ഫിറ്റ്നസ് മാത്രമല്ല, തലച്ചോറിന്റെ ചെറുപ്പം നിലനിർത്താനും സ്ട്രെങ്ത് ട്രെയിനിങ്

എംആർഐ സ്കാനുകളും എഐ മോഡലുകളും ഉപയോ​ഗിച്ച് പങ്കെടുത്ത ഓരോ വ്യക്തിയുടെയും തലച്ചോറിന്റെ പ്രായം കണക്കാക്കി.
strength training
strength trainingMeta AI Image
Updated on
1 min read

ഫിറ്റ്ന്സ് നിലനിർത്താൻ സ്ട്രെങ്ത് ട്രെയിനിങ് (Strength Training) ഒരു മികച്ച മാർഗമാണ്. ഇത് മസിൽ മാസ് കൂട്ടാനും മെറ്റബോളിസം മെച്ചപ്പെടുത്താനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ഇത് അനായാസം ശരീരത്തെ ചലിപ്പിക്കാനും ശരീരിക ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. എന്നാൽ സ്ട്രെങ്ത്തനിങ് പരിശീലനവുമായി ബന്ധപ്പെട്ട് ഇതുവരെ കേൾക്കാത്ത ഒരു ആരോഗ്യഗുണമാണ് റേഡിയോളജി സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയിൽ അവതരിപ്പിച്ച പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നതെന്ന് ഡോ. കുനാൽ സൂദ് പറയുന്നു.

അതായത്, സ്ട്രെങ്ത്തനിങ് പരിശീലനം ചെയ്യുന്നവരുടെ തലച്ചോറിൻ്റെ ജൈവശാസ്ത്രപരമായ പ്രായം കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. ആരോ​ഗ്യമുള്ള ഏതാണ്ട് 1200 മധ്യവയസ്കരാണ് പഠനത്തിൻ്റെ ഭാഗമായത്. എംആർഐ സ്കാനുകളും എഐ മോഡലുകളും ഉപയോ​ഗിച്ച് പങ്കെടുത്ത ഓരോ വ്യക്തിയുടെയും തലച്ചോറിന്റെ പ്രായം കണക്കാക്കി. ബോഡി എംആർഐ സ്കാനിലൂടെ മസിൽ മാസും നിരീക്ഷിച്ചു.

strength training
വിറ്റാമിൻ അളവു കുറഞ്ഞാൽ കാൻസർ സാധ്യത കൂടാം, പഠനം

പഠനത്തിൽ മസിൽ മാസ് കൂടുതലും, വിസറൽ കൊഴുപ്പ് (അവയവങ്ങൾക്ക് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ്) കുറഞ്ഞവരിലും തലച്ചോറിന്റെ ജൈവശാസ്ത്രപരമായ പ്രായം കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. നമ്മുടെ മൊത്തത്തിലുള്ള ശരീരഭാരം അല്ലെങ്കിൽ ബിഎംഐ (ബോഡി മാസ് സൂചിക) എന്നതിനെക്കാൾ മസിൽ മാസ് തലച്ചോറിന്റെ പ്രായവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡോ. സൂദ് പറയുന്നു. പേശികൾ മെറ്റബോളിക്കലി സജീവമാണ്. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റിയും വീക്കവും നിയന്ത്രിക്കാൻ സഹായിക്കുന്നു. മാത്രമല്ല, രക്തക്കുഴലുകളുടെ ആരോ​ഗ്യത്തെയും പിന്തുണയ്ക്കുന്നു. ഇവയെല്ലാം കാലക്രമേണ തലച്ചോറിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

strength training
ഉറക്കം ശരിയാക്കിയാൽ, മുടി കൊഴിച്ചിലും മാറും

ശരീരത്തിലെ പേശികളുടെയും കൊഴുപ്പിന്റെയും അളവ് തലച്ചോറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ പേശി വർധിപ്പിക്കുന്നത് തലച്ചറിന്റെ പ്രായം കുറയ്ക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിന് തെളിയിക്കാനായിട്ടില്ല. ദീർഘകാല തലച്ചോറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഒരു ഘടകമായി പേശികളെ പഠനം എടുത്തു കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Summary

How strength training can benefit the brain, links muscle mass to brain age.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com