട്രോഗ്രേഡേഷന്‍ പ്രക്രിയയിലൂടെ കടന്നുപോകുന്നു. അതിലൂടെ അന്നജത്തിന്റെ ഘടനയുടെ ഒരുഭാഗം സ്റ്റാര്‍ച്ച് ആയി മാറുന്നു. ഇവ നാരുകൾക്ക് സമാനമായി പ്രവര്‍ത്തിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കാൻ സഹായിക്കും. ഫ്രഷ് ബ്രെഡിനെ അപേക്ഷിച്ച് ഫ്രീസ് ചെയ്ത് വീണ്ടും ഡീഫ്രോസ്റ്റ് ചെയ്യുന്ന ബ്രെഡ്, ഭക്ഷണത്തിന് ശേഷമുളള രക്തത്തിലെ ഗ്ലൂക്കോസ് സ്‌പൈക്ക് 30 ശതമാനം വരെ കുറച്ചതായി പഠനങ്ങൾ പറയുന്നു.

മെച്ചപ്പെട്ട ദഹനം

ബ്രെഡ് ഫ്രീസ് ചെയ്യുമ്പോള്‍ സ്റ്റാര്‍ച്ച് തന്മാത്രകള്‍ ശരീരം കൂടുതല്‍ സാവധാനം വിഘടിക്കുന്ന രൂപത്തിലേക്ക് മാറ്റുന്നു. ഇത് ദഹനനാളത്തിന് പെട്ടെന്നുള്ള ഗ്ലൂക്കോസ് വര്‍ധനവ് കൈകാര്യം സഹായിക്കും. മാത്രമല്ല, ബ്രെഡില്‍ അടങ്ങിയ പ്രതിരോധ ശേഷിയുളള സ്റ്റാര്‍ച്ച് സ്ഥിരമായുള്ള ദഹനതാളത്തെ പ്രോത്സാഹിപ്പിക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

കാര്‍ബോഹൈഡ്രേറ്റിന് ദഹിപ്പിക്കുന്നതിന്‍റെ വേഗത കുറയുന്നത്, ആന്‍റിഓക്സിഡന്‍റുകളും മൈക്രോന്യൂട്രിയന്‍സും ആഗിരണം ചെയ്യുന്നതിനെ സഹായിക്കും. ഫ്രീസ് ചെയ്ത ശേഷം റിട്രോഗ്രഡേഷന്‍ സംഭവിക്കുന്ന ബ്രെഡിലെ പഞ്ചസാരയെ സാവധാനത്തില്‍ പുറത്തുവിടുന്നു. ഇത് സെല്ലുലാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

Bread Slice
രക്തസമ്മര്‍ദത്തിലെ മാറ്റങ്ങള്‍ നിസ്സാരമാക്കരുത്, ഹൃദയാഘാത സാധ്യത 10 വര്‍ഷം മുന്‍പേ തിരിച്ചറിയാം

കുടലിന്റെ ആരോഗ്യം

ബ്രെഡിലെ അന്നജം ഗുണകരമായ കുടല്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. അന്നജത്തിലെ സംയുക്തങ്ങള്‍ വന്‍കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മന്ദഗതിയിലുള്ള ദഹനം ഗ്ലൂക്കോസ് നിയന്ത്രണത്തില്‍ മാത്രമല്ല കുടലിന്റെ ആരോഗ്യത്തെയും സഹായിക്കുന്നു.

Bread Slice
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍, അത്താഴം കൃത്യ സമയത്ത് കഴിക്കണം

ദിവസേനെയുള്ള ഊര്‍ജം ലഭിക്കാന്‍ സഹായിക്കുന്നു

ഫ്രീസ് ചെയ്ത ബ്രെഡ് അന്നജത്തിന്റെ ഘടനയെ കൂടുതല്‍ ഊര്‍ജവിതരണം സൃഷ്ടിക്കുന്ന വിധത്തില്‍ ക്രമീകരിക്കുന്നു. ഇത് ശരീരത്തെ റിലാക്‌സ് ചെയ്യുന്ന രീതിയിലേക്ക് മാറ്റുന്നു.

Summary

Frozen Bread may reduce sugar spikes and improve gut health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com