

ദഹനം വളരെ പെട്ടെന്നും എളുപ്പത്തിലും നടക്കുന്ന ഒന്നാണെന്നാണ് പലരുടെയും ധാരണ. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചോ അതിന്‍റെ അളവിനെ കുറിച്ചോ നമ്മള്‍ അത്ര ഗൗനിക്കാറില്ല. എന്നാല്‍ കാര്യങ്ങള്‍ അത്ര ഈസി മോഡ് അല്ല. ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിലും അവയെ വികടിപ്പിക്കുന്നതിനും വിവിധ അവയവങ്ങളും കലകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒരു ബഹുമുഖ പ്രക്രിയയാണ് ദഹനം.
ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൊണ്ട് ദഹനം പൂര്‍ണമാകുമെന്ന് തെറ്റിദ്ധരിക്കരുത്.
ദഹനത്തിന് പ്രധാനമായും 5 ഘട്ടങ്ങളാണ് ഉള്ളത്
ഭക്ഷിക്കുക
ദഹനം വായില്‍ നിന്ന് ആരംഭിക്കുന്നു. ഭക്ഷണം വായില്‍ വെച്ച് ചവയ്ക്കുന്നതിലൂടെ ഉമിനീര്‍ ഗ്രന്ഥികള്‍ ഉമിനീര്‍ ഉല്‍പാദിപ്പിക്കുകയും അവ കാര്‍ബോഹൈഡ്രേറ്റ് വിഘടിപ്പിക്കുകയും ചെയ്യുന്നു.
അന്നനാളം
വായില്‍ നിന്ന് ഭക്ഷണത്തെ ആമാശയം വരെ എത്തിക്കുന്ന പേശി നാളിയാണ് അന്നനാളം. ഭക്ഷണം സെക്കന്റുകള്‍ക്കുള്ളില്‍ അന്നനാളത്തിലൂടെ ആമശയത്തില്‍ എത്തുന്നു.
ആമാശയം
ഭക്ഷണം ആമാശയത്തില്‍ എത്തിക്കഴിഞ്ഞാല്‍ അത് ഗ്യാസ്ട്രിക് ജ്യൂസ്, ദഹന എന്‍സൈമുകള്‍ എന്നിവയുമായി കൂടിക്കലരുന്നു. ഇവിടെയാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും വിഘടിപ്പിക്കുന്നത്. ഇത് സാധാരണയായി രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. തുടര്‍ന്ന് ഇത് കൈം എന്ന അര്‍ദ്ധ ദ്രാവകാവസ്ഥയിലേക്ക് എത്തുന്നു.
ചെറുകുടല്‍
ആമശയത്തില്‍ ഭാഗികമായി ദഹിച്ച ഭക്ഷണം ചെറുകുടലിലേക്ക് പ്രവേശിക്കുന്നു. ഇവിടെയാണ് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനുള്ള പ്രാഥമിക ഇടം.
ഇത് നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. ഇവിടെ ദഹന എന്‍സൈമുകളും പിത്തരസവും ചേര്‍ന്ന് പ്രോട്ടീനുകളെയും കാര്‍ബോഹൈഡ്രേറ്റുകളെയും കൊഴുപ്പുകളെയും വിഘടിപ്പിക്കുന്നു. തുടര്‍ന്ന് ഇവയെ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യാന്‍ അനുവദിക്കുന്നു.
വന്‍കുടല്‍
വെള്ളം, നാരുകള്‍, ദഹിക്കാത്ത വസ്തുക്കള്‍ എന്ന അടങ്ങിയ ശേഷിക്കുന്ന പദാര്‍ത്ഥം വന്‍കുടലിലേക്ക് നീങ്ങുന്നു. 12 മുതല്‍ 48 മണിക്കൂര്‍ വരെ വന്‍കുടല്‍ അവശിഷ്ട വസ്തുക്കളില്‍ നിന്ന് വെള്ളവും ഇലക്ട്രോലൈറ്റുകളും ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ഒടുവില്‍ മലം രൂപപ്പെടുന്നു.
ഭക്ഷണം ദഹിക്കാം മുഴുവന്‍ എത്ര സമയം വേണം
ഗ്യാസ്ട്രിക് എംടിയിങ് ടൈം (ജിഇടി) 3.3 മുതൽ 7 മണിക്കൂർ വരെയും, സ്മോള്‍ ഇൻറ്റെസ്റ്റനൽ ട്രാന്‍സിറ്റ് ടൈം (എസ്ഐടിടി) 3.3 മുതൽ 7 മണിക്കൂർ വരെയും, കോളോണിക് ട്രാന്‍സിറ്റ് ടൈം (സിടിടി) 15.9 മുതൽ 28.9 മണിക്കൂർ വരെയും, ഹോള്‍ ഗട്ട് ട്രാന്‍സിറ്റ് ടൈം (ഡബ്ല്യുജിടിടി) 23.0 മുതൽ 37.4 മണിക്കൂർ വരെയും നീണ്ടു നിൽക്കുന്നതായി സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates