'ഇതും കടന്നു പോകും'; ഹിനാ ഖാന് പിന്തുണയറിയിച്ച് കാൻസർ അതിജീവിതയായ നടി ഛവി മിത്തൽ

ഹിനാ ഖാൻ സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്
Hina Khan Breast Cancer
ഹിനാ ഖാൻ, ഛവി മിത്തൽഇന്‍സ്റ്റഗ്രാം
Updated on
1 min read

ടി ഹിനാ ഖാന് പിന്തുണ അറിയിച്ച് അർബു​ദത്തെ അതിജീവിച്ച നടി ഛവി മിത്തൽ. കഴിഞ്ഞ ​ദിവസമാണ് ബോളിവുഡ് താരം ഹിനാ ഖാൻ സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. രോ​ഗം മൂന്നാം ഘട്ടത്തിലാണെന്നും ചികിത്സ ആരംഭിച്ചുവെന്നും താരം വ്യക്തമാക്കി.

ഇപ്പോൾ അൽപം കഠിനമായി തോന്നാമെങ്കിലും ഇതും കടന്നു പോകുമെന്ന് ഛവി പറഞ്ഞു. രോ​ഗത്തെ അതിജീവിച്ച് ഹിന കരുത്തയായി തിരച്ചുവരുമെന്ന് തനിക്കുറപ്പുണ്ട്. ഭാവിയിൽ ഈ കാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എത്ര ശക്തയായാണ് നേരിട്ടതെന്ന് മനസ്സിലാകും. കരുത്തയായും പോസിറ്റീവായും ഇരിക്കുവെന്നും ഛവി പറഞ്ഞു. അർബുദത്തെ അതിജീവിച്ച നടി മഹിമ ചൗധരിയും ഹിനയ്ക്ക് പിന്തുണയുമായി ഇൻസ്റ്റ​ഗ്രാം പോസ്റ്റിനു താഴെ കമന്റ് ചെയ്തിരുന്നു. ഹിന ഒരു പോരാളിയാണെന്നും രോ​ഗത്തെ അതിജീവിക്കുമെന്നുമാണ് മഹിമ കുറിച്ചത്.

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലേറ്റ പരിക്കിനെ തുടര്‍ന്ന് ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴകളുള്ള കാര്യം ഛവി തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലേക്കുള്ള യാത്രകളാണ്‌ തന്റെ ജീവിതം രക്ഷിച്ചതെന്നും ഛവി മുമ്പ് പറഞ്ഞിരുന്നു. മാമോ​ഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബു​ദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവ​ഗണിക്കരുതെന്നും ഛവി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്തനാർബുദം എങ്ങനെ സ്വയം പരിശോധിക്കാം

കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക. വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷ ഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ ശ്രദ്ധിക്കണം. കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.

Hina Khan Breast Cancer
സ്ത്രീകളിൽ മാത്രമല്ല, എച്ച്പിവി വാക്സിൻ പുരുഷന്മാരിലും അർബുദത്തെ തടയും; പഠനം

ആരംഭഘട്ടത്തിൽ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ് സ്തനാർബുദം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണകാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്താനർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടിവന്നേക്കാം. കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com