
ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാതെ വരികയോ ഇൻസുലിൻ കാര്യക്ഷമമായി ഉപയോഗിക്കുന്നത് പരാജയപ്പെടുമ്പോഴോ ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നത്. ഇത് ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്ട്രോക്ക്, വൃക്ക തകരാറുകൾ എന്നിവയ്ക്ക് കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വഭാവികമായി കുറയ്ക്കാൻ ചില ജീവിതശൈലി ടിപ്സ് ഇതാ...
പതിവ് വ്യായാമം നിങ്ങളുടെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് കോശങ്ങൾക്ക് രക്തത്തിലെ പഞ്ചസാര നന്നായി ഉപയോഗിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കഴിയും. നടത്തം, ഓട്ടം, സൈക്കിൾ ചവിട്ടൽ, നൃത്തം, നീന്തൽ തുടങ്ങിയ വ്യായാമങ്ങളിൽ ഏതെങ്കിലും ദിവസവും പരിശീലിക്കാം.
ശരീരം കാർബോഹൈഡ്രേറ്റുകളെ പഞ്ചസാരയായി വിഘടിപ്പിക്കുന്നു. തുടർന്ന് ഇൻസുലിൻ ഊർജ്ജത്തിനായി പഞ്ചസാര ഉപയോഗിക്കാനും സംഭരിക്കാനും സഹായിക്കുന്നു. വളരെയധികം കാർബോഹൈഡ്രേറ്റുകൾ ഉള്ളത് ഇൻസുലിൻ അളവിൽ ഏറ്റക്കുറച്ചിലുണ്ടാക്കുകയും ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും ചെയ്യും. കാർബ്സ് കുറഞ്ഞ ഭക്ഷണക്രമം ദീർഘകാലാടിസ്ഥാനത്തിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും.
നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കാർബോഹൈഡ്രേറ്റുകളുടെ ദഹനത്തെയും പഞ്ചസാരയുടെ ആഗിരണത്തെയും മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കുന്നു. എല്ലാത്തരം നാരുകളും ശരീരത്തിന് നല്ലതാണ്. എന്നാൽ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ കൂടുതൽ സഹായിക്കും. ഉയർന്ന ഫൈബർ ഡയറ്റുകൾ ശരീരത്തെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ ടൈപ്പ് 1 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ധാരാളം വെള്ളം കുടിക്കുന്നത് വൃക്കകൾ അധിക പഞ്ചസാര പുറന്തള്ളാൻ സഹായിക്കുന്നു. കൂടുതൽ വെള്ളം കുടിക്കുന്ന ആളുകൾക്ക് രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി ഒരു പഠനങ്ങൾ പറയുന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു.
മാനസിക സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കും. വ്യായാമം, വിശ്രമം, മെഡിറ്റേഷൻ എന്നിവ സമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാൻ സഹായിക്കും.
ഉറക്കമില്ലായ്മ വിശപ്പ് വർധിപ്പിക്കുകയും അതിലൂടെ ശരീരഭാരം കൂടാനും കാരണമാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. ഉറക്കക്കുറവ് കോർട്ടിസോളിൻ്റെ അളവ് വർധിപ്പിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് അത്യാവശ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates