

ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഗ്യാസ് ട്രബിൾ. പല കാരണങ്ങൾ കൊണ്ടാണ് വയറ്റിൽ ഗ്യാസ് ഉണ്ടാകുന്നത്. ദഹനനാളി വായു മൂലം നിറയുന്ന ഈ അവസ്ഥയാണ് ബ്ലോട്ടിങ്. ഭക്ഷണം കഴിക്കാതിരിക്കുക, ഭക്ഷണം വയറിന് പിടിക്കാതിരിക്കുക, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, തെറ്റായ രീതിയിലുളള കിടപ്പ്, അമിതാധ്വാനം ഇങ്ങനെ നിസ്സാരമെന്ന് തോന്നുന്ന പല കാരണങ്ങൾ കൊണ്ട് വയറ്റിൽ ഗ്യാസ് രൂപപ്പെടാം.
വയറിന് കട്ടി, ഓക്കാനം, കീഴ്‌വായു, വിശപ്പില്ലായ്മ, വയര്‍ വീര്‍ത്ത തോന്നല്‍ എന്നതെല്ലാം ഗ്യാസ് ട്രബിള്‍ ലക്ഷണങ്ങളാണ്. ദഹനം നടക്കുമ്പോള്‍ വയറ്റില്‍ കൂടുതല്‍ അളവില്‍ ഗ്യാസുണ്ടാകുന്നതാണ് ഇതിന് കാരണം. ചിലരില്‍ ഇത് നിരന്തരം കീഴ് വായുവായി പോകും. മറ്റ് ചിലരില്‍ ഇത് വയറ്റില്‍ കെട്ടിക്കിടക്കും. ഇതുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല.
പെട്ടെന്നുണ്ടാകുന്ന ഗ്യാസ് ട്രബിളിന് വീട്ടിൽ തന്നെ പരിഹാരമുണ്ട്. ചെറുജീരകം നന്നായി ചൂടാക്കിയതും അൽപം ശർക്കരയും കൂടി വെള്ളത്തിൽ ചേർത്ത് തിളപ്പിക്കുക. അഞ്ച് മിനിറ്റ് തിളപ്പിച്ച ശേഷം ഗ്ലാസിലേക്ക് പകർത്തി ചെറുചൂടോടെ കുടിക്കാം. പെട്ടെന്ന് തന്നെ നിങ്ങളുടെ ഗ്യാസ് ട്രബിൾ മാറിക്കിട്ടും. എന്നാൽ ഒരുപാട് നേരം നീണ്ടു നിൽക്കുന്നതും പഴകിയതുമായ ബുദ്ധിമുട്ടിന് തീർച്ചയായും ചികിത്സ തേടേണ്ടതുണ്ട്.
ഭക്ഷണം സമയത്ത് കഴിക്കാതെ വയറു ഒഴിച്ചിടുന്നത് ഗ്യാസ് ട്രബിൾ ഉണ്ടാക്കും. ഗ്യാസ് ട്രബിൾ ഉള്ളത് ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിക്കുന്നതിന് മുൻപോ ശേഷമോ വെള്ളം കുടിക്കാം.
ചേന, ചേമ്പ്, കിഴങ്ങ് പോലെ മണ്ണിനടിയിലെ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. മാനസിക സമ്മർദവും ദഹനക്കേടുണ്ടാക്കും. അതുപോലെ ഫാസ്റ്റ് ഫുഡ്, സോഡാ പോലുള്ളവ കഴിവതും ഒഴിവാക്കുക. ഭക്ഷണ ശേഷം ജീരകം ചവയ്ക്കുന്നത് ഗ്യാസ് ട്രബിൾ നേരിടുന്നവർക്ക് നല്ലതാണ്.
ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കുക. വയർ നിറച്ച് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക. ടിവി, മൊബൈല്‍ എന്നിവ നോക്കി ഭക്ഷണം കഴിയ്ക്കുന്നത് അത്ര നല്ലതല്ല. നല്ല ദഹനം ഉറപ്പാക്കാൻ നല്ലപോലെ വെള്ളം കുടിയ്ക്കുക. ഭക്ഷണത്തിൽ സാലഡുകളും ഇലക്കറികളുമല്ലൊം കഴിക്കുന്നത് നല്ല ദഹനത്തിനും ഇതു വഴി ഗ്യാസ് ട്രബിള്‍ ഒഴിവാക്കാനും നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates