മുറ്റത്ത് ചെമ്പരത്തി ഉണ്ടെങ്കിൽ, കാച്ചിയ എണ്ണയും ഹെയർ മാസ്കും ഷാംപൂവും റെഡി

പരമ്പരാ​ഗതമായി മുടിയുടെ ആരോ​ഗ്യത്തിന് ഉപയോ​ഗിച്ചു വരുന്ന ഔഷധസസ്യമാണ് ചെമ്പരത്തി.
Hibiscus Flower for hair care
Hibiscus Flower for hair carePinterest
Updated on
1 min read

തിളക്കവും ആരോ​ഗ്യവുമുള്ള മുടിക്ക് പരസ്യങ്ങളിൽ കാണുന്ന പല വിലകൂടിയ ഉൽപന്നങ്ങൾക്ക് പിന്നാലെയും നമ്മൾ പോകാറുണ്ട്. എന്നാൽ വീട്ടുമുറ്റത്തെ ഏറ്റവും മികച്ച ഹെയർ കെയർ ഐറ്റത്തെ അവ​ഗണിക്കുകയും ചെയ്യും. പറഞ്ഞു വരുന്നത് ചെമ്പരത്തിയെ കുറിച്ചാണ്. പരമ്പരാ​ഗതമായി മുടിയുടെ ആരോ​ഗ്യത്തിന് ഉപയോ​ഗിച്ചു വരുന്ന ഔഷധസസ്യമാണ് ചെമ്പരത്തി.

ചെമ്പരത്തിയുടെ പൂവിലും ഇലകളിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, അമിനോ ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ, ഫ്ലാവനോയ്ഡുകൾ തുടങ്ങിയ ഘടകങ്ങൾ നമ്മുടെ സ്കാൽപ്പിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

മുടികൊഴിച്ചിൽ കുറയ്ക്കുന്നു

ദുർബലമായ മുടിവേരുകളാണ് പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകുന്നത്. ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ കെരാറ്റിൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യും.

താരൻ നിയന്ത്രിക്കുന്നു

ചെമ്പരത്തിയുടെ ആന്റിമൈക്രോബിയൽ ഗുണങ്ങൾ തലയോട്ടിയിലെ അണുബാധകൾ കുറയ്ക്കാനും താരൻ നിയന്ത്രിക്കാനും സഹായിക്കുന്നു. ആരോഗ്യമുള്ള സ്കാൽപ്പിനും മുടിവളർച്ചയ്ക്കും ഇത് നിർണായകമാണ്.

മുടിക്ക് സ്വാഭാവിക തിളക്കം നൽകുന്നു

ചെമ്പരത്തി ഇലകളിൽ അടങ്ങിയിരിക്കുന്ന മ്യൂസിലേജ് മുടിക്ക് സ്വാഭാവിക കണ്ടീഷണറിന്റെ ഗുണം നൽകുന്നു. ഇതുവഴി മുടി മൃദുവാകുകയും തിളക്കം വർധിക്കുകയും ചെയ്യുന്നു.

അകാല നര തടയാൻ സഹായിക്കാം

ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളുടെ ദോഷഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതുവഴി അകാല നരയുടെ സാധ്യത കുറയാൻ സഹായിക്കുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

മുടി വളരാൻ ചെമ്പരത്തി എണ്ണ

  • വെളിച്ചെണ്ണ-1 കപ്പ്

  • ചെമ്പരത്തി പൂക്കൾ-5 മുതൽ 6 വരെ

  • ചെമ്പരത്തി ഇല-ഒരു പിടി

തയ്യാറാക്കുന്ന വിധം:

പൂവും ഇലകളും അരച്ച് വെളിച്ചെണ്ണയിൽ ചേർത്ത് ചെറുതീയിൽ ചൂടാക്കുക. തണുത്ത ശേഷം അരിച്ചെടുത്ത് സൂക്ഷിക്കാം. ആഴ്ചയിൽ 2–3 തവണ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക.

ചെമ്പരത്തി ഹെയർ മാസ്ക്

  • ചെമ്പരത്തി പൂക്കൾ-5 എണ്ണം

  • തൈര്- രണ്ട് ടേബിൾ സ്പൂൺ

  • ഒരു പിടി ഇലകൾ

തയ്യാറാക്കുന്ന വിധം

ഇവ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുടിയിൽ പുരട്ടുക. 30–40 മിനിറ്റിന് ശേഷം കഴുകിക്കളയാം.

ചെമ്പരത്തി ഷാംപൂ

ഉലുവ, ചെമ്പരത്തി, സോപ്പ് നട്സ്, വിറ്റാമിന്‍ ഇ കാപ്സൂള്‍ ഇത്രയും ഉണ്ടെങ്കില്‍ രണ്ട് ആഴ്ചത്തേക്കുള്ള ഷാംപൂ തെയ്യാറാക്കാം.

Hibiscus Flower for hair care
തിരക്കുപിടിച്ച ദിവസങ്ങൾക്കിടെ വീണു കിട്ടുന്ന ഒരു 'ഓഫ് ഡേ'; 'സെൽഫ് കെയർ' ദിനം എങ്ങനെ ആഘോഷിക്കാം

തയ്യാറാക്കുന്ന വിധം

തലേന്ന് ഉലുവ കുതിര്‍ത്തു വയ്ക്കുക. അടുത്ത ദിവസം അതിലേക്ക് ചുവന്ന ചെമ്പരത്തിപ്പൂവിന്റെ ഇതളുകളും സോപ്പ് നട്‌സും ചേര്‍ക്കുക. ശേഷം തിളപ്പിക്കുക. തിളപ്പിച്ച ശേഷം ഈ മിശ്രിതം അരിച്ചെടുക്കാം. അതിലേക്ക് അല്‍പം നാരങ്ങ നീര് ചേര്‍ക്കാം. ഒരു വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ പൊട്ടിച്ചൊഴിച്ച് ഇളക്കി യോജിപ്പിക്കുക. ഇത് രണ്ട് ആഴ്ച വരെ ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാവുന്നതാണ്.

Hibiscus Flower for hair care
രാവിലെ 'സ്കിൻ ഗ്ലോ' ആകണോ? ഉറങ്ങുന്നതിന് മുമ്പ് ഈ കാര്യങ്ങൾ മറക്കരുത്

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ചെമ്പരത്തി ഉപയോഗിച്ചാൽ ഉടൻ ഫലം ലഭിക്കില്ല, സ്ഥിരമായി ഉപയോഗിച്ചാൽ മാത്രമാണ് ഫലമുണ്ടാവുക. ഇതിനൊപ്പം ആരോഗ്യകരമായ ഭക്ഷണവും മതിയായ ഉറക്കവും മുടിവളർച്ചയ്ക്ക് അത്യാവശ്യമാണ്.

Summary

Natural Hibiscus hair care products, home remedy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com