

ജിമ്മിലാണെങ്കിലും അല്ലാതെയാണെങ്കിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വര്‍ക്ക്ഔട്ട് രീതികളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ പുരുഷന്മാരെപ്പോലെ സ്ത്രീകളുടെ ശരീരം 24 മണിക്കൂർ സൈക്കിളിൽ പ്രവർത്തിക്കില്ല. പകരം ഊർജ്ജം, ശക്തി, മാനസികാവസ്ഥ, വീണ്ടെടുക്കൽ എന്നിവയെ ബാധിക്കുന്ന പ്രതിമാസ ഹോർമോൺ താളത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വര്‍ക്ക്ഔട്ട് ക്രമീകരിക്കുന്നതിനെയാണ് സൈക്കിൾ സിങ്കിങ് വർക്ക്ഔട്ടുകൾ എന്ന് വിളിക്കുന്നത്.
വ്യായാമം ആർത്തവ ഘട്ടങ്ങളുമായി യോജിപ്പിക്കുന്നത് പ്രകടനം മെച്ചപ്പെടുത്താനും പരിക്കുകളുടെ സാധ്യത കുറയ്ക്കാനും മാനസികാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സ്ത്രീകൾക്ക് അവരുടെ ശരീരവുമായി പൊരുത്തപ്പെടാനും ഫിറ്റ്നസ് കൂടുതല്‍ രസകരമാക്കാനും സൈക്കിൾ സിങ്കിങ് വർക്ക്ഔട്ടുകൾ സഹായിക്കും.
നാല് ഘട്ടങ്ങള്‍
ആര്‍ത്തവം, ഫോളിക്കുലാര്‍, ഓവുലേഷന്‍, ല്യൂട്ടല്‍ എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് ഉള്ളത്. ഓരോ ഘട്ടങ്ങളിലും വ്യത്യസ്ത ഹോര്‍മോണുകളാണ് ഉയര്‍ന്നു നില്‍ക്കുന്നത്. ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകനുസരിച്ച് വര്‍ക്ക്ഔട്ട് ക്രമീകരിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക മാറ്റങ്ങള്‍ക്കനുസരിച്ച് പ്രതിരോധിക്കാന്‍ സഹായിക്കും.
ആർത്തവ ഘട്ടത്തിൽ (ദിവസം 1–5)- ആര്‍ത്തവ ഘട്ടത്തില്‍ ഈസ്ട്രജനും പ്രൊജസ്ട്രോണും ഏറ്റവും താഴ്ന്ന നിലയിലായിരിക്കും. മൃദുവായ ചലനങ്ങളാണ് ഈ ഘട്ടത്തില്‍ വേണ്ടത്. നടത്തം, യോഗ പോലുള്ള വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.
ഫോളികുലാർ ഘട്ടം (ദിവസം 6–14)- ഈ ഘട്ടത്തില്‍ ഈസ്ട്രജൻ ഉയരുന്നു, മാനസികാവസ്ഥ മെച്ചപ്പെടും. ശക്തി പരിശീലനം, നൃത്ത ക്ലാസുകൾ അല്ലെങ്കിൽ പുതിയ വ്യായാമം പരീക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്.
ഓവുലേഷൻ (ദിവസം 14–16)- ഈ ഘട്ടത്തില്‍ തീവ്രമായ കാർഡിയോ, ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ടെസ്റ്റോസ്റ്റിറോൺ ഈ ഘട്ടത്തില്‍ ഉയര്‍ന്നു നില്‍ക്കും.
ലുട്ടെൽ ഘട്ടം (ദിവസം 17–28)- ഈ ഘട്ടത്തില്‍ പ്രൊജസ്ട്രോൺ സജീവമാകാന്‍ തുടങ്ങുന്നു. ഊര്‍ജ്ജനില കുറയുന്നു. പൈലേറ്റ്സ് അല്ലെങ്കിൽ ലോ-ഇംപാക്ട് സ്ട്രെങ്ത് പരിശീലനം പോലുള്ള സാവധാനത്തിലുള്ള വ്യായാമങ്ങൾ ബേൺഔട്ട് തടയാനും ആര്‍ത്തവത്തിന് മുന്‍പുള്ള ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
