

നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾക്ക് നമ്മുടെ മാനസികനിലയെ സ്വാധീനിക്കാൻ കഴിയുമെന്നതു പോലെ തന്നെ ഉറക്കത്തെയും സ്വാധീനിക്കാൻ കഴിയും. ഉദരവും തലച്ചോറും തമ്മിൽ ബന്ധമുള്ളതിനാലാണിത്. നമ്മുടെ ഉദരത്തിൽ കോടിക്കണക്കിന് ഗട്ട് മൈക്രോബയാറ്റയുണ്ട്. ഇവയാണ് മെച്ചപ്പെട്ട ഉറക്കം ലഭിക്കാന്‍ കാരണമായ സെറോടോണിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ ഉൽപാദനത്തിന് പിന്നില്‍.
ചില വിറ്റമിനുകളുടെയും ധാതുക്കളുടെയും അഭാവം കാരണവും ഉറക്കം മോശമാകാം. അതിനാൽ നല്ല ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാനമാണ്.
ഉറക്കത്തെ മെച്ചപ്പെടുത്താന്‍ ഇവ ഡയറ്റില്‍ പതിവാക്കാം
വാഴപ്പഴം: ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ഒന്നാണ് വാഴപ്പഴം. മഗ്നീഷ്യം, പൊട്ടാസ്യം, ട്രിപ്‌റ്റോ ഫാന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വാഴപ്പഴം കഴിക്കുന്നത് മെലാടോണിന്റെ ഉല്‍പാദത്തിന് സഹായിക്കും. കൂടാതെ പേശികളെ വിശ്രാന്തിയിലാക്കുകയും ചെയ്യും.
കിവി: ധാരാളം ആന്റിഓക്‌സിഡന്റുകള്‍, സെറോടോണിന്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവയും ധാരാളമുള്ളതിനാല്‍ ഉറക്കം മെച്ചപ്പെടുത്താന്‍ കിവി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ബദാം: ബദാമില്‍ മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പും ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം കഴിക്കുന്നത് മസിലുകളെ റിലാക്‌സ് ചെയ്യിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും.
യോഗര്‍ട്ട്: ഡയറ്റില്‍ പതിവായി യോഗര്‍ട്ട് ഉള്‍പ്പെടുത്തുന്നത് ഉദരത്തിലെ ആരോഗ്യകരമായ സൂക്ഷ്മാണുക്കള്‍ക്കും ദഹനത്തിനും നല്ലതാണ്. ഉറക്കം തടസ്സപ്പെടുത്തുന്ന അസ്വസ്ഥതകളെ തടയാന്‍ യോഗാര്‍ട്ട് സഹായിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓട്സ്: മുഴുധാന്യ ഓട്സിൽ മെലാടോണിൻ, ഫൈബർ, വൈറ്റമിനുകൾ തുടങ്ങിയവയുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. വിശപ്പ് അകറ്റുന്നു. രാത്രി മുഴുവൻ ഊർജനില നിലനിർത്താന്‍ സഹായിക്കുന്നു
പുളിപ്പിച്ച ഭക്ഷണങ്ങൾ: പുളിപ്പിച്ച ഭക്ഷണങ്ങൾ ഉദരത്തിലെ ബാക്ടീരിയകൾക്ക് നല്ലതാണ്. ഇത് ദഹനത്തിനും ഉദരാരോഗ്യത്തിനും നല്ലതാണ്. ഒപ്പം സുഖകരമായ ഉറക്കം ലഭിക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates