ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റിങ് മുടി കൊഴിച്ചിൽ ഉണ്ടാക്കുമോ?

ശരീരത്തിൻ ഊർജ്ജം വേണമെങ്കിൽ പതിവായി കുറച്ച് കലോറി വേണമെന്ന കാര്യം മറക്കരുത്
Hair fall cause
Hair fall causePinterest
Updated on
1 min read

രീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിനിടെ മുടികൊഴിച്ചിൽ സംഭവിക്കാറുണ്ടോ? ശരീരഭാരം കുറയ്ക്കാനായി ഭക്ഷണത്തിൽ വരുത്തുന്ന മാറ്റം തന്നെയാണ് ഇതിന് പിന്നിലെ കാരണവും. ഭക്ഷണം നിയന്ത്രിക്കുമ്പോൾ ശരീരത്തിന് അവശ്യം വേണ്ട ചില പോഷകങ്ങളുടെ ലഭ്യത കുറയാം. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കും.

Hair fall cause
എത്ര കൂടുമ്പോൾ വാഷിങ് മെഷീൻ വൃത്തിയാക്കണം, വീട്ടിൽ തന്നെ ചെയ്യാവുന്ന എളുപ്പവഴികൾ

പ്രതിരോധം എങ്ങനെ

ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തിക്കൊണ്ടുള്ള ശരീരഭാരം കുറയ്ക്കൽ പ്രക്രിയയാണ് മുടികൊഴിച്ചിൽ തടയാനുള്ള ഒരേയൊരു മാർഗം. ക്രാഷ് ഡയറ്റുകൾ പരീക്ഷിക്കുമ്പോഴാണ് അമിതമായ മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്.

Hair fall cause
ഇരുന്നുറങ്ങാം, കിടന്നാൽ ഉറക്കം പോകുമത്രേ! ഇതിന്റെ പിന്നിലൊരു മനഃശാസ്ത്രമുണ്ട്

കലോറി പൂർണ്ണമായും ഒഴിവാക്കരുത്: ശരീരത്തിൻ ഊർജ്ജം വേണമെങ്കിൽ പതിവായി കുറച്ച് കലോറി വേണമെന്ന കാര്യം മറക്കരുത്. അതുകൊണ്ട് കലോറി പൂർണ്ണമായും ഉപേക്ഷിക്കുന്നത് സമ്മർദ്ദവും ക്ഷീണവും അനുഭവപ്പെടാൻ ഇടയാക്കും. ഇത് മുടിയുടെ ആരോ​ഗ്യത്തെ കൂടുതൽ ബാധിക്കും.

നിയന്ത്രിത ഭക്ഷണരീതികൾ വേണ്ട: സുഗമമായി പ്രവർത്തിക്കണമെങ്കിൽ നമ്മുടെ ശരീരത്തിന് എല്ലാത്തരം പോഷകങ്ങളും കുറച്ച് അളവിൽ ആവശ്യമാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ഒരു പ്രത്യേക പോഷകം കുറയ്ക്കുന്നത് ശരീരത്തിൽ പ്രതിഫലിക്കും.

ക്രാഷ് ഡയറ്റുകൾ ഒഴിവാക്കുക: പതിയെ തിന്നാൽ പനയും തിന്നാം എന്നല്ലേ, ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിനിടയിലും ഇക്കാര്യം ഓർക്കണം. ക്രാഷ് ഡയറ്റുകൾ നോക്കുന്നത് പെട്ടെന്നുള്ള മാറ്റങ്ങൾ സമ്മാനിക്കുമെങ്കിലും ഇത് ദീർഘകാലാടിസ്ഥാനത്തിൽ പല പാർശ്വഫലങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം.

Hair fall cause
നല്ല ഫ്രഷ് വെണ്ടയ്ക്ക തിരഞ്ഞെടുക്കാൻ എളുപ്പവഴി
Hair fall cause
സ്ത്രീകളിലെ മുഖത്തെ രോ​മ വളർച്ച, ഒഴിവാക്കാൻ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Hair fall cause
ചായയിൽ 'ഷു​ഗർകട്ട്', പക്ഷെ ചെറുകടിയിൽ 'നോ കട്ട്'; നിയന്ത്രണം വെറുതെയാകും
Summary

Hair fall during weight loss dieting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com