ചോറു കഴിക്കുന്നതിന് മുന്‍പ് സാലഡ്, പ്രമേഹം നിയന്ത്രിക്കാന്‍ മികച്ച മാര്‍ഗം

ചോറു കഴിക്കുന്നതിന് മുന്‍പ് സാലഡ് കഴിക്കുന്നത് അതില്‍ അടങ്ങിയ നാരുകള്‍ പിന്നീട് കഴിക്കുന്ന ചോറിലും റോട്ടിയിലും അടങ്ങിയ പഞ്ചസാരയുടെ രക്തത്തിലേക്കുള്ള ആഗിരണം മന്ദഗതിയിലാക്കുന്നു.
salad in a bowl
Healthy Saladപ്രതീകാത്മക ചിത്രം
Updated on
1 min read

പ്രധാന ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് സാലഡ് കഴിക്കുന്നതു കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്, പ്രത്യേകിച്ച് പ്രമേഹ രോഗികളില്‍. കൂടുതല്‍ ആളുകളും ഉച്ചയ്ക്ക് നേരെ ചോറ് അല്ലെങ്കില്‍ റോട്ടിയെന്ന രീതിയിലേക്ക് എടുത്തു ചാടാറാണ് പതിവ്. എന്നാല്‍ അതിന് മുന്‍പ് ഒരു ബൗള്‍ സാലഡ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ആരോഗ്യം വിദഗ്ധര്‍ പറയുന്നു.

ചോറു കഴിക്കുന്നതിന് മുന്‍പ് സാലഡ് കഴിക്കുന്നത് അതില്‍ അടങ്ങിയ നാരുകള്‍ പിന്നീട് കഴിക്കുന്ന ചോറിലും റോട്ടിയിലും അടങ്ങിയ പഞ്ചസാരയുടെ രക്തത്തിലേക്കുള്ള ആഗിരണം മന്ദഗതിയിലാക്കുന്നു. അതായത്, പെട്ടെന്നുള്ള ഷുഗര്‍ സ്‌പൈക്ക് കുറച്ചു കൊണ്ട് ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും.

സാലഡിലെ ചില സ്മാര്‍ട്ട് ചേരുവകള്‍

എക്‌സ്ട്ര വെര്‍ജിന്‍ ഒലീവ് ഓയില്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പും നിരവധി ആന്റിഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനൊപ്പം സാലഡിന്‍റെ രുചിയും കൂട്ടും.

ഇലക്കറികള്‍

ചീര, കേല, കാബേജ് പോലെ കാബ്‌സ് കുറഞ്ഞതും നാരുകളുടെയും വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും അളവു കൂടിയതുമായി ഇലക്കറികള്‍ ഡാലഡില്‍ ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും.

പനീര്‍

പ്രോട്ടീന്റെ ഒരു മികച്ച ഉറവിടമാണ് പനീര്‍. ഇത് വയറിന് തൃപ്തിയും ഷുഗര്‍ സ്‌പൈക്കുകള്‍ കുറയ്ക്കുകയും ചെയ്യുന്നു. ചെറിയ തോതില്‍ ഗ്രില്ല് ചെയ്‌തോ അല്ലാതെയോ പനീര്‍ സാലഡില്‍ ചേര്‍ക്കാവുന്നതാണ്.

ബീന്‍സ്

നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയ പയറുവര്‍ഗം രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും. മാത്രമല്ല, സാലഡിന്റെ പോഷകഗുണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

നട്‌സ്

ബദാം, വാല്‍നട്‌സ്, മത്തങ്ങ വിത്തുകള്‍, എള്ള് വിത്തുകള്‍ സലാഡില്‍ ചേര്‍ക്കുന്നത് ആരോഗ്യകരമായ കൊഴുപ്പ്, പോഷകങ്ങള്‍ എന്നിവ വര്‍ധിപ്പിക്കും.

Summary

Having Healthy Salad before rice or roti can regulate sugar spikes in the blood

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com