താരനും മുടികൊഴിച്ചിലും മറന്നേക്കൂ! സവാള നീര്‍ മുടിയില്‍ വര്‍ക്ക് ആകാന്‍ ഇങ്ങനെ ചെയ്യണം
വലിയ ചെലവില്ലാതെ മുടി കൊഴിച്ചിൽ അകറ്റാൻ ഒരു എളുപ്പമാർഗം പരീക്ഷിച്ചാലോ? സവാള ഉപയോഗിക്കാത്ത അടുക്കള ഉണ്ടാകില്ല. ഏത് വിഭവത്തിനും സവാള അല്ലെങ്കിൽ ഉള്ളി പ്രധാന ചേരുവയാണ്. ഈ സവാളയുടെ നീര് ഉപയോഗിച്ച് മുടി കൊഴിച്ചിലും അകറ്റാം. സവാള അല്ലെങ്കിൽ ഉള്ളിയിൽ അടങ്ങിയ സൾഫർ തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുകയും മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. മാത്രമല്ല, മുടിയുടെ വളർച്ചെയെ പ്രോത്സാഹിപ്പിക്കുന്ന കെരാറ്റിന്റെ നിർമാണത്തിനും ഇത് പ്രധാനമാണ്.
സവാളയുടെ നീരിൽ ക്വെർസെറ്റിൻ സമ്പുഷ്ടമാണ്, ഇത് മുടിക്ക് ഗുണം ചെയ്യുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും തലയോട്ടിയിലെ വീക്കം ശമിപ്പിക്കാനും സഹായിക്കുന്നു. ഇത് മുടി ശക്തവും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുന്നു.
തലയിലെ താരനെയും ബാക്ടീരിയയെയും ചെറുക്കാൻ സവാളയുടെ ജ്യൂസിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, പോഷകങ്ങൾ എന്നിവ സഹായിക്കും. ഇതു മുടിയുടെ വേരുകൾ ശക്തമാക്കാനും മുടി വളരാനും സഹായിക്കും.
സവാള നീര് പുളിപ്പിച്ച് തലയിൽ പുരട്ടാം
മിക്കപ്പോഴും സവാള അരിഞ്ഞ്, തിരിമി അതിൽ നിന്ന് നീരെടുത്ത് തലയോട്ടിയിൽ പുരട്ടുകയാണ് രീതി. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ഗുണകരമാകണമെന്നില്ല. സവാളയുടെ നീര് പുളിപ്പിച്ച ശേഷം തലയോട്ടിയിൽ പുരട്ടുമ്പോഴാണ് പൂർണമായി ഫലപ്രദമാകുന്നത്. സവാളയുടെ നീര് കുറഞ്ഞത് 72 മണിക്കൂറെങ്കിലും വിശ്രമിക്കാൻ അനുവദിക്കുന്നത് അത് പുളിക്കാൻ സഹായിക്കും. ശേഷം തലയോട്ടിയിൽ തേട്ട് പിടിപ്പിക്കാവുന്നതാണ്.
സവാളയുടെ നീര് പുളിപ്പിക്കുന്തോറും അതിന്റെ വീര്യം വർധിക്കുന്നു. ഇത് ക്വെർസെറ്റിന്റെ ലഭ്യത കൂട്ടും. സവാള നീരിൽ മുടിക്ക് ഗുണം ചെയ്യുന്നു പുതിയ എൻസൈമുകളും വിറ്റാമിനുകളും രൂപീകരിക്കും. ഇതിനൊപ്പം അൽപം റോസ് മേരി ഓയിൽ കൂടി ചേർക്കുന്നത് നല്ലതാണ്.
സവാള നീര് എങ്ങനെ ഉപയോഗിക്കണം
തല നനയ്ക്കുക
പുളിപ്പിച്ച ഉള്ളി നീര് തലയോട്ടിയിൽ 2-3 മിനിറ്റ് മസാജ് ചെയ്യുക.
ഒരു ഷവർ ക്യാപ്പ് കൊണ്ട് മൂടി 30-60 മിനിറ്റ് നേരം വയ്ക്കുക.
മൃദുവായ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
ആഴ്ചയിൽ രണ്ടു തവണ വീതം നാല് മുതൽ ആറ് ആഴ്ച വരെ ഇത് ഉപയോഗിക്കാം.
Hair Fall Remedy: Onion Juice for hair care
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

