

മുളയുടെ വേരിൽ നിന്നും പൊട്ടിമുളയ്ക്കുന്ന ഇളം കൂമ്പുകൾ പലരുടെയും ശ്രദ്ധിയിൽപെട്ടിട്ടുണ്ടാവാം. മുളങ്കൂമ്പ് എന്നാണ് അവയെ വിളിക്കുന്നത്. നിരവധി പോഷകഗുണങ്ങൾ അടങ്ങിയ മുളങ്കൂമ്പ് കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. ഫ്രഷ് ആയും പുളിപ്പിച്ചും കാനുകളിൽ ആയും മുളങ്കൂമ്പ് ലഭ്യമാണ്. മുളങ്കൂമ്പിന് ഔഷധഗുണങ്ങളും ഏറെയാണ്.
പാമ്പ്, തേൾ പോലുള്ള വിഷജന്തുക്കൾ കടിക്കുന്നതു മൂലമുണ്ടാകുന്ന വിഷം ചികിത്സിക്കാൻ മുളങ്കൂമ്പ് കൊണ്ടുണ്ടാക്കിയ ജ്യൂസ് ഫലപ്രദമാണെന്ന് പറയപ്പെടുന്നു. ആയുർവേദം പ്രകാരം, മുളങ്കൂമ്പ് ജ്യൂസ് മുറിവിൽ പുരട്ടുന്നതും വിഷാംശങ്ങളെ നീക്കാൻ സഹായിക്കും.
ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ധാരാളം വിറ്റാമിനുകൾ മുളങ്കൂമ്പിൽ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.
ഗർഭകാലഘട്ടത്തിന്റെ അവസാന സമയം മുളങ്കൂമ്പ് ചെറിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രസവം എളുപ്പമാക്കാൻ സഹായിക്കുമെന്ന് ചൈനീസ് പാരമ്പര്യവൈദ്യം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വൈദ്യനിർദേശ പ്രകാരം മാത്രം കഴിക്കുക.
ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് മുളങ്കൂമ്പ്. ഇത് രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. തണുപ്പുകാലത്ത് മുളങ്കൂമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ബാക്ടീരിയൽ-വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷണം നൽകും.
മുളങ്കൂമ്പിൽ കലോറിയും വളരെ കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഒരു കപ്പ് മുളങ്കൂമ്പിൽ 13 കലോറിയും അര ഗ്രാം കൊഴുപ്പും മാത്രമേ അടങ്ങിയിട്ടുള്ളൂ. ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയതിനാൽ ദഹനത്തിനു സഹായകം, ഏറെ നേരം വയർ നിറഞ്ഞ തോന്നലുണ്ടാക്കാനും ഇത് സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates