'കുട്ടികൾ ഹൈപ്പർ‌ആക്ടീവ് ആകാൻ കാരണം അവർ കാണുന്ന കാർട്ടൂണുകൾ ആകാം, ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് 'വെര്‍ച്വല്‍ ഓട്ടിസം''

കാർട്ടൂണുകളിലെ അമിതമായ ഉത്തേജനം ഒരു പ്രധാന പ്രശ്നമാണ്.
Dr R Anandam
Dr R AnandamExpress Photo
Updated on: 
2 min read

കുഞ്ഞുങ്ങൾ കാർട്ടൂൺ കാണുന്നത് പൊതുവെ നിരുപദ്രവകരമാണെന്നാണ് കരുതുന്നത്, എന്നാൽ കുഞ്ഞുങ്ങൾക്കായി കാർട്ടൂൺ തിരഞ്ഞെടുക്കുമ്പോൾ ജാ​ഗ്രത പാലിക്കണമെന്ന് പ്രമുഖ പീഡിയോട്രിക് ന്യൂറോളജിസ്റ്റ് ആയ ഡോ. ആർ ആനന്ദം. ടോക്സിക് ആയ കാ‍ർട്ടൂണുകൾ അവരുടെ സ്വഭാവരൂപീകരണത്തിൽ സ്വാധീനം ചെലുത്തുമെന്നും ഡോ. ആനന്ദം ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിൻ്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ ചൂണ്ടിക്കാണിക്കുന്നു.

Dr R Anandam
ദിവസവും ബ്രെഡും ഓംലെറ്റുമാണോ ബ്രേക്ക്ഫാസ്റ്റിന്? ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കും?

പാട്ടുകളും റൈമുകളും ഉൾപ്പെടുന്ന കാര്‍ട്ടൂണുകൾ കുഞ്ഞുങ്ങൾ കാണുന്നതും കേൾക്കുന്നതും നല്ലതാണ്. എന്നാൽ ചില കാർട്ടൂണുകൾ കുട്ടികളുടെ വളർച്ചയ്ക്ക് ദോഷകരമാണ്. കാർട്ടൂണുകളിലെ അമിതമായ ഉത്തേജനം (over-stimulation) ഒരു പ്രധാന പ്രശ്നമാണ്. കണ്ണഞ്ചിപ്പിക്കുന്നതോ അസ്വസ്ഥതയുണ്ടാക്കുന്നതോ ആയ നിറങ്ങൾ തലച്ചോറിനെ അമിതമായി ഉത്തേജിപ്പിക്കുന്നു. കുട്ടികളിൽ കാണപ്പെടുന്ന അമിത ചലനാത്മകതയ്ക്ക് (hyperactivity) ഇതൊരു കാരണമാണെന്നും ഡോ. ആനന്ദം പറയുന്നു.

Dr R Anandam
ഷുഗർ പെട്ടെന്ന് കുറഞ്ഞാൽ ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ, എന്താണ് ഹൈപ്പോഗ്ലൈസീമിയ?

'ഇന്ന് മിക്ക വീടുകളും അണുകുടുംബമാണ്. മാതാപിതാക്കൾ രണ്ടുപേരും ജോലിക്കാരായിരിക്കും. കുട്ടികളുമായി സ്വാഭാവികമായും സംസാരിക്കാനോ അവർക്കൊപ്പം ഇടപെടാനോ അധികം സമയം കിട്ടില്ല. അതുകൊണ്ട് തന്നെ കുട്ടികളുടെ ശ്രദ്ധ മൊബൈൽ ഫോണുകളിലേക്ക് തിരിയുന്നു. ഇത് അവരുടെ മസ്തിഷ്കത്തിന്റെ വളർച്ചയെയും സംസാരശേഷിയെയും ബാധിക്കുന്നു. കുട്ടികളുമായുള്ള ആശയവിനിമയം കുറയുമ്പോൾ അവരുടെ സംസാരശേഷിയും കുറയുന്നു. വാക്കുകൾ കിട്ടാൻ അവർ ബുദ്ധിമുട്ടുകയും അവസരം കിട്ടിയാൽ മൊബൈൽ ഫോണുമായി ഏതെങ്കിലുമൊരു മൂലയിൽ ഒതുങ്ങുകയും ചെയ്യുന്നു'- ഡോ. ആനന്ദം വ്യക്തമാക്കുന്നു.

കുട്ടികൾക്കിടയിൽ സ്ക്രീൻടൈം വർധിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്. കുഞ്ഞുങ്ങൾ ഒരുപാട് നേരം സ്ക്രീൻ നോക്കിയിരിക്കുമ്പോൾ, അത് അവരുടെ വിഷ്വല്‍ അക്വിറ്റി (Visual Acuity) കുറയാൻ കാരണമാകും. ഈ ശീലം കുഞ്ഞുങ്ങളുടെ സംസാരശേഷി കുറയ്ക്കുക മാത്രമല്ല, അവരുടെ ശ്രദ്ധാപരിധി (Attention Span) യെയും ബാധിക്കും. ഇന്ന് ഏറ്റവും അധികം കുട്ടികള്‍ നേരിടുന്ന ഒരു അവസ്ഥയാണ് വെര്‍ച്വല്‍ ഓട്ടിസം. സ്‌ക്രീന്‍ സമയം വര്‍ധിക്കുന്നതു മൂലം ഉണ്ടാകുന്ന അവസ്ഥയാണത്.

ഗർഭകാലത്തെ അമ്മയുടെ സമ്മർദം ഓട്ടിസത്തിന് കാരണമാകുമോ?

ഞാൻ വായിച്ചിട്ടുള്ളതും നിരീക്ഷിച്ചിട്ടുള്ളതുമായ കാര്യങ്ങൾ പരിശോധിക്കുമ്പോൾ, ​ഗർഭകാലത്ത് അമ്മ അനുഭവിക്കുന്ന സമ്മർദം കുട്ടികളിൽ ഓട്ടിസം ഉണ്ടാക്കാനുള്ള പ്രഥമ ഘടകമല്ല. മാതാപിതാക്കളുടെ, പ്രത്യേകിച്ച് അമ്മമാരുടെ ജീവിതശൈലി ​ഗർഭകാലത്ത് കുഞ്ഞുങ്ങളെ ബാധിക്കുമെന്ന വാദം ശക്തമാണ്. എന്നാൽ ജനിതകപരമായ ജീവിതശൈലിക്ക് പുറമെ, ​ഗർഭകാലത്ത് അമ്മ കഴിക്കുന്ന ഭക്ഷണത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും സ്വാധീനം വലുതാണ്- ഡോ. ആനന്ദം പറയുന്നു.

രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് മൊബൈൽ പാടില്ല

പണ്ട്കാലത്ത് കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുത്തിരുന്നത് അമ്മമാർ അവരെ തോളിലെടുത്ത് ആകാശവും കാക്കയും പൂച്ചയെയുമൊക്കെ കാണിച്ചുകൊണ്ടാണ് എന്നാൽ ഇന്ന് ആർക്കും പുറത്തിറങ്ങാൻ നേരമില്ല. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ ഒരു കാരണവശാലും കൊടുക്കരുത്. കുട്ടികൾ ഒരുപരിധിക്കപ്പുറം മൊബൈൽ ഫോണുമായി ഇരുന്നാൽ അത് തിരിച്ചുവാങ്ങുക തന്നെ ചെയ്യണം- ഡോ. ആനന്ദം പറയുന്നു. Growing

Dr R Anandam
ഭക്ഷണവും വ്യായാമവും അതിന് ശേഷമേ വരൂ, ആയുസ്സ് കുറയ്ക്കുന്ന പ്രധാന ഘടകം ചൂണ്ടിക്കാട്ടി ​ഗവേഷകർ
Dr R Anandam
വയറ്റിൽ ​ഗ്യാസ് കയറ്റം പതിവാണോ? എന്തൊക്കെ മുൻകരുതുകൾ എടുക്കണം
Dr R Anandam
ഫെയർനെസ് ക്രീം 'പണി' തന്നു; 17കാരിക്ക് ഗുരുതര വൃക്കരോഗം, നിങ്ങളുടെ ക്രീമിലും മെർക്കുറിയുണ്ടോ?
Summary

Growing Children, the risks with cartoons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER