വെള്ളം ഒറ്റയടിക്ക് കുടിച്ച് ദാഹം മാറ്റാറുണ്ടോ? ചില അപകടങ്ങൾ പിന്നിലുണ്ട്

വെള്ളം ചവച്ചു കുടിക്കണമെന്നാണ് വിദ​ഗ്ധർ പറയാറ്, അതായത് സാവകാശം വെള്ളം ഇറക്കണം.
Drinking water
Drinking waterMeta AI Image
Updated on
1 min read

ദാഹം തീരാൻ ഒറ്റയടിക്ക് വെള്ളം കുടിച്ച് ആശ്വാസം കൊള്ളുന്നവരാണ് നമ്മളിൽ മിക്കയാളുകളും. എന്നാൽ ഇങ്ങനെ ധൃതിപിടിച്ചു വെള്ളം കുടിക്കുന്നതിന് പിന്നിൽ ചില ആരോ​ഗ്യം പ്രശ്നങ്ങൾ ഉണ്ടാക്കും. വെള്ളം ചവച്ചു കുടിക്കണമെന്നാണ് വിദ​ഗ്ധർ പറയാറ്, അതായത് സാവകാശം വെള്ളം ഇറക്കണം. ഇത് വെള്ളം ഉമിനീരുമായി കലരാനും ദഹന എൻസൈമുകൾ പ്രവർത്തനസജ്ജമാവാൻ ശരീരത്തെ സിഗ്നൽ നൽകുകയും ദഹനം കൂടുതൽ എളുപ്പത്തിലാക്കുകയും ചെയ്യുന്നു.

വെള്ളം അതിവേഗത്തിൽ കുടിച്ചാൽ

  • വായ–തൊണ്ട–വയറ് ഏകോപനം തെറ്റാം

  • അസിഡിറ്റി ഉണ്ടാകാനും ചിലർക്കു പെട്ടെന്ന് ചുമയോ ശ്വാസംമുട്ടലോ സംഭവിക്കാം

  • വെള്ളം തെറ്റായി ശ്വാസനാളത്തിൽ പോകാനുള്ള സാധ്യതയും കൂടുതലാണ്. ഇത് ജീവന് പോലും ഭീഷണിയാണ്.

Drinking water
​ഗ്യാസ് ട്രബിൾ അലട്ടാറുണ്ടോ? അഞ്ച് മിനിറ്റിൽ പരിഹാരമുണ്ട്

വിദഗ്ധരുടെ അഭിപ്രായത്തിൽ കുട്ടിയായിരിക്കുമ്പോൾ മുതൽ സാവധാനം വെള്ളം കുടിക്കാൻ പരിശീലിപ്പിക്കുന്നത് ഇത്തരം പ്രശ്‌നങ്ങൾ തടയും. എല്ലായ്പ്പോഴും ഏറ്റവും നല്ല മാർഗം ഒരുമിച്ച് കൂടുതൽ വെള്ളം കുടിക്കുന്നതിനേക്കാൾ നല്ലത് ചെറിയ ഇടവേളകളിൽ വെള്ളം കുടിക്കുക എന്നതാണ്. ഇത് ശരീരത്തിലെ ജലസന്തുലിതാവസ്ഥയും ഇലക്ട്രോലൈറ്റ് ബാലൻസും കൃത്യമായി നിലനിർത്താൻ സഹായിക്കും.

Summary

Health benefits of drinking water slowly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com