ഓറഞ്ച് പൊളിക്കുമ്പോള്‍ കാണുന്ന വെളുത്ത പാളി, വലിച്ചെറിയരുത്, ആരോ​ഗ്യ​ഗുണങ്ങൾ

ദഹനം മെച്ചപ്പെടുത്താനും രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും സഹായിക്കുന്നു.
Orange peels
Orange peelsMeta AI Image
Updated on
1 min read

ഓറഞ്ച് കഴിക്കുമ്പോള്‍ ഉള്ളിലുള്ള മധുരത്തോടാണ് എല്ലാവര്‍ക്കും താല്‍പര്യം. പുറം തൊലിക്കൊപ്പം ഓറഞ്ചിന് നേരിയ കയ്പ്പ് രസം നല്‍കുന്ന വെള്ള നിറത്തിലെ സ്പോഞ്ച് പോലുള്ള ആ പാളിയെ പലപ്പോഴും നമ്മള്‍ ഒഴിവാക്കാറുണ്ട്. പിത്ത് എന്നാണ് ആ പാളിയെ വിളിക്കുന്നത്.

എന്നാല്‍ പഴത്തിനൊപ്പം ആരോഗ്യഗുണങ്ങള്‍ നമ്മള്‍ ഒഴിവാക്കിക്കളയുന്ന ഇവയ്ക്കുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ നാരുകളും, ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും പൊട്ടാസ്യവും സസ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും സഹായിക്കുന്നു. മാത്രമല്ല കുടലിന്‍റെ ആരോഗ്യത്തിനും മികച്ചതാണ്.

Orange peels
ഈ 'പ‍ർപ്പിൾ' അത്ര നിസാരക്കാരനല്ല, സൂര്യാഘാതം മുതൽ അർബുദത്തെ വരെ ചെറുക്കും

ഇത് വയറു കൂടുതല്‍ നേരം നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാനും പോഷകങ്ങളുടെ സന്തുലനം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഹൃദയാരോഗ്യം, രക്തക്കുഴലുകൾ, രോഗപ്രതിരോധ സംവിധാനങ്ങൾ എന്നിവയെ സംരക്ഷിക്കാൻ സഹായിക്കുന്ന ഹെസ്പെരിഡിൻ, നരിംഗെനിൻ തുടങ്ങിയ ഫ്ലേവനോയ്ഡുകൾ പിത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Orange peels
ഹെയർ സെറം ഉപയോ​ഗിക്കുന്നത് നല്ലതാണോ?

ഈ സംയുക്തങ്ങൾ ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. സിട്രസ് പഴങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ അവയില്‍ അടങ്ങിയ ഫ്ലേവനോയ്ഡുകൾ രക്തയോട്ടം മെച്ചപ്പെടുത്തുമെന്നും ശരീര വീക്കം കുറയ്ക്കാന്‍ സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.

Summary

Health benefits of orange skin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com