ഉയര്‍ന്ന കാർബോ ഡയറ്റുകൾ ആയുസ് കുറയ്ക്കാനും വളർച്ച തടസപ്പെടുത്താനും കാരണമാകും; പഠനം

ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമം വളർച്ചാ സമയം വൈകിപ്പിക്കുകയും പ്രത്യുൽപാദന ഉൽപ്പാദനം കുറയുകയും ചെയ്യുന്നു
carbohydrate diet
ഉയര്‍ന്ന കാർബോഹൈഡ്രേറ്റ് ഡയറ്റുകൾ ആയുസ് കുറയ്ക്കാനും വളർച്ച തടസപ്പെടുത്താനും കാരണമാകും
Updated on
1 min read

ഉയർന്ന കാർബോഹൈഡ്രേറ്റ് ഡയറ്റുകൾ മനുഷ്യരുടെ ആയുസ് കുറയ്ക്കാനും വളർച്ച തടസപ്പെടുത്താനും കാരണമാകുമെന്ന് പുതിയ പഠനം. ഹരിയാനയിലെ അശോക യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകര്‍ പഴം ഈച്ചകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

പഴം ഈച്ചകൾക്ക് മനുഷ്യരുമായി ജനിതകവും ശാരീരികവുമായ നിരവധി സമാനതകളുണ്ട്. മനുഷ്യരിൽ രോഗങ്ങൾക്ക് കാരണമാകുമെന്ന് അറിയപ്പെടുന്ന 75% ജീനുകളും ഈ ഈച്ചകളിൽ കാണപ്പെടുന്നു. കൂടാതെ മനുഷ്യരിൽ കാൻസറിന് കാരണമാകുന്ന 90% ജീനുകളും അവയിലുണ്ടെന്നും ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. പഴം ഈച്ചകളിലെ ഉയർന്ന കാർബോഹൈഡ്രേറ്റ് ഡയറ്റ് അവയിൽ ആയുസ്സ് കുറയ്ക്കുകയും, പ്രവർത്തനക്ഷമമായ തകർച്ചയെ ത്വരിതപ്പെടുത്തുകയും, പെരുമാറ്റ രീതി തകരാറിലാക്കുകയും ചെയ്തതായി കണ്ടെത്തിയെന്ന് ​ഗവേഷകർ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടാതെ, ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമം വളർച്ചാ സമയം വൈകിപ്പിക്കുകയും പ്രത്യുൽപാദന ഉൽപ്പാദനം കുറയുകയും ചെയ്യുന്നു. ഇത് കുട്ടികൾക്കും പ്രായമായവർക്കും ദോഷം ചെയ്യുമെന്നും പിയർ റിവ്യൂഡ് ജേണല്‍ ഇക്കോളജി ആൻഡ് എവല്യൂഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇത് പ്രായമായ പുരുഷന്മാരിൽ ചലനശേഷി കുറയുന്നുവെന്നും പ്രായമായ സ്ത്രീകളിൽ കുടലിൻ്റെ ആരോഗ്യം മോശമാകാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

carbohydrate diet
'ഓടാനോ ചാടാനോ പോയിട്ടില്ല'; ശരീരഭാരം കുറച്ചത് ഭക്ഷണം കഴിച്ച്, വെയ്‌റ്റ് ‌ലോസ് സീക്രട്ട് വെളിപ്പെടുത്തി മാധവൻ

ഡയറ്റില്‍ അമിതമായി കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് ഒഴിവാക്കുകയും ആവശ്യമായ പ്രോട്ടീനും സമീകൃതാഹാരവും ഉറപ്പാക്കുകയും ചെയ്യുന്നത് ആരോഗ്യ അപകടങ്ങൾ ലഘൂകരിക്കുന്നതിനും ആരോഗ്യ ദൈർഘ്യം മെച്ചപ്പെടുത്തുന്നതിനും നിർണായകമാണെന്നും പഠനത്തില്‍ പറയുന്നു. ഭക്ഷണത്തിലെ എത്ര കലോറി അടങ്ങിയിട്ടുണ്ടെന്നത് മാത്രമല്ല, ഉപാപചയ വൈകല്യങ്ങൾ തടയുന്നതിനും ആരോഗ്യകരമായ വാർധക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാക്രോ ന്യൂട്രിയൻ്റ് ഘടനയിലും ഊന്നൽ നൽണമെന്നും പഠനം മുന്നോട്ടു വെക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com