ഹൃദ്രോ​ഗികൾ വലതുവശം തിരി‍‍ഞ്ഞു ഉറങ്ങുന്നതാണ് ​ഗുണകരം, കാരണം...

നട്ടെല്ലിന്റെ സ്വാഭാവികമായ വളവ് നിലനിർത്താൻ വലതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്.
Sleeping
SleepingMeta AI Image
Updated on
1 min read

റക്കം ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. അതുപോലെ തന്നെ കിടപ്പും പ്രധാനമാണ്. ശ്വാസതടസം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ വലതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഉചിതം. ഇങ്ങനെ കിടക്കുമ്പോൾ ഹൃദയം നെഞ്ചിൽ അല്പം ഉയർന്ന നിലയിൽ ആയിരിക്കും. ഇത് ഹൃദയത്തിൽ സമ്മർദം കുറയ്ക്കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യും. ഇത് ​ചില ആളുകളിൽ കൂർക്കംവലി കുറക്കാനും സഹായിക്കുന്നു.

നട്ടെല്ലിന്റെ സ്വാഭാവികമായ വളവ് നിലനിർത്താൻ വലതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. ഇത് നടുവേദന കുറക്കാനും നല്ലതാണ്. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച് ഇതിൽ വ്യത്യാസങ്ങൾ ഉണ്ടാവാം. ആരോഗ്യമുള്ള വ്യക്തികൾക്ക് ഇരുവശത്തും ഉറങ്ങുന്നത് സുരക്ഷിതമാണ്.

Sleeping
മൂന്നും നാലും മണിക്കൂർ മാത്രം ഉറക്കം, ഉറക്കക്കുറവ് ശരീരത്തെ ബാധിക്കുന്നതെങ്ങനെ

അതേസമയം, ഇടതുവശം ചരിഞ്ഞ് കിടക്കുമ്പോൾ ഗുരുത്വാകർഷണത്തിന്‍റെ സഹായത്തോടെ ആമാശയത്തിലെ ആഹാരം ചെറുകുടലിലേക്ക് എളുപ്പത്തിൽ നീങ്ങുന്നു. ഇത് ദഹനപ്രശ്നങ്ങൾ കുറക്കാൻ സഹായിക്കുന്നു. ശരീരത്തിന്‍റെ ഇടതുവശത്താണ് പ്രധാന രക്തക്കുഴലുകളായ അയോർട്ടയും വെയിനുകളും സ്ഥിതി ചെയ്യുന്നത്. ഗർഭിണികൾ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഗർഭസ്ഥ ശിശുവിലേക്കും വൃക്കകളിലേക്കും രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നു.

Sleeping
നല്ല ഉറക്കത്തിന് വ്യായാമം എത്ര ചെയ്യണം?

എന്നിരുന്നാലും, രാത്രി മുഴുവൻ സമാധാനമായി ഉറങ്ങാൻ സഹായിക്കുന്നതാണ് ഏറ്റവും നല്ല വശം. കിടക്കുമ്പോള്‍ സുഖപ്രദമായി തോന്നുള്ള വശം തിരിഞ്ഞു ഉറങ്ങുന്നതാണ് ഏറ്റവും ഉചിതം.

Summary

Heart patients sleeping pattern

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com