മധുരക്കൊതി കുറയ്ക്കാൻ പല്ലു തേച്ചാൽ മതി!

ടൂത്ത് പേസ്റ്റിലെ ഫ്ലേവറുകൾ ഇവയ്ക്ക് തടസ്സമുണ്ടാക്കും
Sugar craving
Sugar cravingMeta AI Image
Updated on
1 min read

യറ്റിലാകുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി മധുരക്കൊതിയാണ്. ഷു​ഗർ ക്രേവിങ്സിനെ നിയന്ത്രിക്കാൻ പലരും പല രീതികളും പരീക്ഷിക്കാറുണ്ട്. മിക്കവാറും നിരാശയാണ് ഫലം. എന്നാൽ അതിനൊരു പരിഹാരമാണ് പോഷകാഹാര വിദ​ഗ്ധയായ പൂജ മഖിജ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. മധുരക്കൊതി മാറാൻ പല്ലു തേച്ചാൽ മതിയെന്നാണ് പൂജ പറയുന്നത്.

പല്ലുതേക്കുന്നതും മധുരക്കൊതിയും തമ്മിലെന്ത് ബന്ധം

ടൂത്ത് പേസ്റ്റിൽ അടങ്ങിയ മെന്തോൾ വായയ്ക്കുള്ളിലെ TRPM8 എന്നറിയപ്പെടുന്ന കോൾഡ് റിസപ്റ്ററുകളെ ഉത്തേജിപ്പിക്കുന്നതാണ്. ഇത് നമ്മുടെ രുചി അറിയാനുള്ള കഴിവിൽ പെട്ടെന്ന് ഒരു മാറ്റം വരുത്തും. പല്ലുതേച്ചതിന് പിന്നാലെയാണ് മധുരപലഹാരങ്ങൾ കഴിക്കുന്നതെങ്കിൽ ലോഹരുചിയോ കയ്പ്പോ അനുഭവപ്പെടുകയും ചെയ്യും.

മധുരത്തോടുള്ള കൊതി കുറയ്ക്കാൻ ഇവ സഹായിക്കുമെന്നും അവ‍ർ പറയുന്നു. മിക്കവാറും ഇത്തരം ആസക്തികൾ വിശപ്പിനേക്കാൾ സെൻസറി പ്രേരണകളാണ്. ടൂത്ത് പേസ്റ്റിലെ ഫ്ലേവറുകൾ ഇവയ്ക്ക് തടസ്സമുണ്ടാക്കും. മാത്രമല്ല, രാത്രി അത്താഴത്തിന് ശേഷം പല്ലുകൾ തേക്കുന്നതോടെ ഭക്ഷണം കഴിക്കൽ അവസാനിച്ചു എന്ന തോന്നൽ തലച്ചോറിനു കൊടുക്കും. ഇത് രാത്രി വൈകിയുള്ള മധുരം കഴിക്കണമെന്ന തോന്നൽ കുറയ്ക്കാൻ സഹായിക്കും. ഇതിനെയാണ് ഹാബിറ്റ് ലൂപ്പ് ഇന്ററപ്ഷൻ എന്ന് വിളിക്കുന്നത്.

Sugar craving
കോഴിമുട്ടയെക്കാൾ പ്രോട്ടീൻ റിച്ച്, താറാവു മുട്ട എങ്ങനെ ഡയറ്റിൽ ചേ‍ർക്കാം

എന്നാൽ ഇത് എല്ലാവർക്കും വ‍ർക്ക് ആവണമെന്നില്ല. ശരീരത്തിന് പോഷകങ്ങൾ ആവശ്യമാണെങ്കിൽ (ഉദാഹരണത്തിന് പ്രോട്ടീന്റെ കുറവ്, ഉറക്കമില്ലായ്മ, അല്ലെങ്കിൽ ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക) പല്ല് തേക്കുന്നത് കൊണ്ട് മധുരത്തോടുള്ള ആസക്തി മാറണമെന്നില്ല.

Sugar craving
വേനൽചൂട് കനത്തു, ശരീരം തണുപ്പിക്കാൻ ഒരു വെറൈറ്റി രുചി, സ്ട്രോറഞ്ച് റെസിപ്പി

എന്നാൽ രാത്രി ഭക്ഷണത്തിന് ശേഷം നിർബന്ധമായും മധുരം വേണമെന്ന് തോന്നുന്നവർ, ബോറടിക്കുമ്പോൾ എന്തെങ്കിലും കൊറിക്കാൻ ആഗ്രഹിക്കുന്നവർ, നിശ്ചിത സമയങ്ങളിൽ മാത്രം മധുരം തിരയുന്നവർ എന്നിവർക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്.

Summary

How to control Sugar Cravings by brushing teeth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com