അന്തരീക്ഷ താപനില ഉയരുമ്പോൾ ആൺകുഞ്ഞ് ജനിക്കാനുള്ള സാധ്യത കുറയും, പഠനം

20 ഡിഗ്രിക്കും മുകളിലുള്ള താപനില ആണ്‍കുഞ്ഞുങ്ങളുടെ കുറഞ്ഞ തോതിലുള്ള ജനനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തിൽ പറയുന്നു.
child birth
child birthPinterest
Updated on
1 min read

ന്തരീക്ഷത്തിലെ ഉയർന്ന ചൂടിനെ അതിജീവിക്കാനുള്ള സാധ്യത ആൺകുഞ്ഞുങ്ങളിൽ കുറവെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല പഠനം. 20 ഡിഗ്രിക്കും മുകളിലുള്ള താപനില ആണ്‍കുഞ്ഞുങ്ങളുടെ കുറഞ്ഞ തോതിലുള്ള ജനനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തിൽ പറയുന്നു. അന്തരീക്ഷ താപനില ജനന സമയത്തെ ആൺ-പെൺ ലിം​ഗാനുപാതത്തെ സ്വാധീനിക്കുന്നുണ്ടെന്നും ​ഗവേഷകർ പറയുന്നു.

ഇന്ത്യയിലെയും 33 സബ്സഹാറൻ രാജ്യങ്ങളിലെയും 50 ലക്ഷത്തിലധികം ജനനങ്ങളെ വിലയിരുത്തിയാണ് പഠനം നടത്തിയത്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ സമ്മർദത്തെ തുടർന്ന് ​ഗർഭത്തിന്റെ ആദ്യ കാലയളവിൽ ​ഗർഭസ്ഥശിശു, പ്രത്യേകിച്ച് ആൺകുഞ്ഞുങ്ങൾ മരിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ​ഗവേഷകർ നിരീക്ഷിച്ചു.

child birth
വെയിലേറ്റ് വാടല്ലേ! പുറത്തിറങ്ങും മുൻപ് കരുതേണ്ട കാര്യങ്ങൾ

ഇതിനെ അതിജീവിക്കാനുള്ള കരുത്ത് പെൺകുഞ്ഞുങ്ങളെ അപേക്ഷിച്ച് അൺകുഞ്ഞുങ്ങൾക്ക് കുറവായിരിക്കും. ഉയര്‍ന്ന ചൂട് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് മുന്‍ പഠനങ്ങളും ശരി വയ്ക്കുന്നു. അമ്മയ്ക്കുണ്ടാകുന്ന നിര്‍ജലീകരണം ഗര്‍ഭസ്ഥ ശിശുവിന് ആവശ്യത്തിന് രക്തവും ഓക്‌സിജനും പോഷണങ്ങളും ലഭിക്കാത്ത അവസ്ഥയുണ്ടാക്കാം.

child birth
വാഹനത്തിൽ ഒറ്റയ്ക്കിരുത്തി പോകരുത്, വേനൽചൂടിൽ കുട്ടികളെ മറക്കരുത്

ഉയര്‍ന്ന ചൂട് സാമ്പത്തിക അസ്ഥിരതയുണ്ടാക്കുന്നതും വരുമാനത്തെ ബാധിക്കുന്നതും ഗര്‍ഭം അലസാനുള്ള സാഹചര്യമുണ്ടാക്കാമെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. കാലാവസ്ഥ വ്യതിയാനം അടിസ്ഥാനപരമായ ജനസംഖ്യാനുപാതത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് പഠനത്തിലെ കണ്ടെത്തലുകള്‍ അടിവരയിടുന്നു. പ്രൊസീഡിങ്‌സ് ഓഫ് ദ നാഷനല്‍ അക്കാദമി ഓഫ് സയന്‍സസ് ആണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

Summary

High temperatures pose significant health risks for male child

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com