

ഓണം ഇങ്ങു എത്തിയതോടെ സദ്യ ഒരുക്കങ്ങളൊക്കെ അടുക്കളയിൽ സ്റ്റാർട്ട് ആയിട്ടുണ്ട്. തിരുവോണത്തിന് വാഴയിലയിൽ വിളമ്പാനുള്ള കായ വാറുത്തത്, ഇഞ്ചിക്കറി തുടങ്ങി പ്രധാന കൂട്ടങ്ങളൊക്കെ നേരത്തെ ഉണ്ടാക്കി തുടങ്ങും. വാഴയിലയിൽ സദ്യ കഴിച്ചില്ലെങ്കിൽ പിന്നെ എന്ത് ഓണം അല്ലേ? വാഴയിലയിൽ സദ്യ കഴിക്കുന്നത് വെറും ഏയ്സ്തെറ്റിക് വൈബിന് വേണ്ടിയാണ് കരുതരുത്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന് നിരവധി ഗുണങ്ങൾ ഉണ്ട്.
പൊതിച്ചോറിന് ഇത്രയും രുചി എവിടെ നിന്ന് വരുന്നുവെന്ന് ചിന്തിച്ചിട്ടില്ലേ? അമ്മയുടെ കൈപ്പുണ്യം മാത്രമല്ല, ചോറു പൊതിയുന്ന വാഴയിലയിലുമുണ്ട് കുറച്ച് രഹസ്യങ്ങൾ. വാഴയിലയ്ക്ക് പ്രകൃതിദത്തമായ ഒരു വാക്സ് കോട്ട് ഉണ്ട്. ഇത് ചൂടു ചോറ് വിളമ്പുമ്പോൾ ഉരുകുകയും ചോറിന് ഒരു പ്രത്യേക മണവും രുചിയും നൽകുന്നു. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ മികച്ച ഒരു ആന്റി-ഓക്സിഡന്റ് ആണ്. ഇത് ഭക്ഷണത്തിലേക്ക് കലരുകയും ഭക്ഷണത്തിന്റെ പോഷക മൂല്യം വർധിപ്പിക്കുകയും ചെയ്യുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൂടാതെ വാഴയിലയ്ക്ക് ആന്റി-ബാക്ടീരിയൽ ഗുണങ്ങളുണ്ട്. നല്ല ചൂടു ചോറു വാഴയിലയിലേക്ക് പകരുമ്പോൾ ആ ചൂടു വാഴയിലയിലെ ആന്റി-ബാക്ടീരിയൽ സംയുക്തങ്ങളെ സജീവമാക്കുകയും ഇത് ഭക്ഷണത്തിലെ ദോഷകരമായ ബോക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, പ്ലാസ്റ്റിക് കൊണ്ടുള്ള പാത്രങ്ങൾ ഇലകൾ എന്നിവ പരിസ്ഥിതിക്കൾ വലിയ തോതിൽ ദോഷങ്ങൾ ഉണ്ടാക്കുമ്പോൾ വാഴയില തികച്ചും പരിസ്ഥിതിയ്ക്ക് അനുയോജ്യമാണ്. വാഴയിലകൾ പെട്ടെന്ന് തന്നെ മണ്ണിൽ അഴുകിച്ചേരുന്നതിനാൽ ഇത് പരിസ്ഥിതിക്ക് ഒട്ടും ദോഷം ചെയ്യുന്നില്ല.
ചൂടിനെ പ്രതിരോധിക്കാനും വാഴയിലയാണ് ബെസ്റ്റ്. എത്ര ചൂടുള്ള ഭക്ഷണം വാഴയിലയിൽ വിളമ്പിയാലും അത് മോശമാകില്ല. എന്നാൽ പ്ലാസ്റ്റിക് പോലുള്ള പാത്രങ്ങളിൽ വളരെ ചൂടുള്ള ഭക്ഷണ വിളമ്പുമ്പോൾ നിരവധി കെമിക്കലുകൾ ഉൽപാദിപ്പിക്കാനും അവ നമ്മുടെ ആരോഗ്യത്തെ ബാധിക്കാനും കാരണമാകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates