ഗ്യാസ് സ്റ്റൗ, ഇൻഡക്ഷൻ, എയ‍ർഫ്രയർ; അടുക്കളയിൽ ഏറ്റവും ലാഭകരം ഏത്?

അടുക്കളയിൽ ഒരു 'സ്മാർട്ട് കോംബോ' ഉപയോഗിക്കുന്നതാണ് ഏറ്റവും ലാഭകരം.
Gas Stove vs Induction cooker
Gas Stove vs Induction cookerPinterest
Updated on
2 min read

വിറകടുപ്പിന് പകരക്കാരനായി ​ഗ്യാസ് സ്റ്റൗവ് എത്തിയപ്പോൾ അടുക്കളയുടെ ലുക്കും മാറി പാചകവും എളുപ്പമായി. പാചകവാതക ക്ഷാമം രൂക്ഷമായതോടെ ​ഗ്യാസ് സ്റ്റൗവിനും പകരക്കാർ വ്യാപകമായി. വല്ലപ്പോഴും ഉപയോ​ഗിച്ചു കൊണ്ടിരുന്ന ഇൻഡക്ഷൻ കുക്കർ, എയർ ഫ്രയർ, മൈക്രോവേവ് എന്നിവ അടുക്കളിയിലെ മിന്നും താരങ്ങളായി. എന്നാൽ ​​ഗ്യാസോ കറന്റോ പാചകത്തിന് കൂടുതൽ ലാഭകരം?

പാചകവാതകം

ഏത് തരം പാത്രങ്ങളും ഉപയോഗിക്കാമെന്നതാണ് ഗ്യാസ് അടുപ്പുകളുടെ ഒരു പ്രത്യേകത. കൂടാതെ, കറൻ്റ് പോയാലും പാചകം മുടങ്ങില്ലെന്നതും വലിയൊരു ആശ്വാസമാണ്. എന്നാൽ പാചകവാതക ക്ഷാമവും വിലകയറ്റവും വലിയൊരു പ്രതിസന്ധിയാണ്.

ഗ്യാസ് അടുപ്പിൽ പാചകം ചെയ്യുമ്പോൾ പകുതി ചൂടു മാത്രമാണ് പാത്രത്തിന് കിട്ടുക. ബാക്കി ചൂട് അടുക്കളയിലെ അന്തരീക്ഷത്തിലേക്കാണ് പോകുന്നത്.

ഇൻഡക്ഷൻ കുക്കർ

ഇലക്ട്രിക് ഉപകരണങ്ങളിൽ ഏറ്റവും കാര്യക്ഷമമായി പാചകം ചെയ്യാൻ കഴിയുന്നത് ഇൻഡക്ഷൻ കുക്കറിലാണ്. മാഗ്നറ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ പാത്രം മാത്രമേ ഇവിടെ ചൂടാകുന്നുള്ളൂ. ഇൻഡക്ഷൻ കുക്കറുകൾ ഉയർന്ന ഊർജ്ജക്ഷമത ഉള്ളവയായതിനാൽ ചൂട് ഒട്ടും പാഴായി പോകുന്നില്ല എന്നതാണ് ഏറ്റവും വലിയ ഗുണം.

വെള്ളം തിളപ്പിക്കാനും, ഭക്ഷണം തയ്യാറാക്കാനും ഗ്യാസ് അടുപ്പിനെക്കാൾ എത്രയോ മടങ്ങ് ലാഭകരമാണ് ഇൻഡക്ഷൻ. കൂടാതെ അടുക്കളയിൽ ചൂടു അനുഭവപ്പെടുമെന്ന ആശങ്കയും വേണ്ട.

എന്നാൽ ഇൻഡക്ഷൻ ബേസ് ഉള്ള പരന്ന പാത്രങ്ങൾ മാത്രമേ ഇതിൽ ഉപയോഗിക്കാൻ കഴിയൂ എന്നത് ഒരു പരിമിതിയാണ്. കറന്റ് ബില്ലിൽ ചെറിയൊരു വർദ്ധനവ് പ്രതീക്ഷിക്കാമെങ്കിലും ഗ്യാസ് സിലിണ്ടറിന്റെ വിലയുമായി തട്ടിച്ചുനോക്കുമ്പോൾ ഇൻഡക്ഷൻ തന്നെയാണ് കൂടുതൽ ലാഭം.

എയർ ഫ്രയർ

എണ്ണയുടെ ഉപയോഗം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ് എയർ ഫ്രയർ. വളരെ കുറച്ച് എണ്ണ മാത്രം ഉപയോഗിച്ചു ചിക്കൻ ഫ്രൈയും മീൻ ഫ്രൈയുമൊക്കെ എയർഫ്രയറിൽ ഉണ്ടാക്കാം.

ഗ്യാസ് അടുപ്പിൽ എടുക്കുന്നതിനെക്കാൾ സമയവും ഊർജ്ജവും എയർഫ്രയറിൽ ലാഭിക്കാൻ സാധിക്കും. എന്നാൽ ഓരേ സമയം കൂടുതൽ ഭക്ഷണം തയ്യാറാക്കൻ കഴിയില്ലെന്നത് ഒരു പരിമിധിയാണ്. മാത്രമല്ല, ഗ്രേവി പോലുള്ള കറികളും ഇതിൽ പാകം ചെയ്യാനാകില്ല.

മൈക്രോവേവ് ഓവൻ

ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാനാണ് മൈക്രോവേവ് കൂടുതൽ ഉപയോഗിക്കാറ്. ഫ്രിഡ്ജിൽ നിന്നെടുക്കുന്ന ഭക്ഷണം ഞൊടിയിടയിൽ ചൂടാക്കിക്കിട്ടാൻ ഇത് ഉപകാരപ്രദമാണ്. ഗ്യാസ് അടുപ്പിൽ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന പോഷകനഷ്ടം മൈക്രോവേവിൽ ഉണ്ടാകില്ല. എന്നാല്ർ പുട്ട്, അപ്പം പോലുള്ള വിഭവങ്ങൾ ഇതിൽ വയ്ക്കാനാകില്ല.

Gas Stove vs Induction cooker
​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

ലാഭകരം ഏത്?

കേരളത്തിലെ സാഹചര്യത്തിൽ ഏതെങ്കിലും ഒരു രീതി മാത്രം ആശ്രയിക്കുന്നത് പ്രായോഗികമല്ല. പകരം ഒരു 'സ്മാർട്ട് കോംബോ' ഉപയോഗിക്കുന്നതാണ് ഏറ്റവും ലാഭകരം. വെള്ളം തിളപ്പിക്കാനും പാൽ കാച്ചാനും മറ്റ് ലളിതമായ കറികൾ വെക്കാനും ഇൻഡക്ഷൻ ഉപയോഗിക്കുന്നത് ഗ്യാസ് വലിയ രീതിയിൽ ലാഭിക്കാൻ സഹായിക്കും.

അതുപോലെ വറുക്കാനും പൊരിക്കാനും കൂടുതൽ എണ്ണ ഉപയോഗിക്കുന്നതിന് പകരം എയർ ഫ്രയർ ശീലമാക്കുന്നത് ആരോഗ്യവും സംരക്ഷിക്കും ഒപ്പം പാചകം എളുപ്പവുമാക്കും. മീൻകറി വെക്കാനും, ദോശ അല്ലെങ്കിൽ അപ്പം ചുടാനും മറ്റ് നാടൻ പാചകങ്ങൾക്കും മാത്രമായി ഗ്യാസ് സ്റ്റൗ ഉപയോഗിച്ചു തുടങ്ങുക. ഇങ്ങനെ തരംതിരിച്ച് പാചകം ചെയ്താൽ ഒരു ഗ്യാസ് സിലിണ്ടർ മാസങ്ങളോളം നീണ്ടുനിൽക്കും.

Gas Stove vs Induction cooker
വൈദ്യുതി ബില്ല് കൂടാതെ ഇൻഡക്ഷൻ സ്റ്റൗ ഉപയോ​ഗിക്കാം

സോളാർ ഉണ്ടെങ്കിൽ ഡബിള്‍ ലാഭം

ആറു മാസം വരെ നല്ല വെയിൽ കിട്ടുന്ന കാലാവസ്ഥയാണ് കേരളത്തിൻ്റേത്. വീടുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നത് കറണ്ട് ബില്ല് ലാഭിക്കാൻ സഹായിക്കും. നാല് പേരുള്ള ഒരു സാധാരണ കുടുംബത്തിന് വീട്ടിൽ സോളാർ പാനൽ കൂടിയുണ്ടെങ്കിൽ ഇൻഡക്ഷനും എയർഫ്രയറും മൈക്രോവേവുമൊക്കെ ധാരാളം ഉപയോഗിക്കാം.

പകൽ സമയത്തെ പാചകം പൂർണമായും സൗരോർജ്ജത്തിലേക്ക് മാറ്റിയാൽ കെഎസ്ഇബി ബില്ല് കൂടുമെന്ന ആശങ്ക വേണ്ട. ഇൻഡക്ഷൻ കുക്കറിന്റെയും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളുടെയും പ്രധാന പോരായ്മയായ വൈദ്യുതി ചിലവ് സോളാർ വരുന്നതോടെ പൂർണ്ണമായും ഇല്ലാതാകും.

Summary

Gas stove vs induction stove

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com