അരി വേവിക്കുമ്പോൾ വെള്ളം ഊറ്റിക്കളയാറുണ്ടോ? ചോറുണ്ടാക്കാൻ പരീക്ഷിക്കാം 'പാര്‍-ബോയിലിങ്' ടെക്നിക്'

ഏറ്റവും മികച്ച രീതി 'പാര്‍-ബോയിലിങ്' ടെക്നിക് ആണ്. മൂന്ന് ഘട്ടങ്ങളാണ് ഈ രീതിയില്‍ ഉള്‍പ്പെടുന്നത്.
kerala rice
kerala ricePinterest
Updated on
1 min read

ചോറു കഴിക്കാത്ത മലയാളികളില്ല. ഭക്ഷണമെന്നതിനെക്കാൾ ചോറ് നമ്മുടെ സംസ്കാരത്തിന്റെയും ശീലത്തിന്റെയുമൊക്കെ ഭാ​ഗമാണ്. അരി പലതരമുണ്ട്. അതുപോലെ തന്നെ പലതരത്തിൽ ഇവ പാകം ചെയ്യാനും കഴിയും.

പ്രധാനമായും നാല് തരത്തിലാണ് ചോറ് വേവിക്കാറ്

തിളപ്പിച്ചെടുക്കുക

അതായത്, വെള്ളം തിളപ്പിച്ച് അതിലേക്ക് കഴുകി വാരിയ അരി വേവിച്ചെടുക്കുക. ഇത് അരിയില്‍ അടങ്ങിയ സ്റ്റാര്‍ച്ച് നീക്കം ചെയ്യാന്‍ സഹായിക്കും.

വറ്റിച്ചെടുക്കുക

നേരത്തെ കുതിര്‍ത്തു വെച്ച അരിക്ക് ആവശ്യമായ അളവില്‍ വെള്ളം ഒഴിച്ച് വെള്ളം വറ്റിച്ചെടുക്കുക. ബിരിയാണിയും ഫ്രൈഡ് റൈസ് ഒക്കെ ഈ തരത്തിലാണ് പാകം ചെയ്യുന്നത്. ഇത് ചോറിന്റെ പോഷകങ്ങളും രുചിയും ലോക്ക് ചെയ്യാന്‍ സഹായിക്കും.

ആവിയില്‍ വേവിക്കുക

മുന്‍പ് പറഞ്ഞപോലെ നേരത്തെ കുതിര്‍ത്തു വെച്ച അരി, ആവിയില്‍ നല്ലതു പോലെ വേവിച്ചെടുക്കുക. ഇത് ചോറ് കൂടുതല്‍ സോഫ്റ്റ് ആകാന്‍ സഹായിക്കും.

പ്രഷര്‍ കുക്കിങ്

ഇത് വളരെ സിപിംളാണ് പ്രഷര്‍ കുക്കറിലെ പ്രഷറില്‍ വളരെ കുറഞ്ഞ സമയത്തില്‍ അരി വേവിച്ചെടുക്കുക.

kerala rice
വ്യായാമം ചെയ്തിട്ടും കുടവയറ് കുറയുന്നില്ലേ? പരീക്ഷിക്കാം ഈ മൂന്ന് ഡ്രിങ്ക്

ഏറ്റവും ആരോ​ഗ്യകരമായ രീതി

തിളപ്പിച്ച വെള്ളത്തില്‍ അരി വേവിച്ച ശേഷം അധികം വെള്ളം ഊറ്റിക്കഴയുന്ന രീതിയാണ് നമ്മള്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്നത്. ഇത് ഒരു പരിധി വരെ മികച്ചതാണെങ്കിലും അത് സ്റ്റാര്‍ച്ചിനൊപ്പം മറ്റ് പോഷകങ്ങളെ കൂടി നീക്കം ചെയ്യാന്‍ കാരണമാകും. മറ്റൊന്ന് ചോറ് വറ്റിച്ചെടുക്കുക എന്നതാണ്, ഇത് പോഷകങ്ങളെ ലോക്ക് ചെയ്യാന്‍ സഹായിക്കുമെങ്കിലും അതില്‍ അടങ്ങിയ ആര്‍സെനിക് ശരീരത്തില്‍ എത്താന്‍ കാരണമാകും.

kerala rice
​വേനൽക്കാലത്ത് നല്ലതാണ്, പക്ഷെ ഡ്രാ​ഗൺ ഫ്രൂട്ടിന് ചില പാർശ്വഫലങ്ങളുണ്ട്

ഏറ്റവും മികച്ച രീതി 'പാര്‍-ബോയിലിങ്' ടെക്നിക് ആണ്. മൂന്ന് ഘട്ടങ്ങളാണ് ഈ രീതിയില്‍ ഉള്‍പ്പെടുന്നത്. (1) അരി നേരത്തെ കുതിര്‍ത്തു വെയ്ക്കുക. (2) അധിക വെള്ളത്തില്‍ പാതി വേവിച്ചെടുക്കുക. ശേഷം ആ വെള്ളം ഊറ്റി കഴയുക. (3) വീണ്ടും അരിക്ക് ആവശ്യമായ അളവില്‍ വെള്ളം ഒഴിച്ച് വറ്റിച്ച് ചോറ് വേവിച്ചെടുക്കുക. ഈ രീതിയിലൂടെ അരിയില്‍ അടങ്ങിയ ആര്‍സെനിക് നീക്കം ചെയ്യാന്‍ സഹായിക്കും. മാത്രമല്ല, ഇതില്‍ അടങ്ങിയ സ്റ്റാര്‍ച്ച് ഒഴിവാക്കാനും സാധിക്കും. ചോറിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക നിലനിര്‍ത്താനും സഹായിക്കും.

Summary

How to boil rice in right way

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com