

ആഗോളതലത്തിൽ ഓരോ വർഷവും പ്രമേഹ രോഗികളുടെ എണ്ണം കുത്തനെ കൂടിവരുന്ന സാഹചര്യത്തിൽ രോഗം വരാതെ ചെറുത്തു നിൽക്കുക എന്ന പ്രധാനമാണ്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഒരുപരിധി വരെ നമുക്ക് ഇതിന് സാധിക്കും. എന്നാൽ പ്രമേഹമുണ്ടെന്ന് സ്ഥിരീകരിച്ചാൽ നിരാശയിലേക്ക് വീണു പോകുന്നവരും നിരവധിയാണ്. ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കാൻ കഴിയില്ലല്ലോ എന്നതാണ് അതിൽ പലരുടെയും ദുഃഖം.
അത്തരം ആശങ്കകൾ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തുകയെന്നാണ് പ്രധാനം. ഇതിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത് എല്ലാ രോഗികൾക്കും ആഹാരക്രമം ഒരുപോലെ ആയിരിക്കില്ല എന്നതാണ്. ഓരോ വ്യക്തിയുടെയും പ്രായം, തൂക്കം, ഉയരം, ആക്റ്റിവിറ്റി ലെവൽ, ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ആഹാരക്രമം നിശ്ചയിക്കുന്നത്. ഇതിനായി ഒരു ഡയറ്റീഷ്യന്റെ സഹായം തേടാവുന്നതാണ്. കൃത്യമായ പരിപാലനത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെയും പ്രമേഹം വരുതിയിലാക്കാം.
ഭക്ഷണം കഴിക്കാൻ കഴിയില്ലെന്ന സങ്കടം വേണ്ട
രുചിയിൽ വ്യത്യാസം വരുത്താതെ തന്നെ ആരോഗ്യകര പരീക്ഷണങ്ങൾ ഭക്ഷണത്തിൽ കൊണ്ടു വരാവുന്നതാണ്. പ്രമേഹത്തിന് വളമാകുന്ന പഞ്ചസാര, ജങ്ക് ഫുഡ് എന്ന ഒഴിവാക്കണമെന്ന് മാത്രം. പ്രമേഹം രോഗം സ്ഥിരീകരിച്ചാലുടൻ ഭക്ഷണത്തിൽ കടുത്ത നിയന്ത്രണം ഒറ്റയടിക്ക് കൊണ്ടു വരാതെ, ഭക്ഷണക്രമത്തിൽ സാവധാനംം വ്യത്യാസങ്ങൾ കൊണ്ടുവരാം. ഇത് രോഗി ഭക്ഷണത്തോട് മടുപ്പുണ്ടാക്കില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വെള്ളം നന്നായി കുടിക്കുക
പ്രമേഹ രോഗികൾ നന്നായി വെള്ളം കുടിക്കുക എന്നത് പ്രധാനമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. കൂടാതെ മുട്ട, മുഴുവൻ ധാന്യങ്ങൾ, പയർ, പരിപ്പ്, ഇറച്ചി, മീൻ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയും ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
ആരോഗ്യകരമായ ഭക്ഷണക്രമം മാത്രം പോര..,
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടർന്നു എന്നതു കൊണ്ട് മാത്രം പ്രമേഹം നിയന്ത്രിക്കാനാകില്ല. ശരീരികമായി സജീവമാകേണ്ടതും വളരെ പ്രധാനമാണ്. ഇവയോടൊപ്പം ചില ആളുകൾക്ക് മരുന്നും ആവശ്യമായി വരാറുണ്ട്.
ചോറിനെക്കാൾ ഗോതമ്പു കഴിക്കുന്നത് നല്ലത്?
അരിയായാലും ഗോതമ്പു ആയാലും അമിതമായാൽ പ്രമേഹ രോഗികൾക്ക് നല്ലതല്ല. ഇവയുടെ അളവു കൂടിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവും വർധിക്കും. എന്നാൽ നിയന്ത്രിതമായ അളവുകളിൽ മുഴുധാന്യങ്ങൾ ഏത് വേണമെങ്കിലും ഉപയോഗിക്കാം. തവിടോടുകൂടിയ ഗോതമ്പാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates