ചായയ്ക്ക് ചെറുകടി എന്തെടുക്കുമെന്ന കൺഫ്യൂഷൻ ആണോ? ഹെൽത്തി സ്നാക്സ്, പ്രമേഹരോ​ഗികൾക്ക് പ്രത്യേകിച്ച്

വൈകുന്നേരത്തെ സ്നാക് ആരോ​ഗ്യകരമായി തിരഞ്ഞെടുത്താൽ അത് വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിന് ആവശ്യമായ പോശകങ്ങൾ രക്തത്തിലെ പഞ്ചസാര സ്ഥിരതയോടെ നിലനിർത്താനും സഹായിക്കും.
Oats Upma, evening snacks for diabetes
Oats Upma, evening snacks for diabetesPinterest
Updated on
2 min read

ച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം ആകുമ്പോൾ ഒരു ചായയും ചെറുകടിയും കഴിക്കുന്ന ശീലം മലയാളികൾക്ക് പതിവാണ്. സമോസ, ഉഴുന്നുവട, പരിപ്പുവട, ബജ്ജി അങ്ങനെ നമ്മുടെ രുചിക്ക് സംതൃപ്തി നൽകുന്ന പലഹാരങ്ങൾ പലവിധമുണ്ട്. എന്നാൽ ഇതൊക്കെ രക്തത്തിലെ പഞ്ചസാര വേ​ഗത്തിൽ ഉയരാനും പിന്നീട് അമിതവിശപ്പിനും കാരണമാകും. പ്രത്യേകിച്ച് പ്രമേഹരോ​ഗികളിൽ ഇത് ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.

Oats Upma, evening snacks for diabetes
ഷെഫ് നളന്റെ മുടിയുടെ ആരോഗ്യത്തിന്റെ രഹസ്യം, എള്ളുണ്ടയുടെ സിപിംൾ റെസിപ്പി

വൈകുന്നേരത്തെ സ്നാക് ആരോ​ഗ്യകരമായി തിരഞ്ഞെടുത്താൽ അത് വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിന് ആവശ്യമായ പോശകങ്ങൾ രക്തത്തിലെ പഞ്ചസാര സ്ഥിരതയോടെ നിലനിർത്താനും സഹായിക്കും. ഭക്ഷ്യനാരുകൾ, ആവശ്യമായ പ്രോട്ടീൻ, ആരോ​ഗ്യകരമായ കൊഴുപ്പ്, കുറഞ്ഞ ​ഗ്ലൈസെമിക് സൂചിക എന്നിവയുള്ള ഭക്ഷണങ്ങൾ വൈകുന്നേരം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കൂടാതെ അമിതമായ പഞ്ചസാര അടങ്ങിയതും മൈദയും ഒഴിവാക്കണം.

Oats Upma, evening snacks for diabetes
ജീരകവെള്ളം മുതൽ ചുക്ക് കാപ്പി വരെ; കർക്കടകത്തിൽ എന്ത് കുടിക്കണം?

വൈകുന്നേരത്തെ ലഘുഭക്ഷണമായി ഇവ തിരഞ്ഞെടുക്കാം

വറുത്ത കടല

വറുത്ത കടല പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ മികച്ച സ്നാക്കാണ്. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാൻ അനുവദിക്കില്ല. വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യും. മാത്രമല്ല, ഊർജ്ജം കിട്ടാനും നല്ലതാണ്. 30-40 ​ഗ്രാം വരെ കഴിക്കാവുന്നതാണ്.

Oats Upma, evening snacks for diabetes
ഇനി ഓംലെറ്റ് ഉണ്ടാക്കുമ്പോൾ പൊട്ടിപോകില്ല, ഈ ട്രിക്കുകൾ ഒന്നു പരീക്ഷിച്ചു നോക്കൂ

മുളപ്പിച്ച പയർ സാലഡ്

മുളപ്പിച്ച ചെറുപയർ, തക്കാളി, വെള്ളരി, സവാള, മല്ലിയില, നാരങ്ങാനീര് എന്നിവ ചേർത്ത് സാലഡ് തയ്യാറാക്കാം. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീൻ, ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും നല്ലതാണ്.

വെള്ളരിക്കയും കാരറ്റും

വെള്ളരിക്കയും കാരറ്റും കനം കുറച്ച് വട്ടത്തിൽ അരിഞ്ഞ് യോ​ഗ‍ർട്ട് ഡിപ്പിനൊപ്പം കഴിക്കാവുന്നതാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും ശരീരത്തിന് ഉന്മേഷം നൽകാനും സഹായിക്കും.

ഗ്രീക്ക് യോഗർട്ട്

ചിയ വിത്തുകളോ ഫ്ലാക്സ് വിത്തുകളോ ചേർത്ത് ​ഗ്രീക്ക് യോ​ഗർട്ട് വൈകുന്നേര സ്നാക് ആയി ഉപയോ​ഗിക്കാവുന്നതാണ്. ഇതിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടാനും ഇത് നല്ലതാണ്.

പുഴുങ്ങിയ മുട്ട

പുഴുങ്ങിയ മുട്ട വൈകുന്നേരം സ്നാക് ആക്കുന്നത് മികച്ച തീരുമാനമാണ്. ഇതിൽ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് വയറിന് സംതൃപ്തി നൽകാനും ശരീരപേശികൾക്ക് ​ഗുണം ചെയ്യാനും സഹായിക്കും.

ആപ്പിളും നട്സും

വൈകുന്നേരം ആപ്പിളിനൊപ്പം അഞ്ച്-ആറ് ബദാം അല്ലെങ്കിൽ രണ്ട് വാൾനട്ട് കഴിക്കുന്നത് നല്ലതാണ്. ഇതിൽ നിന്ന് ഉയർന്ന അളവിൽ ഭക്ഷ്യനാരുകൾ കിട്ടും. ആരോ​ഗ്യകരമായ കൊഴുപ്പും ലഭിക്കാൻ സഹായിക്കും.

നട്സ്

ബദാം, വാൾനട്ട്, പിസ്ത പോലുള്ള നട്സ് ഉപ്പ് ചേർക്കാതെ വൈകുന്നേരം കഴിക്കുന്നത് നല്ലതാണ്. ഇതിൽ ആരോ​ഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഹൃദയാരോ​ഗ്യത്തിന് ഇത് മികച്ചതാണ്. വിശപ്പ് നിയന്ത്രിക്കാനും സഹായകരമാണ്.

ഓട്സ് വെജിറ്റബിൾ ഉപ്മ

ഓട്സിനൊപ്പം പച്ചക്കറികൾ ചേർത്ത് ഹെൽത്തി ഉപ്മ ഉണ്ടാക്കി കഴിക്കാവുന്നതാണ്. ഇത് പ്രമേഹ രോ​ഗികൾക്ക് മികച്ചതാണ്. ഭക്ഷ്യനാരുകൾ ധാരാളമുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ ആ​ഗിരണം മന്ദ​ഗതിയിലാക്കും.

റാഗി ദോശ അല്ലെങ്കിൽ റാഗി അട

പ്രമേഹരോ​ഗികൾക്ക് റാ​ഗി കൊണ്ടുള്ളവ പലഹാരങ്ങൾ വൈകുന്നേരം കഴിക്കുന്നത് നല്ലതാണ്.

വൈകിട്ട് 4 മുതൽ 5.30 വരെ ആരോഗ്യകരമായ സ്നാക്ക് കഴിക്കുന്നത് രാത്രി അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. എന്നാൽ അളവു നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. വൈകുന്നേരത്തെ പലഹാരം ശരിയായി തിരഞ്ഞെടുക്കുന്നത് പ്രമേഹമുള്ളവർക്ക് മാത്രമല്ല, എല്ലാവർക്കും ഗുണകരമാണ്. ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ സ്നാക്കുകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ശരീരഭാരം നിയന്ത്രിക്കാനും കൂടുതൽ നേരം വിശപ്പില്ലാതെ ഇരിക്കാനും സഹായിക്കും.

Oats Upma, evening snacks for diabetes
കുടവയറിന് കാരണം 'ഇരിപ്പ്'; ഈ ആറ് ശീലങ്ങൾ അപകടമാണ്
Oats Upma, evening snacks for diabetes
എന്നും ഒരേ കപ്പിൽ ചായ? വിചിത്രമായ ആ മനഃശാസ്ത്ര രഹസ്യം, എന്താണ് എൻഡോവ്മെന്റ് ഇഫക്റ്റ്?
Oats Upma, evening snacks for diabetes
തൈരിനെക്കാൾ പോഷകസമൃദ്ധം; മോരിനെ പവർഫുൾ ആക്കുന്നത് ഈയൊരൊറ്റ ചേരുവ
Summary

Healthy evening snack for diabetic patients

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com