പേരയ്ക്കയും പണി തരും, കഴിക്കാൻ പാടില്ലാത്തവർ

പേരയ്ക്ക ഉദരത്തിലെ ആസിഡിന്റെ ഉൽപാദനം കൂട്ടുകയും ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അൾസർ ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.
 guava
Guavapexels
Updated on: 
1 min read

ശരീരത്തിന് ആവശ്യമുള്ള നാരുകൾ, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് പേരയ്ക്ക. എന്നാൽ ചില സാഹചര്യങ്ങളിൽ പേരയ്ക്ക വില്ലനാകാം. ഉദര സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ പേരയ്ക്ക കഴിക്കുന്നത് അവസ്ഥ വഷളാക്കാൻ കാരണമാകുന്നുവെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

 guava
മുടികൊഴിച്ചിൽ കുറയ്ക്കാൻ കറിവേപ്പില; എണ്ണ തയ്യാറാക്കേണ്ടത് എങ്ങനെ?

പേരയ്ക്ക ഉദരത്തിലെ ആസിഡിന്റെ ഉൽപാദനം കൂട്ടുകയും ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അൾസർ ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. പേരയ്ക്കയിൽ ഉയർന്ന അളവിൽ നാരുകൾ ഉള്ളതിനാൽ ദഹന പ്രശ്നങ്ങൾ ഉള്ളവർ പേരയ്ക്ക കഴിക്കുന്നത് അത്ര ആരോ​ഗ്യകരമായിരിക്കില്ലെന്ന് ആയുർവേദത്തിൽ പറയുന്നു.

 guava
ഫ്രിഡ്ജിൽ വച്ചിട്ടും ഭക്ഷണം പെട്ടെന്ന് കേടാകുന്നുണ്ടോ? വീട്ടിൽ പരിശോധിക്കേണ്ട 7 കാര്യങ്ങൾ

മാത്രമല്ല, പേരയ്ക്ക് അമിതമായി കഴിക്കുന്നത് വയറുവേദന, ഓക്കാനം, വയറിളക്കം എന്നിവ ഉണ്ടാകാം. ചിലർക്ക് പേരയ്ക്ക അലർജിയുണ്ടാക്കാം. ചൊറിച്ചിൽ, തടിപ്പ്, വീക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ, പ്രമേഹ മരുന്നുകൾ, രക്തസമ്മർദ മരുന്നുകൾ എന്നിവയുമായി പേരയ്ക്ക പ്രതിപ്രവർത്തിച്ചേക്കാം.

പേരയ്ക്കയിൽ പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് പ്രമേഹമുള്ളവർക്കും പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും പ്രശ്നമുണ്ടാക്കാം. പഞ്ചസാരയുടെയും ആസിഡിന്റെയും അളവ് കൂടുതലായതിനാൽ ശരിയായ രീതിയിൽ വായ വൃത്തിയാക്കിയില്ലെങ്കിൽ പല്ലുകൾക്ക് കേടുപാടുകൾ ഉണ്ടാകാം.

മിതത്വം പാലിക്കുകയാണ് പ്രധാനം. ദിവസവും ഒന്നോ- രണ്ടോ പേരയ്ക്ക കഴിക്കുന്നതിൽ കുഴപ്പമില്ല. നല്ലതു പോലെ പഴുത്ത പേരയ്ക്ക വേണം തിരഞ്ഞെടുക്കാൻ. പഴുക്കാത്ത പേരയ്ക്ക കഴിക്കുന്നത് വയറുവേദന ഉണ്ടാക്കാം.

 guava
ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും
 guava
ഫ്രിഡ്ജ് എത്ര ഇടവിട്ട് വൃത്തിയാക്കണം? അറിയണം ശരിയായ ക്ലീനിങ് രീതി
 guava
ദിവസവും നാല് മുട്ട വീതം, ശരീരത്തിന് എന്ത് സംഭവിക്കും?
Summary

Guava health risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com