അപകടത്തിൽ പല്ലു പൊട്ടിയോ, കൃത്രിമ പല്ലുകൾ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൃത്രിമ പല്ലുകൾ പല വിധം.
Artificial Teeth
Artificial TeethPexel
Updated on
1 min read

ക്ഷണം നല്ലതു പോലെ ചവച്ചിറക്കുന്നതിന് മാത്രമല്ല, ശരിയായ ഉച്ചാരണത്തിനും മുഖത്തിന്റെ രൂപഭം​ഗി നിർണയിക്കുന്നതും പല്ലുകളാണ്. പ്രായമാകുമ്പോൾ പല്ലുകൾ നഷ്ടപ്പെടുന്നത് സാധാരണമാണ്. എന്നാൽ അപകടങ്ങൾ, ദന്തക്ഷയം എന്നിവയും പല്ലുകൾ നഷ്ടപ്പെടാൻ കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഫലപ്രദമായ പരിഹാരമാണ് കൃത്രിമ പല്ലുകൾ (ഡെഞ്ചറുകൾ). ഇവ പല തരത്തിലുണ്ട്.

പൂർണ പല്ല് സെറ്റ് (Complete Denture)

മുകളിലോ താഴെയോ ഉള്ള മുഴുവൻ പല്ലുകളും നഷ്ടപ്പെട്ടവർക്കാണ് ഇതുപയോഗിക്കുന്നത്. ഇരുവശത്തും പല്ലുകൾ ഇല്ലാത്തവർക്കായി പ്രത്യേകമായി നിർമിക്കുന്നവയാണ് ഇവ.

ഭാഗിക പല്ല് സെറ്റ് (Partial Denture)

ചില പല്ലുകൾ മാത്രം നഷ്ടപ്പെട്ടവർക്കായി ഉപയോഗിക്കുന്നു. സമീപമുള്ള സ്വാഭാവിക പല്ലുകളുടെ സഹായത്തോടെയാണ് ഇവ ഉറപ്പിക്കുന്നത്.

താൽക്കാലിക പല്ല് സെറ്റ് (Immediate Denture)

പല്ല് പിഴുത ഉടനെ സ്ഥാപിക്കുന്ന താൽക്കാലിക ദന്തങ്ങളാണിവ. മുറിവ് ഭേദമായ ശേഷം ഇത് സ്ഥിരമാക്കി മാറ്റാം.

ഇംപ്ലാന്റ് പിന്തുണയുള്ള പല്ല് സെറ്റ് (Implant-Supported Denture)

ചുണ്ടെല്ലിൽ ഇംപ്ലാന്റ് സ്ഥാപിച്ച് അതിന്റെ സഹായത്തോടെ ഉറപ്പിക്കുന്ന രീതിയാണിത്. ഇത് കൂടുതൽ സ്ഥിരതയും സ്വാഭാവികതയും നൽകുന്നു.

Artificial Teeth
ടൂത്ത് ബ്രഷ് എങ്ങനെ സൂക്ഷിക്കണം?

രോഗികളുടെ സൗന്ദര്യാത്മക ആവശ്യങ്ങൾ, ചികിത്സാചിലവ് എന്നിവയ്ക്ക് അനുസൃതമായി പോളിമർ, ലോഹം, മെറ്റൽ സെറാമിക്ക്, ആൾ സെറാമിക്ക് എന്നിവ ഉപയോഗിച്ച് ഫിക്സഡ് കൃത്രിമ ദന്തങ്ങൾ നിർമ്മിക്കാവുന്നതാണ്.

ശുചീകരണം

  • ഭക്ഷണത്തിന് ശേഷം പല്ല് സെറ്റ് പുറത്തെടുത്ത് ടാപ്പിലെ വെള്ളത്തിൽ കഴുകുക. ഡെഞ്ചർ ബ്രഷും ക്ലീനറും ഉപയോഗിച്ച് ദിവസത്തിൽ ഒരിക്കലെങ്കിലും വൃത്തിയാക്കണം.

Artificial Teeth
ജെല്‍ പേസ്റ്റ് ബാര്‍ സോപ്പിന് സമം, സോഫ്റ്റ് ടൂത്ത് ബ്രഷ് മോണരോ​ഗമുള്ളവർക്ക്
  • ഉറങ്ങുമ്പോൾ പല്ല് സെറ്റ് നീക്കി ശുദ്ധജലത്തിൽ മുക്കിവയ്ക്കുക.

  • ചൂടുവെള്ളം ഒഴിവാക്കുക. ചൂടുവെള്ളത്തിൽ കഴുകുന്നത് കൃത്രിമപ്പല്ലുകൾക്ക് രൂപഭേദം വരുത്താം.

  • നാവ്, പല്ലുമായി ബന്ധപ്പെട്ട ഭാഗങ്ങൾ, ചുണ്ടിന്റെ ഉൾഭാഗം എന്നിവ മൃദുവായ ബ്രഷ് ഉപയോഗിച്ച് ശുചീകരിക്കുക.

  • ആറുമാസത്തിലൊരിക്കൽ ദന്തപരിശോധന നടത്തുന്നത് ഉചിതമാണ്. വേദന, ഇളക്കം, മുറിവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ ഡോക്ടറെ സമീപിക്കുക.

Summary

How to clean Artificial teeth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com