അരിക്കുള്ളിലെ പ്രാണികളെ തുരത്താൻ മൂന്ന് സിപിംൾ വഴികൾ

അരിക്കുള്ളിലെ കീടബാധ ചെറുക്കാനും ഫ്രഷ്നസ് പിടിച്ചുനിർത്താനും ചില സിമ്പിൾ ടെക്നിക്കുകൾ ഉണ്ട്.
pets in Rice
pets in RiceMeta AI Image
Updated on
1 min read

ച്ചരി പോലുള്ളവ സൂക്ഷിക്കുമ്പോൾ ചെള്ളും പുഴുവും കയറുന്നുവെന്ന പരാതി സാധാരണമാണ്. ഈർപ്പമുള്ള സാഹചര്യത്തിൽ ഇവ പെരുകാനും നല്ല അരി പോലും മോശമാക്കാനും കാരണമാകും. ഇത്തരം അരി കളയുകയല്ലാതെ മറ്റ് മാർ​ഗമുണ്ടാവില്ല. എന്നാൽ അരിക്കുള്ളിലെ കീടബാധ ചെറുക്കാനും ഫ്രഷ്നസ് പിടിച്ചുനിർത്താനും ചില സിമ്പിൾ ടെക്നിക്കുകൾ ഉണ്ട്.

വേപ്പില പ്രയോ​ഗം

കീടങ്ങളെ തുരത്താനുള്ള മികച്ച മാർ​ഗമാണ് വേപ്പില, നന്നായി ഉണങ്ങിയ വേപ്പിലകൾ അരയിൽ കലർത്തുകയോ പാത്രത്തിൻ്റെ ഉപരിതലത്തിൽ വിതറുകയോ ചെയ്യുക. വേപ്പിലയുടെ കയ്പ്പും പ്രകൃതിദത്ത സംയുക്തങ്ങളും പ്രാണികളുടെ ആക്രമണം ഉണ്ടാകാതെ ചെറുക്കും.

pets in Rice
ചർമത്തിന്റെ ഏറ്റവും മികച്ച സുഹൃത്ത്, വെർജിൻ കോക്കനട്ട് ഓയിൻ ഉപയോ​ഗിച്ചാൽ പലതുണ്ട് ​ഗുണം

ചുവന്ന മുളകുകൾ

ഉണങ്ങിയ ചുവന്ന മുളക് കുറച്ചെടുത്ത് അരി പാത്രത്തിൻ്റെ മുകളിലോ മധ്യത്തിലോ വയ്ക്കുക. ഇവയുടെ തീവ്രമായ ഗന്ധം കീടങ്ങൾ അരിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയും.

ഗ്രാമ്പൂ/കുരുമുളക്

കുറച്ച് ഗ്രാമ്പൂവോ കറുത്ത കുരുമുളകോ ഒരു ചെറിയ കോട്ടൺ തുണിയിൽ കെട്ടി അരി പാത്രത്തിനുള്ളിൽ വെക്കുന്നത് പ്രാണികളെ അകറ്റാൻ സഹായിക്കും. അരിയിൽ ഇതിനകം കീടബാധയുണ്ടെങ്കിൽ പോലും അത് എളുപ്പത്തിൽ വൃത്തിയാക്കി ഉപയോഗിക്കാൻ സാധിക്കും.

pets in Rice
തൈരോ മോരോ? ആരോ​ഗ്യത്തിന് മികച്ചത് ഏത്

അരി പാത്രത്തിൽ സൂക്ഷിക്കുന്നതിന് മുൻപ്

വൃത്തിയുള്ള തുണിയിലോ പ്ലാസ്റ്റിക് ഷീറ്റിലോ അരി വിതറി, വെയിലത്ത് വെച്ച് നന്നായി ഉണങ്ങിയ ശേഷം അരി നന്നായി അരിച്ചെടുക്കുക. അതിൽ പ്രാണികളോ കീടങ്ങളോ ഉണ്ടെങ്കിൽ നീക്കം ചെയ്യുന്നതിന് വേണ്ടിയാണിത്. ശേഷം മുകളിൽ സൂചിപ്പിച്ച പ്രകൃതിദത്ത പ്രതിരോധ മാർഗ്ഗങ്ങളിൽ (വേപ്പില, മുളക്, ഗ്രാമ്പൂ) ഒന്ന് പാത്രത്തിൽ ചേർക്കുന്നത് പ്രശ്നം ആവർത്തിക്കാതിരിക്കാൻ സഹായിക്കും. അരി പാത്രങ്ങൾ വായു കടക്കാത്തതും തണുത്തതുമായ സ്ഥലങ്ങളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

Summary

How to get rid of pets in rice, three simple hacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com