ആ 'ഇരിപ്പ്' നേരെയാക്കാന്‍ 8 മാര്‍ഗങ്ങള്‍, ടെക്കികള്‍ ഇക്കാര്യം അറിയാതെ പോകരുത്

20 മിനിറ്റ് ഇടവേളയില്‍ 20 അടി അകലെയുള്ള ഏതെങ്കിലും വസ്തു 20 സെക്കന്‍റ് നോക്കുക.
long time sitting
long time sittingPexels
Updated on
1 min read

ദീർഘനേരം ഇരുന്നുള്ള ജോലി ആരോ​ഗ്യത്തിന് സുരക്ഷിതമല്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളതാണ്. ദീർഘനേരം ഇരിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മുതൽ പ്രമേഹ സാധ്യത വരെ വർധിപ്പിക്കാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ദീർഘ നേരമുള്ള ഇരിപ്പ് കൊണ്ടുള്ള അപകടസാധ്യതകൾ കുറയ്ക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ.

20–20–20 ഹാക്ക്

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴുള്ള സമ്മര്‍ദം കുറയ്ക്കാന്‍ 20-20-20 ഹാക്ക് സഹായിക്കും. അതായത്, 20 മിനിറ്റ് ഇടവേളയില്‍ 20 അടി അകലെയുള്ള ഏതെങ്കിലും വസ്തു 20 സെക്കന്‍റ് നോക്കുക. ഇത് തലവേദന, കണ്ണുകടച്ചില്‍, കണ്ണിലെ വരള്‍ച്ച എന്നിവ കുറയ്ക്കാന്‍ സഹായിക്കും.

വാഷ്റൂം ബ്രേക്കുകൾ

ജോലി ചെയ്യുന്നതിനിടെ അര മണിക്കൂറോ ഒരു മണിക്കൂറോ കൂടുമ്പോള്‍ ചെറിയൊരു ബ്രേക്ക് എടുക്കാം. എഴുന്നേറ്റ് നിന്ന് ശരീരം ഒന്ന് സ്ട്രേച്ച് ചെയ്യാം. രണ്ട് മൂന്ന് മിനിറ്റത്തേക്ക് നടക്കുക. ഇത് സന്ധികളിലെ മുറുക്കം കുറയ്ക്കുന്നു, രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. വാഷ്റൂം ബ്രേക്ക് എടുത്ത്, അവിടെ നിന്ന് സ്ട്രെച്ച് ചെയ്യാവുന്നതാണ്.

പോസ്ചർ നന്നാക്കാം

ഇരിക്കുമ്പോള്‍ നട്ടെല്ല് വളച്ച് കൂനിക്കൂടി ഇരിക്കാതെ കാല് നിലത്ത് വച്ച് കസേരയില്‍ പുറംഭാഗം നിവര്‍ന്നിരിക്കാം. ഇത് ശരീരത്തിലെ പല അസ്വസ്ഥതകളും വേദനയും മാറ്റും.

വെള്ളം കുടിക്കുക

കംപ്യൂട്ടറിന് മുന്നിലിരിക്കുമ്പോള്‍ മറന്നു പോകുന്ന ഒരു പ്രധാന കാര്യമാണ് വെള്ളം കുടി. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാന്‍ കാരണമാകും. ഇത് തലകറക്കം, തലവേദന, ക്ഷീണം, ദഹനക്കേട് തുടങ്ങിയ പല പ്രശ്നങ്ങൾക്കും കാരണമാകും. ഒരു കുപ്പിയില്‍ ഡെസ്ക്കില്‍ തന്നെ വെള്ളം കരുതുന്നത് വെള്ളം കുടിക്കുന്നത് ഓര്‍ക്കാന്‍ സഹായിക്കും.

long time sitting
ക്യാവിറ്റിയെ ഇനി ഭയക്കേണ്ട, ഇനാമലിന് പകരം ജെൽ വികസിപ്പിച്ച് ​ഗവേഷകർ

പടികൾ കയറാം

ഓഫീസിലേക്ക് പോകുമ്പോള്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം, പടികള്‍ കയറുന്നത് ശരീരത്തിന് വ്യായാമം കിട്ടാന്‍ സഹായിക്കും. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.

സമ്മർദം നിയന്ത്രിക്കാം

സമ്മര്‍ദം ഒഴിവാക്കാന്‍ ആകില്ലെങ്കിലും അവയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനാകും. ധ്യാനം, ശ്വസന വ്യായാമങ്ങള്‍, ജേണലിങ് പോലുള്ളവ മനസ്സ് ശാന്തമാകാൻ സഹായിക്കുന്നവയാണ്

long time sitting
അറിഞ്ഞ് ഉപയോ​ഗിക്കാം, സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുന്നതും ഉപയോ​ഗിക്കേണ്ട വിധവും

സ്ക്രീന്‍ ടൈം കുറയ്ക്കാം

മണിക്കൂറുകളോളം കംപ്യൂട്ടറിന് മുന്നില്‍ ജോലി ചെയ്ത ശേഷം വീണ്ടും മൊബൈല്‍ സ്ക്രീന്‍ അല്ലെങ്കില്‍ ടിവിയില്‍ നോക്കിയിരിക്കുന്നത് കണ്ണിന് സമ്മര്‍ദം കൂട്ടും. സ്ക്രീന്‍ ടൈം പരിമിതപ്പെടുത്തുന്നത് ഇത് ഒഴിവാക്കാന്‍ സഹായിക്കും.

മധുരപാനീയങ്ങൾ നിയന്ത്രിക്കണം

ഇടയ്ക്കിടെ കോഫി കുടിക്കുക, മധുരപാനീയങ്ങൾ, സോഡ എന്നിവ കുടിക്കുന്ന ശീലമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ ആരോഗ്യം തകരാറിലാവാൻ അധികം സമയം വേണ്ട. വെള്ളം, മോര്, ഗ്രീൻ ടീ, ഹെർബൽ ടീ എന്നിവ കുടിക്കുന്നതാണ് നല്ലത്.

Summary

sitting for long time: Health tips for office workers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com