ബെഡ്ഷീറ്റ് മാറ്റാറായോ, എങ്ങനെ അറിയും?

ഒരു ദിവസം ശരാശരി ആറ് മുതൽ പത്ത് മണിക്കൂർ വരെ ഒരാൾ കിടക്ക ഉപയോ​ഗിക്കുണ്ട്.
woman changing bedsheet
woman changing bedsheetMeta AI Image
Updated on
1 min read

രാത്രിയിൽ സുഖമായ ഉറക്കം നൽകുന്നതിന് നമ്മുടെ കിടക്കയുടെ പങ്ക് വളരെ വലുതാണ്. പലരും മിക്കവാരും അവ​ഗണിക്കുന്ന ഒന്നുകൂടിയാണിത്. അത്ര കണ്ട് മുഷിഞ്ഞ ശേഷമാണ് പലപ്പോഴും കിടക്കവിരി മാറ്റുന്നതിനെ കുറിച്ച് പലരും ചിന്തിക്കുക. എന്നാൽ ഇത് അത്ര ആരോ​ഗ്യകരമായ പ്രവണതയല്ലെന്ന് വിദ​ഗ്ധർ വിശദീകരിക്കുന്നു.

ഒരു ദിവസം ശരാശരി ആറ് മുതൽ പത്ത് മണിക്കൂർ വരെ ഒരാൾ കിടക്ക ഉപയോ​ഗിക്കുണ്ട്. അതിനിടെ നമ്മുടെ ശരീരസ്രവം, എണ്ണമെഴുക്ക്, രോമങ്ങൾ, ബാക്ടീരിയ തുടങ്ങിയ അദൃശ്യമായ പലതും ബെഡ്ഷീറ്റിൽ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. ഇവയിൽ നിന്നൊക്കെ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാം. കൂടാതെ കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലക്കാരാണെങ്കിൽ ഭക്ഷണത്തിന്റെ കറയും ബെഡ്ഷീറ്റിൽ പറ്റിപ്പിടിച്ചെന്ന് വരാം.

ഇത്തരം ബെഡ്ഷീറ്റുകളിൽ ന്യുമോണിയ, ഗൊണോറിയ, അപ്പെൻഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങൾ പടർത്താൻ ശേഷിയുള്ള ബാക്ടീരിയകൾ തങ്ങി നിൽക്കാനുള്ള സാധ്യതയുണ്ടെന്ന് മൈക്രോസ്കോപ്പിക് പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഇതിൽ ബാക്ടീരിയോയിഡുകളും ഫ്യൂസോബാക്ടീരിയയും അടങ്ങിയിട്ടുണ്ട് ഇത് വിവിധ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും.

woman changing bedsheet
15 മിനിറ്റില്‍ മൂന്ന് തവണയില്‍ കൂടുതല്‍ കോട്ടുവായ ഇടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ സൂചന

കീടാണുക്കളെയും അലർജനുകളെയും നശിപ്പിക്കാൻ ആഴ്ചയിലൊരിക്കലെങ്കിലും കിടക്കവിരികൾ ചൂടുള്ള വെള്ളത്തിൽ കഴുകണം. സെൻസിറ്റീവ് ആയ ചർമക്കാരാണെങ്കിൽ വളരെ ജെന്റിൽ ആയതും സുഗന്ധമില്ലാത്തതുമായ സോപ്പു പൊടി ഉപയോഗിക്കാം. തലയിണയുറകളും പുതപ്പും കിടക്കക്കവറുകളും എല്ലാം പതിവായി കഴുകാൻ ശ്രദ്ധിക്കണം. ഇടയ്ക്കിടെ കിടക്കവിരി മാറ്റുന്നത് നല്ല ഉറക്കം ലഭിക്കാനും ഗന്ധമകറ്റാനും നല്ല വിശ്രമം ലഭിക്കാനും സഹായിക്കും.

woman changing bedsheet
മുറിവുണ്ടായാല്‍ എന്തു ചെയ്യണം? രക്തസ്രാവം പലതരം

നമ്മുടെ ശരീരത്തിൽ പ്രതിദിനം 40,000 മൃതകോശങ്ങൾ പുറന്തള്ളുന്നുണ്ട്. അതിൽ ധാരാളം ചീത്ത ബാക്ടീരിയകളും അടങ്ങിയിരിക്കാം. ഇത് നമ്മുടെ ആരോഗ്യത്തെയും പ്രത്യേകിച്ച് ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു. രക്തം, കാപ്പി പോലുള്ള കടുത്ത കറകള്‍ നീക്കം ചെയ്യാനായി ബെഡ്ഷീറ്റ് വാഷിങ്‌ മെഷീനില്‍ ഇടുന്നതിന്‌ മുന്‍പ്‌ തലേന്ന് സ്റ്റെയ്‌ന്‍ റിമൂവറില്‍ മുക്കിവെക്കുന്നത് നല്ലതാണ്. കടുത്ത കറകള്‍ നീക്കം ചെയ്യാന്‍ ചെറുചൂട്‌ വെള്ളം കഴുകാനായി ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

Summary

how often should you change bed sheets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com