കൊളസ്ട്രോൾ കൂട്ടുന്ന 6 'ഹെൽത്തി' ഭക്ഷണങ്ങൾ

തേങ്ങയിലും വെളിച്ചെണ്ണയിലും സാച്ചുറേറ്റഡ് ഫാറ്റ് വലിയ രീതിയിൽ അടങ്ങിയിട്ടുണ്ട്.
Coconut and cholestrol
Coconut and cholestrolPinterest
Updated on
2 min read

കൊളസ്ട്രോൾ ഇന്ന് ചെറുപ്പക്കാരിലുൾപ്പെടെ വർധിച്ചുവരുന്ന ഒരു ആരോ​ഗ്യ ആശങ്ക ആണ്. ആരോ​ഗ്യകരമെന്ന് പുറമെ തോന്നിപ്പിക്കുന്ന ചില ഭക്ഷണങ്ങളിലും സാച്ചുറേറ്റഡ് ഫാറ്റ്, ട്രാൻസ് ഫാറ്റ്, അധിക പഞ്ചസാര, അമിത കലോറി എന്നിവ ഒളിഞ്ഞിരിക്കാം. ഇവ പതിവാക്കിയാൽ രക്തത്തിലെ ചീത്ത കൊളസ്ട്രോൾ ഉയരാൻ കാരണമാകാം. ഈ വർഷം അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പുറത്തിറക്കിയ മാർ​ഗനിർദേശത്തിൽ ഭക്ഷണത്തിലെ കൊളസ്ട്രോളിനെക്കാൾ സാച്ചുറേറ്റഡ് ഫാറ്റ് കുറയ്ക്കുകയും അതിന് പകരം, അൺസാച്ചുറേറ്റഡ് ഫാറ്റ് ഉൾപ്പെടുത്തുകയും അമിതമായി പ്രോസസ് ചെയ്യാത്ത ഭക്ഷണങ്ങളിൽ മുൻ​ഗണന നൽകുകയും ചെയ്യണമെന്ന് പറയുന്നു.

Coconut and cholestrol
കുടവയറു കുറയുന്നില്ലേ? 40 കഴിഞ്ഞവർ അറിയേണ്ട കാര്യങ്ങൾ

കൊളസ്ട്രോൾ കൂട്ടാൻ കാരണമാകുന്ന ഭക്ഷണങ്ങൾ

തേങ്ങയും തേങ്ങാപ്പാലും

മലയാളികൾക്ക് തേങ്ങയും വെളിച്ചണ്ണയും വിട്ടൊരു കളിയില്ല. തേങ്ങ ചിരകിയും അരച്ചും വെളിച്ചെണ്ണയാക്കിയുമൊക്കെ നാളികേരം നമ്മുടെ ദൈനംദിന ഭക്ഷണത്തിൻ്റെ ഭാഗമാണ്. എന്നാൽ തേങ്ങയിലും വെളിച്ചെണ്ണയിലും സാച്ചുറേറ്റഡ് ഫാറ്റ് വലിയ രീതിയിൽ അടങ്ങിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ അളവു നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. വലിയ അളവിൽ പതിവായി ഉപയോഗിക്കുന്നത് ചിലരിൽ ചീത്ത കൊളസ്ട്രോൾ ഉയരുന്നതിന് കാരണമാകാം.

Coconut and cholestrol
ഒരിക്കൽ തൂക്കിയാൽ പിന്നെ തിരിഞ്ഞുനോക്കില്ല, വീട്ടിലെ കർട്ടൻ വൃത്തിയാക്കാൻ ഈസി ടിപ്സ്

“ഹെൽത്തി” ഭക്ഷണങ്ങൾ

നട്ട്സ്, പീനട്ട് ബട്ടർ, ഗ്രനോല, ഡാർക്ക് ചോക്ലേറ്റ് തുടങ്ങിയവ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാകാം. എന്നാൽ ഹെൽത്തി എന്ന പേരിൽ അളവില്ലാതെ കഴിക്കുന്നത് മൊത്തം കലോറി വർധിപ്പിക്കാൻ ഇടയാക്കും. പ്രത്യേകിച്ച് ആഡഡ് ഷുഗർ, പാം ഓയിൽ, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവ ചേർത്ത ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.

ഇൻസ്റ്റന്റ് നൂഡിൽസ്

നൂഡിൽസിൽ എവിടാണ് കൊഴുപ്പെന്ന് തോന്നാം, എന്നാൽ ചില ഇൻസ്റ്റൻ്റ് നൂഡിൽസ് നിർമ്മിക്കുന്ന പ്രക്രിയയിൽ എണ്ണ ഉപയോഗിക്കുന്നതിനാൽ സാച്ചുറേറ്റഡ് ഫാറ്റ് വലിയ രീതിയിൽ ഉണ്ടാകാം. അതോടൊപ്പം സീസണിങ് പാക്കറ്റിൽ സോഡിയവും കൂടുതലായിരിക്കാം. അതുകൊണ്ട് ദിവസവും അല്ലെങ്കിൽ ആഴ്ചയിൽ പലതവണ ഇൻസ്റ്റൻ്റ് നൂഡിൽസ് കഴിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്.

എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ

സമോസ, ബജ്ജി, പഴംപൊരി, ചിക്കൻ ഫ്രൈ, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ എണ്ണയിൽ ഡീപ്പ് ഫ്രൈ ചെയ്യുന്ന ഭക്ഷണം രുചികരമാണെങ്കിലും ശരീരത്തിൽ മൊത്തം കൊഴുപ്പും കലോറിയും വർധിക്കും.

ഒരിക്കൽ കഴിച്ചതുകൊണ്ട് മാത്രം കൊളസ്ട്രോൾ പെട്ടെന്ന് ഉയരണമെന്നില്ല. എന്നാൽ പതിവായി കഴിക്കുന്ന ഡീപ്പ് ഫ്രൈ ഭക്ഷണരീതി ആരോഗ്യകരമായ ഭക്ഷണക്രമത്തിന് പകരമാകുമ്പോൾ പ്രശ്നമാകാം. പകരം, ആവിയിൽ പുഴുങ്ങിയ അല്ലെങ്കിൽ ബേക്ക് ചെയ്തെടുക്കുന്നതോ റോസ്റ്റ് ചെയ്യുന്ന പാചകരീതികളോ ഉപയോഗിക്കാം.

Coconut and cholestrol
40 കഴിഞ്ഞാൽ സ്ട്രെങ്ത്ത് ട്രെയിനിങ് നിർബന്ധം, തുടക്കക്കാർക്ക് ചെയ്യാവുന്ന വ്യായാമങ്ങൾ

ചിപ്സും പാക്കറ്റ് സ്നാക്കുകളും

ചുമ്മായിരുന്ന് കൊറിക്കാൻ എടുക്കുന്ന പാക്കറ്റ് ചിപിസിൽ പാം ഓയിൽ പോലുള്ള സാച്ചുറേറ്റഡ് ഫാറ്റ് കൂടുതലായിരിക്കാം. ഇവയിൽ ഉപ്പ്, കലോറി, റിഫൈൻഡ് കാർബോഹൈഡ്രേറ്റ്സ് എന്നിവ കൂടുതലായിരിക്കും. അതുകൊണ്ട് പാക്കറ്റിന്റെ മുൻവശത്തെ ലൈറ്റ് അല്ലെങ്കിൽ ഹെൽത്തി പോലുള്ള വാക്കുകൾ മാത്രം നോക്കാതെ ന്യൂട്രിഷനൽ ലേബൽ പരിശോധിക്കുക.

ചീസ്, ക്രീം, ഫുൾ-ഫാറ്റ് ഡയറി ഉൽപ്പന്നങ്ങൾ

ചീസ്, ക്രീം, ഫുൾ-ഫാറ്റ് മിൽക്ക്, വെണ്ണ തുടങ്ങിയവയിൽ സാച്ചുറേറ്റഡ് ഫാറ്റ് കൂടുതലായിരിക്കും. ഇവ പൂർണമായി ഒഴിവാക്കണമെന്നല്ല. എന്നാൽ ദിവസവും വലിയ അളവിൽ ഉപയോഗിക്കുന്ന ശീലം കൊളസ്ട്രോൾ നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കാം. ഫുൾ-ഫാറ്റ് പാലിന് പകരം കൊഴുപ്പ് കുറഞ്ഞ അല്ലെങ്കിൽ ഫാറ്റ് ഫ്രീ ഡയറി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

കൊളസ്ട്രോൾ കൂടുമ്പോൾ ആദ്യം മുട്ട ഒഴിവാക്കുന്നവരുണ്ട്. എന്നാൽ ഇപ്പോഴത്തെ ഹൃദയാരോഗ്യ മാർഗനിർദേശങ്ങളിൽ ഭക്ഷണത്തിലെ ഡയറ്ററി കൊളസ്ട്രോൾ മാത്രം പ്രധാന ലക്ഷ്യമാക്കുന്നതിന് പകരം മൊത്തത്തിലുള്ള ഭക്ഷണരീതിയും സാച്ചുറേറ്റഡ് ഫാറ്റിൻ്റെ അളവും കൂടുതൽ പ്രധാനമായി കണക്കാക്കുന്നു. കൊളസ്ട്രോൾ ഉയരുന്നത് ഒരു ഭക്ഷണം മാത്രം കഴിച്ചതിന്റെ ഫലമായി ഉണ്ടാകണമെന്നില്ല. മൊത്തത്തിലുള്ള ഭക്ഷണരീതി, ശരീരഭാരം, ശാരീരിക പ്രവർത്തനം, ജനിതക ഘടകങ്ങൾ തുടങ്ങിയവയും പ്രധാനമാണ്ഘടകങ്ങളാകാം.

Coconut and cholestrol
'ദിവസവും പരമാവധി പ്രോട്ടീൻ ഉൾപ്പെടുത്തും, പക്ഷെ 93 ശതമാനം ഇന്ത്യക്കാരും ഇപ്പോഴും ആശയക്കുഴപ്പത്തിൽ'
Coconut and cholestrol
'ആലോചിച്ചു കൂട്ടി ഇത് എങ്ങോട്ടാ?' ഓവർതിങ്കിങ് കുറയ്ക്കാൻ 10 വഴികൾ
Coconut and cholestrol
കൊഴിയില്ല! ഇടതൂർന്ന നീണ്ട മുടിക്ക്; ആല്‍മരത്തിന്റെ വേരുകൊണ്ടുള്ള എണ്ണ എങ്ങനെ വീട്ടിലുണ്ടാക്കാം
Summary

'Healthy' foods that increase Cholestrol

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com