

പ്രമേഹം ഉൾപ്പെടെ നിരവധി രോഗങ്ങൾ പെട്ടെന്ന് പിടിപ്പെടാൻ പൊണ്ണത്തടി ഒരു പ്രധാന ഘടമാണ്. പൊണ്ണത്തടി കുറയ്ക്കാൻ വേണ്ടി മാത്രം ജിമ്മിൽ ചേരുന്ന നിരവധി ആളുകളുണ്ട്. എന്നാൽ വർക്ക്ഔട്ട് മാത്രം പോര പൊണ്ണത്തടി കുറയ്ക്കാൻ ഭക്ഷണക്രമവും ശീലങ്ങളുമൊക്കെ ശ്രദ്ധിക്കണം. ഡയറ്റും വർക്ക്ഔട്ടും ശ്രദ്ധിച്ചാലും മിക്കയാളുകളും വിട്ടു പോകുന്ന ഒരു പ്രധാന ഘടകമാണ് പഞ്ചസാര.
പഞ്ചസാരയുടെ അമിത ഉപഭോഗം നിങ്ങളുടെ കഠിനാധ്വാനം മുഴുവൻ പാഴാക്കും. കൂടാതെ നിരവധി രോഗങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. എന്നു കരുതി മധുരത്തെ പൂർണമായി ഒഴിവാക്കണമെന്നല്ല, പഞ്ചസാരയ്ക്ക് പകരം തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ആയുർവേദത്തിൽ അമൃതം എന്നാണ് തേനിനെ വിശേഷിപ്പിക്കുന്നത്. തേൻ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അധിക കൊഴുപ്പിനെ കത്തിച്ചുകളയുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
തേനില്‍ ധാരാളം ഫ്ലവൊനോയിഡുകളും ആന്‍റി-ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. പഞ്ചസാരയെക്കാള്‍ ഗ്ലൈസെമിക് സൂചിക കുറവായതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുമെന്ന പേടിയും വേണ്ട. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതും മധുരത്തോടുള്ള ആസക്തിയും കുറയാനും ഈ ശീലം സഹായിക്കും. ഊര്‍ജ്ജം നിലനിര്‍ത്താനുള്ള പ്രകൃതിദത്ത മാര്‍ഗം കൂടിയാണ് തേന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
