

ചർമസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെർജിൻ കോക്കനട്ട് ഓയിൽ. വെളിച്ചെണ്ണയുടെ വളരെ ശുദ്ധമായ രൂപമാണ് വെർജിൻ കോക്കനട്ട് ഓയിൽ. ഇത് ചർമത്തിന്റെ ഇലാസ്തികത വർധിപ്പിക്കാൻ സഹായിക്കും. പതിവായി ഉപയോഗിക്കുന്നത് കൂടുതൽ പ്രതിരോധശേഷിയുള്ളതും ആരോഗ്യമുള്ളതുമായ ചർമം ലഭിക്കാൻ സഹായിക്കും.
മാത്രമല്ല, ഇത് നല്ലൊരു മോയിസ്ചറൈസർ കൂടിയാണ്. ചർമത്തെ വരൾച്ചയിൽ നിന്നു സംരക്ഷിക്കുകയും ചർമത്തിൽ ജലാംശം നിലനിർത്തുന്നതിനും സഹായിക്കുന്നു. പല പ്രകൃതിദത്ത സൗന്ദര്യവർധക ഉൽപന്നങ്ങളിെലയും വെർജിൻ കോക്കനട്ട് ഓയിൽ ഒരു പ്രധാന ചേരുവയാണ്.
മുടിയഴകിനും വെർജിൻ കോക്കനട്ട് ഓയിൻ നല്ലതാണ്. ഇത് മുടിയുടെ തിളക്കം കൂട്ടാൻ സഹായിക്കും. തലയോട്ടിയിൽ ജലാംശം നൽകുന്നതിനും താരൻ തടയുന്നതിനും മുടിവളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും വെർജിൻ വെളിച്ചെണ്ണ ഉപയോഗിക്കാം.
നല്ലൊരു മേക്കപ്പ് റിമൂവറായും വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കാം. എന്നാൽ എണ്ണമയമുള്ളതും മുഖക്കുരു കൂടിയതുമായ ചർമത്തിന് ഈ എണ്ണ നല്ലതല്ല. അധിക ജലാംശം ആവശ്യമുള്ള വരണ്ട ചർമങ്ങളിൽ വെർജിൻ കോക്കനട്ട് ഓയിൽ മികച്ചതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പുരട്ടി നോക്കുക. പ്രശ്നമില്ലെങ്കിൽ ക്രമേണ ഉപയോഗിക്കാം.
മുഖക്കുരു സാധ്യതയുള്ള ചർമമുള്ളവർ വെളിച്ചെണ്ണ ഉപയോഗിച്ചാൽ ബ്ലാക് ഹെഡ്, വൈറ്റ് ഹെഡ്, മുഖക്കുരു പാടുകൾ എന്നിവ ഉണ്ടാകാം. അൾട്രാ വയലറ്റ് രശ്മികളുമായുള്ള സമ്പർക്കം കാരണമുണ്ടാകുന്ന ചർമ വീക്കം ലഘൂകരിക്കാൻ വെർജിൻ കോക്കനട്ട് ഓയിലിൻ്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായിക്കും. എന്നാൽ പുറമെ നിന്ന് വെർജിൻ കോക്കനട്ട് ഓയിൽ വാങ്ങിക്കുമ്പോൾ ഗുണമേന്മ ശ്രദ്ധിക്കണം.
വെർജിൻ കോക്കനട്ട് ഓയിൽ ഒരു ബോഡി സ്ക്രബ് ആയും ഉപയോഗിക്കാം. കൈകാലുകള്‍ മങ്ങിയതായി കാണപ്പെടുകയും വരണ്ടതായി തോന്നുകയും ചെയ്താൽ വെർജിൻ കോക്കനട്ട് ഓയിൽ ഒരു ബോഡി സ്ക്രബ് ആയി ഉപയോഗിക്കാം. ഇതു ചർമത്തിന് തിളക്കവും മൃദുത്വവും നൽകും.
വിണ്ടു കീറിയ ചുണ്ടുകളിൽ പുരട്ടാനും ഈ എണ്ണ നല്ലതാണ്. ശരീര ദുർഗന്ധം മാറ്റുവാനും വെർജിൻ വെളിച്ചെണ്ണ പുരട്ടുന്നതു നല്ലതാണ്. വായിൽ ഇട്ട് കുറെ സമയം കുലുക്കുഴിയുന്നതു വായിൽ നിന്നു രോഗമുണ്ടാക്കുന്ന ബാക്ടീരിയകളെ പുറം തള്ളാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates