തടി കുറയ്ക്കാനുള്ള ഡയറ്റ്, മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ടോ?

ക്രാഷ് ഡയറ്റുകൾ പരീക്ഷിക്കുമ്പോഴാണ് അമിതമായ മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്.
hair loss
hair lossMeta AI Image
Updated on
1 min read

മിതഭാരം നിയന്ത്രിക്കുന്നതിനും ഫിറ്റ്ന്സ് നിലനിർത്തുന്നതിനും പരിശ്രമിക്കുന്നവരണോ നിങ്ങൾ? ഫിറ്റ്ന്സിന് വേണ്ടി പിന്തുടരുന്ന കർശന ഡയറ്റ് പല ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. അതിൽ പ്രധാനമാണ് മുടി കൊഴിച്ചിൽ. ഭക്ഷണം നിയന്ത്രിക്കുമ്പോൾ ശരീരത്തിന് അവശ്യം വേണ്ട ചില പോഷകങ്ങളുടെ ലഭ്യത കുറയാം. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കും.

ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തിക്കൊണ്ട് ശരീരഭാരം കുറയ്ക്കുകയാണ് മുടികൊഴിച്ചിൽ തടയാനുള്ള ഒരേയൊരു മാർഗം. ക്രാഷ് ഡയറ്റുകൾ പരീക്ഷിക്കുമ്പോഴാണ് അമിതമായ മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്.

ഡയറ്റ് പിന്തുടരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കലോറി പൂർണ്ണമായും ഒഴിവാക്കരുത്: ശരീരത്തിൻ ഊർജ്ജം വേണമെങ്കിൽ പതിവായി കുറച്ച് കലോറി വേണമെന്ന കാര്യം മറക്കരുത്. അതുകൊണ്ട് കലോറി പൂർണ്ണമായും ഉപേക്ഷിക്കുന്നത് സമ്മർദ്ദവും ക്ഷീണവും അനുഭവപ്പെടാൻ ഇടയാക്കും. ഇത് മുടിയുടെ ആരോ​ഗ്യത്തെ കൂടുതൽ ബാധിക്കും.

hair loss
വിറ്റാമിൻ ഡി കുറവാകുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

നിയന്ത്രിത ഭക്ഷണരീതികൾ വേണ്ട: സുഗമമായി പ്രവർത്തിക്കണമെങ്കിൽ നമ്മുടെ ശരീരത്തിന് എല്ലാത്തരം പോഷകങ്ങളും കുറച്ച് അളവിൽ ആവശ്യമാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ഒരു പ്രത്യേക പോഷകം കുറയ്ക്കുന്നത് ശരീരത്തിൽ പ്രതിഫലിക്കും.

hair loss
തടി കുറയ്ക്കാൻ 'പൊട്ടറ്റോ മാജിക്ക്', ഉരുളക്കിഴങ്ങ് ആരോ​ഗ്യകരമാക്കേണ്ടത് ഇങ്ങനെ

ക്രാഷ് ഡയറ്റുകൾ ഒഴിവാക്കുക: പതിയെ തിന്നാൽ പനയും തിന്നാം എന്നല്ലേ, ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിനിടയിലും ഇക്കാര്യം ഓർക്കണം. ക്രാഷ് ഡയറ്റുകൾ നോക്കുന്നത് പെട്ടെന്നുള്ള മാറ്റങ്ങൾ സമ്മാനിക്കുമെങ്കിലും ഇത് ദീർഘകാലാടിസ്ഥാനത്തിൽ പല പാർശ്വഫലങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം.

Summary

hair loss during weight loss dieting, reason and remedy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com