കഴുത്തിന് പിന്നിലെ കറുപ്പു നിറം പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഇത് ആത്മവിശ്വാസത്തെപ്പോഴും സാരമായി ബാധിച്ചേക്കാം. വൃത്തിയില്ലായ്മ കൊണ്ടാകുന്ന അവസ്ഥയാണിതെന്നും പലരും തെറ്റിദ്ധരിക്കാറുണ്ട്. പലരും ഇത് പരിഹരിക്കുന്നതിന് പലതരം ക്രീമുകളും സൗന്ദര്യവർധക വസ്തുക്കളും ഉപയോഗിക്കാറുണ്ടെങ്കിലും എല്ലാം വെറുതെ ആവുകയാണ് പതിവ്. എന്നാൽ ഇതൊരു സൗന്ദര്യപ്രശ്നം മാത്രമായി കാണരുതെന്നും ഇത് ചില ആരോഗ്യപ്രശ്നങ്ങളുടെ മുന്നറിയിപ്പായിരിക്കാമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കഴുത്തിലും മടക്കുകളിലും ഇത്തരത്തിൽ കറുപ്പ് പ്രത്യക്ഷപ്പെടുന്നതിനെ അകന്തോസിസ് നിഗ്രിക്കൻസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇൻസുലിൻ പ്രതിരോധത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് കഴുത്തില്‍ കാണുപ്പെടുന്ന കറുപ്പ് നിറം എന്ന് പറയുകയാണ് ഡോ. സയാജിറാവു ഗെയ്ക്വാദ്.
ഇൻസുലിനെ പ്രതിരോധിക്കുമ്പോൾ നമ്മുടെ ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. ഇൻസുലിൻ ഉത്പാദനം അധികമാകുന്നത് ചർമത്തിലെ കോശങ്ങളെയും പിഗ്മെന്റുകളെയും ഉത്തേജിപ്പിക്കുകയും ഇരുണ്ട നിറത്തിന് കാരണമാകുകയും ചെയ്യുന്നു.
കൂടാതെ പിസിഒസ്, ഫാറ്റിലിവര്‍, പ്രീഡയബറ്റിസ്, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ ലക്ഷണമായും ഇത്തരത്തിൽ കഴുത്തിന് പിന്നിൽ കറുപ്പ് പ്രത്യക്ഷപ്പെടാം. ഈ പ്രശ്നം മറികടക്കാനുളള ചെറിയ പൊടിക്കൈകളും ഡോക്ടര്‍ പറയുന്നുണ്ട്. കഴുത്തിലെ കറുപ്പ് നിറം മാറാൻ സ്ക്രബ് ചെയ്തത് കൊണ്ട് കാര്യമില്ല. അത് ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം കൂട്ടുകയാണ് ചെയ്യുകയെന്ന് ഡോക്ടര്‍ പറയുന്നു. കഴുത്തില്‍ മാത്രമല്ല, കൈമുട്ടുകളിലും കാല്‍മുട്ടുകളിലും കക്ഷത്തിലും ഇത്തരത്തില്‍ കറുപ്പ് നിറം പ്രത്യക്ഷപ്പെട്ടേക്കാം.
അകന്തോസിസ് നിഗ്രിക്കൻസ് അഥവാ കഴുത്തിലെ കറുപ്പ് നിറത്തിന് പരിഹാരമായി കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണശീലം പിന്തുടരുക. മുട്ട, മത്സ്യം, പനീർ, പയർവർഗങ്ങൾ എന്നിവ കഴിക്കാം. നാരുകള്‍ അടങ്ങിയ പച്ചക്കറി ധാരാളം കഴിക്കുക. കൂടുതല്‍ പ്രോട്ടീനും ആരോഗ്യകരമായ ഭക്ഷണവും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വ്യായാമം പതിവാക്കുക. ദിവസവും ആവശ്യത്തിന് ഉറക്കം ഉറപ്പാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates