നേരെ ചൊവ്വേ അല്ലെങ്കിൽ സാലഡ് വില്ലനാകും, ആരോഗ്യകരമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സാലഡിൽ ഉപയോ​ഗിക്കുന്ന ഇലകളും പച്ചക്കറികളും വൃത്തിയായി കഴുകിയില്ലെങ്കിൽ ദോഷകരമായ ബാക്ടീരിയകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
Healthy Salad Recipe
Healthy Salad RecipePinterest
Updated on
2 min read

പാചകവാതക പ്രശ്നം ഉയർന്നതോടെ പലരും ​ഗ്യാസ് അടുപ്പ് ഒഴിവാക്കിയുള്ള പാചകത്തിലേക്ക് കടന്നു. അടുപ്പു പുകയ്ക്കാതെ തയ്യാറാക്കവുന്ന പോഷകസമൃദ്ധമായ മീൽ ആണ് സാലഡ്. പഴങ്ങളും പച്ചക്കറിയും വിത്തുകളും യോ​ഗർട്ടുമൊക്കെയാണ് പ്രധാന ചേരുവയായി വരുന്നത്. ഇത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും നാരുകളും മറ്റ് പോഷകങ്ങളും നൽകും.

എന്നാൽ പാകം ചെയ്യാത്തതു കൊണ്ട് തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ ഇതിൽ രോ​ഗാണുക്കളോ മറ്റ് മാലിന്യങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ട്. പച്ചക്കറികളും പഴങ്ങളഉം പച്ചയ്ക്ക് കഴുക്കുമ്പോൾ അവ ആരോ​ഗ്യകരമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. ശുചിത്വം പ്രധാനപ്പെട്ട ഒരു ഘടകമാണ്. സാലഡ് ആരോ​ഗ്യകരമാക്കുന്നതിന് വൃത്തിയോടെ കൈകാര്യം ചെയ്യേണ്ടതും ശരിയായി സംഭരിക്കേണ്ടതും പ്രധാനമാണ്.

സാലഡിൽ ഉപയോ​ഗിക്കുന്ന ഇലകളും പച്ചക്കറികളും വൃത്തിയായി കഴുകിയില്ലെങ്കിൽ ദോഷകരമായ ബാക്ടീരിയകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് അണുബാധയ്ക്ക് കാരണമാകും. സൈക്ലോസ്‌പോറ കയേറ്റനെൻസിസ് പോലുള്ളവ വയറിളക്കം, ഓക്കാനം, വയറുവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കും.

ആരോ​ഗ്യകരമായി സാലഡ് തയ്യാറാക്കാം

  • സാലഡ് പച്ചക്കറികൾ കഴുകാൻ ബേക്കിങ് സോഡ ലായനി ഉപയോ​ഗിക്കുക

  • ഒരു നുള്ള് ബേക്കിങ് സോഡ കലർത്തിയ ശുദ്ധമായ വെള്ളത്തിൽ പച്ചക്കറികൾ മുക്കിവയ്ക്കുക. ഇത് അഴുക്ക്, കീടനാശിനികൾ, അണുക്കൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കും.

  • റണ്ണിങ് വാട്ടറിൽ കഴുകിയെടുക്കാം.

  • പച്ചക്കറിക്ക് പുറമെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ലെറ്റൂസ്, ചീര, മറ്റ് പച്ചിലകൾ എന്നിവ എപ്പോഴും ശുദ്ധമായ റണ്ണിങ് വാട്ടറിൽ കഴുകിയെടുക്കാം.

  • ഇലകൾ ശരിയായി വേർതിരിക്കുക

  • ഇലക്കറികൾ ഒന്നിച്ചിട്ടു കഴുകരുത്. ഓരോ ഇലയും വേർതിരിച്ചെടുത്ത് കഴുകി വൃത്തിയാക്കാം.

  • സോപ്പ് അല്ലെങ്കിൽ ഡിറ്റർജന്റുകൾ ഒഴിവാക്കുക

  • കെമിക്കൽ ക്ലീനറുകളോ സോപ്പോ ഒരിക്കലും ഭക്ഷ്യസാധനങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കരുത്, കാരണം അവയുടെ അവശിഷ്ടങ്ങൾ കഴിച്ചാൽ ദോഷകരമാണ്.

  • ഉപയോഗിക്കുന്നതിന് മുമ്പ് ഉണക്കുക

  • വൃത്തിയാക്കിയ പച്ചക്കറികളും പഴങ്ങളും വൃത്തിയായ കോട്ടൻ തുണി ഉപയോ​ഗിച്ച് തുടച്ചെടുക്കാം അല്ലെങ്കിൽ ബാക്ടീരിയ വളർച്ച പരിമിതപ്പെടുത്താൻ വായുവിൽ ഉണങ്ങാൻ അനുവദിക്കുക.

Healthy Salad Recipe
പകലു മുഴുവൻ ലാപ്ടോപ്പിൽ ജോലി, രാത്രി ഫോണിൽ സ്ക്രോളിങ്; 'മനസമാധാനം' കെടുത്തുന്ന ആറ് ശീലങ്ങൾ

സാലഡ് ഇലകളും പച്ചക്കറികളും സൂക്ഷിക്കേണ്ടത് ഇങ്ങനെ

  • ഈർപ്പം കുറയ്ക്കുന്നതിന് സാലഡിന് എടുക്കുന്ന ഇലകൾ പേപ്പർ ടവലുകൾ കൊണ്ട് പൊതിഞ്ഞ് വൃത്തിയുള്ളതും ഉണങ്ങിയതുമായ പാത്രത്തിൽ സൂക്ഷിക്കുക.

  • ഫ്രഷ് ആയിരിക്കാൻ സാലഡ് പച്ചക്കറികൾ ശരിയായ താപനിലയിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക.

  • ഇലകൾ ഫ്രിഡ്ജിൽ കൂടുതൽ നേരം സൂക്ഷിക്കുന്നത് ഒഴിവാക്കുക, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അവ കഴിക്കുക. വാടിയതോ കേടായതോ ആയ ഇലകൾ പുതിയവയുമായി കലർത്തരുത്, കാരണം മലിനീകരണം എളുപ്പത്തിൽ പടരും.

Healthy Salad Recipe
പാത്രം കഴുകാനും കൗണ്ടർടോപ്പ് വൃത്തിയാക്കാനും ഒരു സ്ക്രബർ, അടുക്കളയിലെ അബദ്ധങ്ങൾ
  • ഫ്രിഡ്ജിൽ സാലഡ് പച്ചക്കറികൾ സൂക്ഷിക്കുമ്പോൾ എയർടൈറ്റ് ആയ പാത്രങ്ങൾ ഉപയോ​ഗിക്കുക.

  • ബാഹ്യ ബാക്ടീരിയകളിൽ നിന്നും ശക്തമായ ഭക്ഷണ ദുർഗന്ധത്തിൽ നിന്നും പച്ചക്കറികളെ സംരക്ഷിക്കാൻ വായു കടക്കാത്ത പാത്രങ്ങൾ ഉപയോഗിക്കുക.

  • സലാഡുകൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും, എന്നാൽ ശരിയായ കഴുകൽ, കൈകാര്യം ചെയ്യൽ, സംഭരണ ​​രീതികൾ എന്നിവ പാലിച്ചാൽ മാത്രമേ അവ സുരക്ഷിതവും പോഷകപ്രദവുമായി നിലനിർത്താൻ കഴിയൂ.

Summary

How To Eat Raw Salads Safely And Avoid Stomach Infections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com