ഉറക്കം താനേ വരും, വെളുത്തുള്ളി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ

വെളുത്തുള്ളിയിൽ അടങ്ങിയ മ​ഗ്നീഷ്യം സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവു കുറയ്ക്കാൻ സഹായിക്കുന്നു.
Garlic for sleep quality
Garlic for sleep qualityMeta AI Image
Updated on
1 min read

ടുക്കളയിൽ സ്ഥിരമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. വിറ്റാമിൻ, സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം കൂടാതെ നിരവധി ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് വെളുത്തുള്ളി. ഉറക്കക്കുറവിനൊരു പരിഹാരം കൂടിയാണ് വെളുത്തുള്ളി.

വെളുത്തുള്ളിയിൽ അടങ്ങിയ മ​ഗ്നീഷ്യം സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവു കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ മെലാറ്റോണിൻ വർധിപ്പിക്കുന്നതിലേക്കും നയിക്കും. വെളുത്തുള്ളിൽ അടങ്ങിയ അലിസിൻ എന്ന സംയുക്തം ആഴമേഴിയ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. എന്നാൽ ഉറങ്ങുന്നതിന് തൊട്ടു മുൻപ് വെളുത്തുള്ളി കഴിക്കുന്നത് ചിലരിൽ ദഹനക്കേടും നെഞ്ചെരിച്ചിലും ഉണ്ടാക്കാം.

Garlic for sleep quality
​ഗ്രീൻ ​ടീ പ്രതീക്ഷിച്ച ഫലം തരുന്നില്ലേ? ഇതാകും കാരണം

വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ വെളുത്തുള്ളി ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കലോറികളെരിച്ച് കളയാന്‍ വെളുത്തുള്ളി ഗുണകരമാണ്. മാത്രമല്ല, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും വെളുത്തുള്ളി സഹായിക്കും.

Garlic for sleep quality
കണ്ണിന് താഴെയുള്ള കറുപ്പ് അകറ്റാൻ ചില കുക്കുമ്പർ ടെക്നിക്സ്

തുമ്മല്‍, ജലദോഷം, ചുമ തുടങ്ങിയവയുടെ തീവ്രത കുറയ്ക്കാന്‍ വെളുത്തുള്ളി കഴിക്കുന്നത് ഗുണം ചെയ്യും.ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. വയറിലെ അണുബാധകള്‍ ചെറുക്കുന്നതിന് പച്ച വെളുത്തുള്ളി ഉപകരിക്കും.

Summary

Garlic to improve better sleep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com