
യാതൊരു ലക്ഷണങ്ങളും ഉണ്ടാവില്ല എന്നതിനാൽ നിശബ്ദ കൊലയാളി എന്നാണ് ഉയർന്ന രക്തസമ്മർദ്ദത്തെ അറിയപ്പെടുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദയാഘോതം, പക്ഷാഘാതം, വൃക്ക തകരാര്‍ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് നയിക്കാം. ആഗോളതലത്തിൽ ഏതാണ്ട് 128 കോടി ജനങ്ങളിൽ ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ആരോഗ്യകമായ ഭക്ഷണക്രമത്തിനൊപ്പം ജീവിതശൈലിയിലും മാറ്റം വരുത്തേണ്ടത് ആവശ്യമാണ്.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഈ നാല് കാര്യങ്ങൾ ഒഴിവാക്കാം.
പുകവലിക്കുമ്പോൾ പുകയിലയിലൂടെ രാസവസ്തുക്കൾ രക്തപ്രവാഹത്തിലേക്ക് കടക്കാനും ഇത് രക്തക്കുഴലുകളെ ചുരുക്കാനും രക്തസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഫാറ്റി ഡിപ്പോസിറ്റ് ശേഖരണത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. പുകവലി രക്തത്തിലെ ഓക്സിജന്റെ അളവു കുറയ്ക്കുന്നു. ഇത് ഹൃദയത്തിന്റെ ജോലിഭാരം കൂട്ടുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് പുകവലി ഉപേക്ഷിക്കേണ്ടത് പ്രധാനമാണ്.
ഭക്ഷണത്തിൽ ഉപ്പിന്റെ അളവു കൂടുന്നതും ഉയർന്നരക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് രക്തക്കുഴലുകളിലൂടെ രക്തചംക്രമണം വർധിപ്പിക്കുന്നു. അധിക ദ്രാവകം ധമനികളുടെ ഭിത്തികളിൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് കാലക്രമേണ ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കാം. സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക, ഭക്ഷണത്തിൽ ചേർക്കുന്ന ഉപ്പ് പരിമിതപ്പെടുത്തുക, സോഡിയം കുറഞ്ഞ ഭക്ഷണങ്ങൾ തുടങ്ങിയവയിലൂടെ ഉയർന്നരക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും
മതിയായ ഉറക്കം ലഭിക്കാതിരുന്നതാൽ ശരീരത്തിന്റെ സ്വഭാവിക താളം തടസ്സപ്പെടുത്തുകയും ഹോർമോണുകളുകളുടെ അളവിൽ ബാധിക്കുകയും ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദത്തിന് കാരണമാകുന്ന കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കാൻ ഉറക്കം സഹായിക്കുന്നു. ദിവസവും ഓരേ സമയത്ത് ഉറങ്ങുന്നതും ഉണരുന്നതും ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നു. ഉറക്കം മെച്ചപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.
സമ്മർദ്ദത്തിലായിരിക്കുമ്പോൾ ശരീരം അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകൾ പുറത്തുവിടുന്നു. ഇത് ഹൃദയമിടിപ്പ് താൽക്കാലികമായി ഉയർത്തുകയും രക്തചംക്രമണം വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ രക്തസമ്മർദ്ദം കൂടാൻ കാരണമാകുന്നു. നിരന്തരമുള്ള സമ്മർദ്ദം ഈ ഹോർമോണുകളുടെ ഉയർന്ന അളവ് നിലനിർത്തുന്നതിലൂടെയും രക്തക്കുഴലുകളിൽ വീക്കം വർധിപ്പിക്കുന്നതിലൂടെയും ദീർഘകാല ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. റിലാക്സേഷൻ ടെക്നിക്കുകൾ, പതിവ് വ്യായാമം, മതിയായ ഉറക്കം, പ്രിയപ്പെട്ടവരുടെയോ പ്രൊഫഷണലുകളുടെയോ പിന്തുണ എന്നിവയിലൂടെ സമ്മർദ്ദം നിയന്ത്രിക്കുന്നത് ബിപിയിലും മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിലും അതിൻ്റെ ആഘാതം കുറയ്ക്കാൻ സഹായിക്കും. ഹൈപ്പർടെൻഷൻ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഫലപ്രദമായ സ്ട്രെസ് മാനേജ്മെൻ്റ് നിർണായകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates