മുടി വളരാനും താരൻ അകറ്റാനും കറിവേപ്പില മാസ്ക്, തയ്യാറാക്കേണ്ടത് ഇങ്ങനെ

താരന്റെ ശല്യം രൂക്ഷമായവർക്കും കറിവേപ്പില വലിയൊരു ആശ്വസമാണ്.
Curry Leaves
Curry Leaves Pinterest
Updated on: 
1 min read

മുടിയുടെ ആരോ​ഗ്യസംരക്ഷണത്തിന് കറിവേപ്പില ഒരു മികച്ച ചേരുവയാണ്. എണ്ണ കാച്ചുമ്പോഴും കരിവേപ്പില പ്രധാനമാണ്. ഇതിൽ അടങ്ങിയ വിറ്റാമിൻ സി, ബി, പ്രോട്ടീനുകൾ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ മുടി തിളക്കമുള്ളതും കരുള്ളതുമാക്കും. മാത്രമല്ല, താരന്റെ ശല്യം രൂക്ഷമായവർക്കും കറിവേപ്പില വലിയൊരു ആശ്വസമാണ്. ഇതിൽ ആന്റിഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ​ഗുണങ്ങളുണ്ട്. ഇത് താരൻ കുറയ്ക്കാൻ സഹായിക്കും.

Curry Leaves
ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

താരൻ മാറാൻ കറിവേപ്പിലയും തൈരും

15-20 വരെ കറിവേപ്പില നന്നായി കഴുകി അരച്ചെടുക്കണം. ഇതിലേക്ക് അൽപം തൈര് കൂടി മിക്സ് ചെയ്ത് തലയിൽ തേച്ച് പിടിപ്പിക്കണം. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത്തരത്തിൽ വയ്ക്കുക. അതിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് ഫലപ്രദമാണ്.

Curry Leaves
എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

കറിവേപ്പിലയും തേനും

കറിവേപ്പിലയും തേനും ചേർത്ത് ഉപയോ​ഗിക്കുന്നത് താരൻ അകറ്റാൻ നല്ലതാണ്. 15-20 വരെ കറിവേപ്പില നന്നായി കഴുകിയെടുത്ത ശേഷം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം തേൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് സ്കാൽപ്പിൽ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ ഹെയർമാസ്ക് ഉപയോ​ഗിക്കുന്നത് ഫലപ്രദമാണ്.

വെളിച്ചെണ്ണയും കറിവേപ്പിലയും

ഒരു പാനിൽ അൽപം വെളിച്ചെണ്ണ എടുത്ത് അതിൽ പത്തോ ഇരുപതോ കറിവേപ്പില ചേർക്കുക. ശേഷം നന്നായി ചൂടാക്കുക. എണ്ണ തണുത്തതിന് ശേഷം തലയിൽ പുരട്ടി മസാജ് ചെയ്യുക. ഏകദേശം 10 മിനിറ്റ് മസാജ് ചെയ്യുക. തുടർന്ന് ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇത് ആഴ്ചയിൽ മൂന്നോ നാലോ തവണ ഉപയോഗിക്കാം.

Curry Leaves
ചിയ വിത്തുകൾ എങ്ങനെ വീട്ടിൽ വളർത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Curry Leaves
മുട്ടയേക്കാൾ പ്രോട്ടീൻ അടങ്ങിയ സസ്യാഹാരങ്ങൾ
Curry Leaves
പാലും തൈരും കഴിക്കില്ല, വർക്ക്ഔട്ട് മുടങ്ങാതിരിക്കാൻ താമസിക്കുന്ന മുറിയിൽ പ്രത്യേകം ജിം സൗകര്യം, രജനീകാന്തിന്റെ ഫിറ്റ്നസ് രഹസ്യം
Summary

Hair care tips: Curry leave mask for hair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com