

സൂചിമുന പോലെ കൂർത്ത പോയിൻ്റഡ് ഹീൽസ് മുതൽ ബോക്സ് ഹീൽസ് വരെ.., ഹൈ ഹീൽ ചെരുപ്പുകൾ എന്നും ഫാഷൻ ട്രെൻഡിങ്ങിൽ ഒന്നാമതാണ്. പരസ്യങ്ങളുടെയും സിനിമകളുടെയും സ്വാധീനം കൊണ്ട് ഹൈ ഹീൽ ചെരുപ്പുകൾ ഇന്ന് പെൺകുട്ടികളുടെ ആത്മവിശ്വാസത്തിൻ്റെ മുഖമുദ്രകൂടിയാണ്. പൊക്കക്കുറവ് പരിഹരിക്കാനും നടത്തം ശരിയാക്കാനുമൊക്കെ ഹൈ ഹീല്‍ ചെരുപ്പുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരുണ്ട്.
എന്നാൽ ഉപ്പൂറ്റി പൊങ്ങിയുള്ള ഹൈ ഹീൽ ചെരുപ്പുകൾ പതിവായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ല, പ്രത്യേകിച്ച് കുട്ടികൾ. എട്ടു വയസു മുതൽ തന്നെ പെൺകുട്ടികൾ ഹീൽസ് ധരിച്ചു തുടങ്ങുന്നുവെന്നാണ് സർവെ റിപ്പോർട്ടുകൾ. 2.5 സെന്റിമീറ്ററിൽ (1 ഇഞ്ച്) കൂടുതൽ നീളമുള്ള ഹൈ ഹീൽസ് ചെരുപ്പുകൾ പെൺകുട്ടികൾ പതിവായി ധരിക്കുന്നത് ഗുരുതരമായ പരിക്കുകൾക്കും പാദത്തിലെയും കണങ്കാലിലെയും അസ്ഥികളുടെ വൈകല്യങ്ങൾക്കും കാരണമാകും.
ഹൈ ഹീൽ ചെരുപ്പുകൾ വളരുന്ന അസ്ഥികളിൽ വീക്കം ഉണ്ടാക്കുകയും, വിട്ടുമാറാത്ത വേദന, പാദ വൈകല്യം അല്ലെങ്കിൽ മുടന്തൽ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. ഉപ്പൂറ്റി പൊങ്ങുന്ന തരത്തിലുള്ള ഹൈ ഹീൽ ചെരുപ്പുകൾ പതിവായി ഉപയോഗിക്കുന്നത് പേശികളുടെ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്തും. കുട്ടികൾ പരമാവധി ഹൈ ഹീൽ ചെരുപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ഹൈ ഹീൽ ചെരുപ്പുകൾ ധരിക്കുമ്പോൾ
പോയ്ന്റഡ് ഹീല്‍സിന് പകരം ബ്ലോക്ക് ഹീല്‍സ് തിരഞ്ഞെടുക്കാം.
1.5 ഇഞ്ചിന് മുകളില്‍ ഹീല്‍സിന് പൊക്കം ഉണ്ടാകരുത്.
കാലുകള്‍ക്ക് മെച്ചപ്പെട്ട പിന്തുണ ലഭിക്കുന്നതിന് സ്ട്രാപ്‌സ് ഉള്ള ഹീല്‍സ് തിരഞ്ഞെടുക്കുക.
ദീര്‍ഘനേരം ഹൈ ഹീൽ ചെരുപ്പ് ധരിക്കുമ്പോൾ ഇടവേളയെടുത്ത് ചെരുപ്പ് ഊരി, പാദങ്ങൾക്ക് ചെറിയ വ്യായാമം നൽകണം.
ഹൈ ഹീൽസ് ധരിക്കുമ്പോൾ എപ്പോഴും പരന്ന പ്രതലത്തിൽ കൂടി നടക്കാൻ ശ്രദ്ധിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates