ഈ കരിക്ക് ഫ്രഷ് ആണോ? എങ്ങനെ തിരിച്ചറിയാം

കരിക്ക് വാങ്ങുമ്പോൾ ഇത്തരം അബദ്ധങ്ങൾ പറ്റാതിരിക്കാൻ ചില പൊടിക്കൈകൾ അറിഞ്ഞുവെക്കുന്നത് നന്നായിരിക്കും
Tender coconut
Tender coconutPexels
Updated on
1 min read

കേരളം വേനൽച്ചൂടിൽ പൊള്ളുകയാണ്. സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അല‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പൊരിവെയിലത്ത് യാത്ര ചെയ്യുമ്പോൾ ശരീരം ഒന്ന് തണുപ്പിക്കാൻ കരിക്ക് നല്ലൊരു ഓപ്ഷനാണ്. കൃത്രിമ ശീതളപാനീയങ്ങളെക്കാൾ എത്രയോ മടങ്ങ് ഗുണം കരിക്കിനുണ്ട്. എന്നാൽ റോഡരികിലെ കടയിൽ നിന്ന് കരിക്ക് വാങ്ങി വീട്ടിലെത്തി പൊട്ടിച്ചു നോക്കുമ്പോൾ ഒന്നുകിൽ വെള്ളമുണ്ടാകില്ല അല്ലെങ്കിൽ കാമ്പ് ഉണ്ടാകില്ല. ചിലതാണെങ്കിൽ തീരെ മധുരമില്ലാതെ വാടിപ്പോയിട്ടുണ്ടാകും.

കരിക്ക് വാങ്ങുമ്പോൾ ഇത്തരം അബദ്ധങ്ങൾ പറ്റാതിരിക്കാൻ ചില പൊടിക്കൈകൾ അറിഞ്ഞുവെക്കുന്നത് നന്നായിരിക്കും

വലുപ്പത്തിലല്ല, ഭാരത്തിലാണ് കാര്യം

ഏറ്റവും വലിയ കരിക്ക് നോക്കി വാങ്ങിയാൽ നിറയെ വെള്ളം ഉണ്ടാകുമെന്ന ധാരണ വെറുതെയാണ്. വലിപ്പം കൂടുതൽ ഉള്ളതിൽ പലപ്പോഴും പുറമെ തൊണ്ടായിരിക്കും കൂടുതൽ. അതുകൊണ്ട്, കരിക്ക് ആദ്യം കയ്യിലെടുത്ത് നോക്കുക. വലിപ്പത്തിനൊത്ത ഭാരം തോന്നുന്നുണ്ടെങ്കിഷ അതിൽ വെള്ളമുണ്ടെന്ന് ഉറപ്പിക്കാം. ഭാരം കുറവാണെങ്കിൽ ഒന്നുകിൽ അത് വെട്ടിയിട്ട് ദിവസങ്ങൾ കഴിഞ്ഞ് വാടിയതാകാം, അല്ലെങ്കിൽ ഉള്ളിലെ വെള്ളം വറ്റി കാമ്പ് മൂത്ത അവസ്ഥയിലാകാം.

കുലുക്കി നോക്കാം

കരിക്കിൽ വെള്ളമുണ്ടോ, കാമ്പുണ്ടോ എന്നറിയാനുള്ള ഏറ്റവും എളുപ്പവഴി അതൊന്ന് കുലുക്കി നോക്കിയാൽ മതി. കുലുക്കുമ്പോൾ ഉള്ളിൽ നിന്ന് വെള്ളം തുളുമ്പുന്ന ശബ്ദം തീരെ കേൾക്കുന്നില്ലെങ്കിൽ, അതിൽ നിറയെ വെള്ളമുണ്ടെന്നും എന്നാൽ കാമ്പ് തീരെ ഉണ്ടായിരിക്കില്ലെന്നും മനസ്സിലാക്കാം.

ദാഹം മാറ്റാൻ മാത്രം കരിക്ക് വാങ്ങുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. എന്നാൽ ചെറിയ രീതിയിൽ വെള്ളം കുലുങ്ങുന്ന ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ അതിൽ കുടിക്കാനുള്ള വെള്ളത്തിനൊപ്പം പാകത്തിനുള്ള മൃദുവായ കാമ്പും ഉണ്ടാകും. അതേസമയം, വലിയ ശബ്ദത്തിൽ വെള്ളം കുലുങ്ങുന്നുണ്ടെങ്കിൽ അത് തേങ്ങയാകാൻ തുടങ്ങിയതാണെന്നും, ഉള്ളിൽ വെള്ളം വളരെ കുറവായിരിക്കുമെന്നും തിരിച്ചറിയുക.

Tender coconut
മാമ്പഴം കഴിച്ചതിന് പിന്നാലെ ഛർദ്ദിയും തലവേദനയും, കൃത്രിമമായി പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം

നിറവും ഞെട്ടും നോക്കി തിരിച്ചറിയാം

നല്ല പച്ച നിറമുള്ളതോ, അല്ലെങ്കിൽ ഗൗരിഗാത്രം പോലുള്ളവയാണെങ്കിൽ നല്ല മഞ്ഞ/ഓറഞ്ച് നിറമുള്ളതോ ആയ കരിക്ക് നോക്കി വാങ്ങാൻ ശ്രദ്ധിക്കുക. പുറന്തോടിൽ കൂടുതലായി തവിട്ട് നിറത്തിലുള്ള പാടുകളോ ചുളിവുകളോ ഉണ്ടെങ്കിൽ അത് വെട്ടിയിട്ട് ദിവസങ്ങൾ കഴിഞ്ഞതാണെന്നും, ഉള്ളിലെ വെള്ളത്തിന്റെ മധുരം കുറയാൻ സാധ്യതയുണ്ടെന്നും ഉറപ്പിക്കാം. അതുപോലെ തന്നെ കരിക്കിന്റെ ഞെട്ട് നിൽക്കുന്ന ഭാഗം ശ്രദ്ധിക്കുക. ഇത് നല്ല പച്ച നിറത്തിലോ ഇളം വെളുപ്പ് നിറത്തിലോ ആണെങ്കിൽ കരിക്ക് ഫ്രഷ് ആണെന്ന് മനസ്സിലാക്കാം.

Tender coconut
ആരോ​ഗ്യത്തിന് ബെസ്റ്റ്, എന്നാൽ മാതളനാരങ്ങ തിര‍ഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ആകൃതിയും ശ്രദ്ധിക്കാം

കരിക്ക് വാങ്ങുമ്പോൾ സാധാരണയായി ഉരുണ്ട ആകൃതിയിലുള്ളവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. നീളത്തിലുള്ള കരിക്കുകളെ അപേക്ഷിച്ച് ഉരുണ്ട കരിക്കുകളിലാണ് കൂടുതൽ വെള്ളം കാണാറുള്ളത്.

Summary

How to choose fresh Tender Coconut

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com