

മഴക്കാലത്ത് വീടിനുള്ളിലെ ദുർഗന്ധം പലപ്പോഴും ഒരു വലിയ പ്രശ്നമാണ്. ഈർപ്പം മാറാത്ത തുണി മുറിക്കുള്ളിൽ വിരിക്കുന്നതും പൂപ്പൽ വരുന്നതുമൊക്കെ ദുർഗന്ധത്തിന് കാരണമാകും. വീടിനുള്ളിൽ സൂര്യപ്രകാശവും കാറ്റും വെളിച്ചവും കടക്കാൻ അനുവദിക്കുകയെന്നതാണ് ദുർഗന്ധമകറ്റാനുള്ള പ്രധാനവഴി.
മഴക്കാലത്ത് ഇത് അത്ര പ്രായോഗികമല്ലാത്തതിനാല്‍, ദുർഗന്ധമുള്ള ഭാഗത്ത് അല്പം ബേക്കിങ് സോഡ വിതറുന്നത് നല്ലതാണ്. അല്ലെങ്കിൽ ഒരു ബൗളിൽ ബേക്കിങ് സോഡ വെച്ച ശേഷം വീടിനുള്ളിൽ തുറന്നുവെച്ചാല്‍ മതി. വിനാഗിരിയിൽ അല്പം വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു ബൗളിൽ, വീടിനുള്ളിൽ തുറന്നുവെക്കുന്നതും ദുർഗന്ധമകറ്റാൻ സഹായിക്കും.
കർപ്പൂരതുളസി തൈലം, പുൽതൈലം തുടങ്ങിയവ വീടിനുള്ളിൽ തളിക്കുന്നതും ദുര്‍ഗന്ധം അകറ്റാന്‍ നല്ലതാണ്. ഇതിന് നല്ല സുഗന്ധമുണ്ടായിരിക്കും. കൃത്രിമ റൂം ഫ്രഷ്‌നറുകൾക്ക് പകരം വീട്ടിൽ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. അല്പം വെള്ളത്തിൽ നാലോ അഞ്ചോ തുള്ളി ലാവണ്ടർ ഓയിൽ, ലെമൺ ഓയിൽ എന്നിവയിലേതെങ്കിലും ചേർക്കുക. നന്നായി കുലുക്കിയോജിപ്പിച്ചശേഷം, ഇത് റൂം ഫ്രഷ്‌നറായി ഉപയോഗിക്കാം.
സ്വീകരണമുറിയിലെയും കിടപ്പുമുറികളിലെയും കർട്ടനുകൾ ഇടയ്ക്കിടെ അലക്കണം. ഒരു ബക്കറ്റിൽ വെള്ളമെടുത്ത് അതിൽ ബേക്കിങ് സോഡ, ലാവണ്ടർ ഓയിൽ അല്ലെങ്കിൽ ലെമൺ ഓയിൽ എന്നിവ ചേർക്കുക. അലക്കിയ കർട്ടനും തലയണ ഉറയുമൊക്കെ ഈ വെള്ളത്തിലിട്ട് കുറച്ചുനേരം വെയ്ക്കാം. എന്നിട്ട് ശുദ്ധമായ വെള്ളത്തിലിട്ടെടുത്തശേഷം ഉണക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates