'ലൈറ്റ്' ആകാൻ ശ്രമിച്ച് 'വീക്ക്' ആകരുത്! അതിവേ​ഗം ശരീരഭാരം കുറയ്ക്കുന്നതിന് പിന്നിലെ അപകടങ്ങൾ

സാധാരണയായി ഒരു ആഴ്ചയിൽ 0.5 മുതൽ 1 കിലോ വരെ കുറയുന്നത് ആരോഗ്യകരമായ രീതിയായി കണക്കാക്കപ്പെടുന്നു.
Crash Diet
Crash DietPinterest
Updated on
1 min read

ളരെ കുറഞ്ഞ സമയത്തിനുള്ളിൽ അമിതവണ്ണം കുറയ്ക്കാൻ സാധിച്ചാൽ അതിൽപ്പരം സന്തോഷമില്ല. പുറമെ കണ്ടാൽ ലൈറ്റ് ആയി തോന്നിയാലും ഇതിന്റെ പിന്നിൽ ഒഴിഞ്ഞിരിക്കുന്ന ചില അപകടങ്ങളെ കാണാതെ പോകരുത്. 10 ദിവസത്തിനുള്ളിൽ അഞ്ച് കിലോ ഭാരം കുറയ്ക്കാം എന്ന് വാ​ഗ്ദാനങ്ങൾ നൽകുന്ന ക്രാഷ് ഡയറ്റുകൾ ആളുകളെ അതിവേ​ഗ ശരീരഭാരം കുറയുന്നതിലേക്ക് നയിക്കുന്നതാണ്. എന്നാൽ ഇത്തരത്തിൽ അതിവേ​ഗം ശരീരഭാരം കുറയുന്നത് എപ്പോഴും ആരോ​ഗ്യകരമായിരിക്കണമെന്നില്ല.

എന്താണ് റാപ്പിഡ് വേയ്റ്റ് ലോസ്?

സാധാരണയായി ഒരു ആഴ്ചയിൽ 0.5 മുതൽ 1 കിലോ വരെ കുറയുന്നത് ആരോഗ്യകരമായ രീതിയായി കണക്കാക്കപ്പെടുന്നു. എന്നാൽ അതിലധികം വേഗത്തിൽ ഭാരം കുറയുമ്പോൾ അത് റാപ്പിഡ് വേയ്റ്റ് ലോസ് (rapid weight loss) ആയി മാറാം.

ഭക്ഷണം വളരെ കുറവു കഴിച്ചുകൊണ്ടുള്ള ഡയറ്റുകൾ, അമിതമായ വ്യായാമം, ഭക്ഷണം ഒഴിവാക്കുന്നത്, ഡീടോക്സ് ഡയറ്റ്, വണ്ണം കുറയ്ക്കാനുള്ള സപ്ലിമെന്റുകൾ എന്നിവ ഇത്തരത്തിൽ അതിവേ​ഗം വണ്ണം കുറയുന്നതിലേക്ക് നയിക്കാം. ഇത് അനാരോ​ഗ്യകരമാണ്.

അതിവേ​ഗം ശരീരഭാരം കുറയ്ക്കുമ്പോഴുള്ള പാർശ്വഫലങ്ങൾ

പേശി കുറയുക

അതിവേ​ഗം ശരീരഭാരം കുറയുമ്പോൾ കൊഴുപ്പിനൊപ്പം പേശി നഷ്ടവും സംഭവിക്കാം. ഇത് ശരീരത്തിന് ബലക്കുറവ് ഉണ്ടാക്കാം. ക്ഷീണം, പടികൾ കയറുമ്പോൾ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം.

മെറ്റബോളിസം മന്ദഗതിയിലാകാം

ശരീരത്തിന് വേണ്ടത്ര ഭക്ഷണം ലഭിക്കാത്തപ്പോൾ ശരീരം ഊർജ്ജം അധികം ഉപയോ​ഗിക്കുന്നത് കുറയ്ക്കും. അതോടെ മെറ്റബോളിസം കുറയുകയും പിന്നീട് സാധാരണ ഭക്ഷണം കഴിച്ചാലും ശരീരഭാരം പെട്ടെന്ന് കൂടുകയും ചെയ്യും.

പോഷകക്കുറവ്

ക്രാഷ് ഡയറ്റ് പോലുള്ളത് പാലിക്കുമ്പോൾ സ്വാഭാവികമായും സംഭവിക്കാവുന്ന ഒന്നാണ് പോഷകക്കുറവ്. അയണിന്റെ കുറവു, വിറ്റാമിനുകളുടെ അഭാവം, കാൽസ്യം-പ്രോട്ടീൻ എന്നിവയുടെ കുറവ് എന്നിവ നേരിടാം. ഇത് മുടികൊഴിച്ചിൽ, ചർമപ്രശ്നങ്ങൾ, ശ്രദ്ധക്കുറവ് എന്നിവയിലേക്ക് നയിക്കാം.

ഹൃദയാരോഗ്യ പ്രശ്നങ്ങൾ

അമിതമായ ഡയറ്റിങ് മൂലം ഇലട്രോലൈറ്റ് അസന്തുലിതാവസ്ഥ ഉണ്ടാക്കാം. ഇത് ഹൃദയമിടിപ്പ് ക്രമരഹിതമാക്കാനും ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്.

Crash Diet
മഴക്കാലത്ത് എപ്പോഴൊക്കെ വെള്ളം കുടിക്കണം?

ഹോർമോൺ മാറ്റങ്ങൾ

സ്ത്രീകളിൽ ആർത്തവ ക്രമരഹിതമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് മൂഡ് സ്വ​ങ്സ്, ഉത്കണ്ഠ, സമ്മർദം എന്നിവയ്ക്ക് കാരണമാകാം.

കണ്ണുംപൂട്ടി ഇൻഫ്ലുവൻസർ ഡയറ്റ് പ്ലാനുകൾ അനുകരിക്കുന്നതിന് മുൻപ് മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം, ഓരോ ശരീരവും വ്യത്യസ്തമാണെന്നതാണ്. മറ്റൊരാൾക്ക് ഫലപ്രദമായ ഡയറ്റ് നിങ്ങൾക്ക് അപകടകരമാകാം.

Crash Diet
രാവിലെ ചെയ്യുന്ന ഈ അബദ്ധങ്ങൾ നിങ്ങളുടെ കരളിനെ തകരാറിലാക്കാം, ഫാറ്റിലിവർ ത‌ടയാൻ ശ്രദ്ധിക്കാം ഈ മോർണിങ് ഹാബിറ്റ്സ്

ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ ചെയ്യേണ്ടത്

  • ക്രാഷ് ഡയറ്റ് ഒഴിവാക്കാം

  • പ്രോട്ടീൻ അടങ്ങിയ ബാലൻസ്ഡ് ഡയറ്റ് പിന്തുടരുക

  • സ്ഥിരമായ വ്യായാമം

  • ആവശ്യത്തിന് ജലാംശം

  • ഡയറ്റീഷൻ അല്ലെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ഡയറ്റ് പാലിക്കുക.

Summary

Hidden risks of rapid weight loss

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com