അടിമുടി ഗുണങ്ങള്‍, ഈ 'വാഴ' ഒരു സംഭവമാണ്!

വാഴയില മുതൽ വാഴപ്പിണ്ടി വരെയുള്ള വാഴയുടെ എല്ലാ ഭാഗങ്ങളും ആരോഗ്യഗുണങ്ങൾ അടങ്ങിയതാണ്.
Health benefits of Vaazha
Health benefits of VaazhaPinterest
Updated on
1 min read

തിയറ്ററുകളില്‍ 'വാഴ'യുടെ രണ്ടാം ഭാഗം ജനമനസ്സുകൾ കീഴടക്കുകയാണ്. ഏത് കാലാവസ്ഥയിലും പിടിച്ചു നില്‍ക്കും, ചെലവു കുറവ്, സുലഭം... ഇതൊക്കെ കൊണ്ട് തന്നെ വാഴയെ ആരും അത്ര കാര്യമായി ആരും മൈൻഡ് ചെയ്യാറില്ല. എന്നാല്‍ അടിമുടി ഗുണങ്ങള്‍ മാത്രം അടങ്ങിയ വാഴയെ അങ്ങനെ നിസാരമായി കാണരുത്.

വാഴയില മുതൽ വാഴപ്പിണ്ടി വരെയുള്ള വാഴയുടെ എല്ലാ ഭാഗങ്ങളും ആരോഗ്യഗുണങ്ങൾ അടങ്ങിയതാണ്. അവ നമ്മുടെ സംസ്കാരത്തിൻ്റെയും ദൈനംദിന ജീവിതത്തിൻ്റെയും ഭാഗമാണ്. മലയാളികളുടെ മനസ്സിൽ നോസ്റ്റാൾജിയ പരത്തുന്ന ചില വാഴക്കാര്യങ്ങൾ.

'വാഴയില ഇല്ലാതെ എന്ത് ഓണം'

ലോകത്തിൻ്റെ ഏത് കോണിലാണെങ്കിലും തൂശനിലയിൽ വിഭവസമൃദ്ധമായ ഊണ് കഴിക്കാതെ മലയാളികളുടെ ഓണം പൂർണമാകില്ല. ഉച്ചയ്ക്ക് പൊതിച്ചോറ് കെട്ടാനും വൈകുന്നേരം ശർക്കരയും മാവും ചേർത്തുള്ള ഇലയട ഉണ്ടാക്കാനുമൊക്കെ വാഴയില തന്നെ വേണം.

മറ്റൊന്നും കിട്ടാത്തതുകൊണ്ട് വാഴയിലയുടെ പിന്നാലെ പോകുന്നതല്ല കേട്ടോ, അവയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്. ചൂടു ചോറ് വാഴയിലയില്‍ വിളമ്പുമ്പോള്‍ വാഴയിലയുടെ പുറമെയുള്ള പ്രകൃതിദത്തമായ വാക്സ് കോട്ട് ഉരുകും. ഇത് ചോറിന് രുചിയും മണവും കൂട്ടും.കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ മികച്ച ഒരു ആന്റി-ഓക്സിഡന്റ് ആണ്. ഇത് ഭക്ഷണത്തിന്റെ പോഷക മൂല്യം വർധിപ്പിക്കും. മാത്രമല്ല ഇതിന് ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് കൂടാതെ ബാക്ടീരിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

പോഷകങ്ങൾ നിറഞ്ഞ വാഴപ്പഴം

വാഴപ്പഴത്തിന് പ്രത്യേകം സീസൺ ഇല്ലത്തതു കൊണ്ട് തന്നെ എപ്പോഴും സുലഭമാണ്. തലക്കനമില്ലാതെ പോഷകങ്ങൾ കുറഞ്ഞ ചെലവിൽ വാഴപ്പഴം നൽകും. ഇതിൽ പൊട്ടാസ്യം, നാരുകള്‍, വിറ്റാമിന്‍ ബി6, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പഴുപ്പിച്ചും കായ വറുത്തും കറിവെച്ചുമൊക്കെ വാഴപ്പഴം ഡയറ്റിൽ ചേർക്കാം.

Health benefits of Vaazha
വാഴപ്പഴം കഴിച്ചാൽ ഉടൻ വെള്ളം കുടിക്കരുത്; എന്തുകൊണ്ട്?

വാഴപ്പിണ്ടിയെ കുറച്ചു കാണരുത്

വാഴപ്പിണ്ടി പൊട്ടാസ്യത്തിന്റെയും വിറ്റാമിനുകളുടെയും കലവറയാണ്. കൂടാതെ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം കുറയ്ക്കുന്നതിനും സഹായിക്കും. ഇതില്‍ അടങ്ങിയ ഇരുമ്പ് വിളര്‍ച്ച കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.

Health benefits of Vaazha
വാഴപ്പിണ്ടി തോരൻ കഴിച്ചിട്ടുണ്ടോ? കിഡ്നി സ്റ്റോണിന് ബെസ്റ്റാ

കുലച്ചു നിൽക്കുന്ന വാഴക്കൂമ്പ്

തേൻ നിറച്ച പാളികളുമായി കുലച്ചു നിൽക്കുന്ന വാഴക്കൂമ്പ് പോഷകങ്ങളുടെ കലവറയാണ്. ഇത് വിറ്റാമിന്‍ എ, സി, ഇ, പൊട്ടാസ്യം, നാരുകള്‍ എന്നിവയാൽ സമ്പന്നമാണ്. പ്രമേഹത്തെ നിയന്ത്രിക്കാനും ആർത്തവകാലഘട്ടത്തിലുമൊക്കെ വാഴക്കൂമ്പ് മികച്ചതാണ്. പ്രമേഹ ലക്ഷണങ്ങളായ ഹൈപ്പർ ഗ്ലൈസീമിയ, പോളൂറിയ, പോളിഫാഗിയ, പോളിഡിപ്സിയ, മൂത്രത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെല്ലാം കുറയ്ക്കാൻ വാഴക്കൂമ്പ് സഹായിക്കുന്നതായാണ് പഠനങ്ങളിലെ കണ്ടെത്തൽ. വാഴക്കൂമ്പിൽ ആൻറി ഡയബറ്റിക്, ആന്റി എ ജി എ പ്രോപ്പർട്ടികളുടെ സാന്നിധ്യമുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

Summary

Health Benefits of Vaazha, Banana tree

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com