ചുമ്മാ കഴുകിയാൽ പോരാ, കാബേജ് വൃത്തിയാക്കേണ്ടത് ഇങ്ങനെ

നന്നായി വൃത്തിയാക്കുന്നത് പ്രാണികൾ, അഴുക്ക്, കീടനാശിനികൾ, ബാക്ടീരിയ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു.
Cabbage
CabbageMeta AI Image
Updated on
1 min read

ലയാളികളുടെ സ്ഥിരം പച്ചക്കറികളിലൊന്നാണ് കാബേജ്. കാത്സ്യം, മ​ഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിൻ എ, ബി2 പോലുള്ള നിരവധി പോഷകങ്ങളുടെ കലവറയാണ് കാബേജ്. എന്നാൽ പുറമേ കാണുന്ന വൃത്തി മിക്കവാറും കാബേജിന്റെ ഉള്ളിൽ ഉണ്ടാകില്ല. അവയുടെ പാളികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന അഴുക്കും ചെറിയ പ്രാണികളെയും നീക്കം ചെയ്തു വൃത്തിയാക്കിയെടുക്കലാണ് പ്രയാസം.

ശരിയായ ശുചീകരണം പ്രധാനമാണ്

മണ്ണിനോട് ചേർന്ന് വളരുന്നതു കൊണ്ട് തന്നെ അവയുടെ പാളികളിൽ പുഴുക്കളും പ്രാണികളും എളുപ്പത്തിൽ ഒളിഞ്ഞിരിക്കാം. നന്നായി വൃത്തിയാക്കുന്നത് പ്രാണികൾ, അഴുക്ക്, കീടനാശിനികൾ, ബാക്ടീരിയ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് കാബേജിനെ ഫ്രഷ് ആക്കാനും സുരക്ഷിതമാക്കാനും സഹായിക്കുന്നു.

കാബേജ് സിംപിൾ ആയി ക്ലീൻ ചെയ്യാൻ ചില പൊടിക്കൈകൾ ഇതാ:

  • കാബേജ് വൃത്തിയാക്കുമ്പോൾ പുറത്തെ രണ്ടോ മൂന്നോ ഇലകൾ നീക്കം ചെയ്ത ശേഷം ഉപയോ​ഗിക്കുക. ഇവയിൽ പ്രാണികളും രാസവസ്തുക്കളും ഏറ്റവും കൂടുതൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Cabbage
മീനിന്റെ ഉളുമ്പു മണം മാറുന്നില്ലേ? സോപ്പില്ലാതെ കളയാൻ ചില വഴികൾ
  • കാബേജ് രണ്ടോ നാലോ കഷ്ണമായി മുറിക്കുക. ഇത് പാളികളെ കൂടുകൾ തുറക്കാനും പുഴുക്കളെ എളുപ്പത്തിൽ നീക്കാനും സഹായിക്കുന്നു.

  • കാബേജ് അരിഞ്ഞ ശേഷം ചെറുചൂടുള്ള ഉപ്പുവെള്ളത്തിൽ 10-15 മിനിറ്റ് മുക്കിവയ്ക്കാം. ഉപ്പ് പുഴുക്കളെ എളുപ്പത്തിൽ നീക്കാൻ സഹായിക്കുന്നു. അല്ലെങ്കിൽ ഒരു പാത്രത്തിൽ ശുദ്ധജലത്തിൽ 1-2 ടേബിൾസ്പൂൺ വിനാ​ഗിരി ചേർത്ത് കാബേജ് 5-7 മിനിറ്റ് മുക്കിവയ്ക്കാം. വിനാഗിരി ബാക്ടീരിയകളെയും പുഴുക്കളെയും കൊല്ലാൻ സഹായിക്കുന്നു.

Cabbage
കക്കയിറച്ചിയുടെ അഴുക്കു നീക്കുന്നതെങ്ങനെ, ഇതാ ഒരു എളുപ്പ വഴി
  • ഒഴുകുന്ന വെള്ളത്തിനടിയിൽ കാബേജ് രണ്ടോ മൂന്നോ തവണ കഴുകിയെടുക്കാം, അത് ഉപ്പ് അല്ലെങ്കിൽ വിനാ​ഗിരി, പുഴുക്കൾ എന്നിവ നീക്കാൻ സഹായിക്കും. ശേഷം പാകം ചെയ്യാൻ ഉപയോ​ഗിക്കാവുന്നതാണ്. കാബേജ് നന്നതു പോലെ വൃത്തിയാക്കേണ്ടത് ആരോ​ഗ്യത്തിന് പ്രധാനമാണ്.

Summary

How To Clean Cabbage To Remove Worms Safely

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com