

ദിവസവും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക എല്ലാവരെയും സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. വീട്ടിലെയും ജോലിയിലെയും തിരക്കും മൂലം ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യാനുള്ള സമയം കിട്ടിയെന്ന് വരില്ല. അങ്ങനെയുള്ളവർക്ക് ഏറ്റവും കുറഞ്ഞ സമയത്തിൽ ചെയ്യാവുന്ന ഒന്നാണ് സൂര്യനമസ്ക്കാരം.
ഒരുപാട് സമയമോ വലിയ സൗകര്യങ്ങളോ സൂര്യനമസ്ക്കാരത്തിന് ആവശ്യമില്ലെന്നതാണ് പ്രത്യേകത. എന്നാൽ സ്ട്രെച്ചിങ്, സ്ട്രെങ്ത് ട്രെയിനിങ് തുടങ്ങിയ എല്ലാത്തരം വ്യായാമങ്ങളും സൂര്യനമസ്ക്കാരത്തിൽ ഉൾപ്പെടുന്നു. ശരീരത്തിലെ ആന്തരികാവയവങ്ങൾക്ക് ഗുണം ചെയ്യുന്ന ഒട്ടേറെ ആസനങ്ങളുടെ ചെറുരൂപമാണ് സൂര്യനമസ്കാരം. തുടക്കക്കാര്‍ക്ക് മൂന്ന് ആവര്‍ത്തി ചെയ്യാം. ക്രമേണ എണ്ണം കൂട്ടാം.
12 സ്റ്റെപ്പുകളോടെ പൂർത്തിയാകുന്ന ലഘു വ്യായാമമാണ് സൂര്യനമസ്ക്കാരം.
പ്രണാമാസനം - പ്രാർത്ഥനാ പോസ്
ഹസ്ത ഉത്തനാസനം
ഹസ്തപാദാസനം
അശ്വസഞ്ചാലനാസനം
ദണ്ഡാസനം
അഷ്ടാംഗ നമസ്‌ക്കാരം
ഭുജംഗാസനം
പര്‍വ്വതാസനം
അശ്വസഞ്ചാലനാസനം
ഹസ്തപാദാസനം
ഹസ്ത ഉത്തനാസനം
തടാസനം
സുര്യനമസ്കാരം രാവിലെ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. സൂര്യനമസ്ക്കാരം ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍
രക്തചംക്രമണം ശരിയായി നടക്കും
ദഹനവ്യവസ്ഥ മികച്ചതാക്കും.
വയറിലെ കൊഴുപ്പ് കുറയുകയും ശരീരത്തിന് വഴക്കമുണ്ടാക്കാനും സഹായിക്കുന്നു.
ആർത്തവം ക്രമപ്പെടുത്താന്‍ സഹായിക്കും
നടുവേദന, ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സൂര്യനമസ്‌കാരം സഹായിക്കും.
ശരീരത്തിന് വിശ്രമം നൽകാനും ഉന്മേഷം നൽകാനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സൂര്യ നമസ്കാരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
