

ഏത് തരത്തിലുള്ള വേർപിരിയലും വളരേയധികം വേദന ഉണ്ടാക്കുന്നതാണ്. സാധാരണ ഒരു റിലേഷൻഷിപ്പ് ഇല്ലാതാകുന്നത് പോലെ അത്ര നിസാരമായ കാര്യമല്ല വിവാഹമോചനം. ഒരു ബന്ധം ഇല്ലാതാകുന്നത് രണ്ട് ആളുകൾക്കിടയിലാണ്, എന്നാൽ വിവാഹമോചനത്തിൽ കുടുംബങ്ങളും കുട്ടികളും മാതാപിതാക്കളും ഉൾപ്പെടുന്നു. അതിനാൽ തന്നെ ആ വേർപാടിന്റെ വേദന മാനസികമായി അവരെ തളർത്തുന്നു. എങ്കിലും വിവാഹമോചനം ജീവിതത്തിന്റേയും നമ്മുടെ സന്തോഷത്തിന്റേയും അവസാനമല്ല. വിവാഹമോചനത്തിലൂടെ ആളുകൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളെ മാറ്റി മാനസികാരോഗ്യം വീണ്ടെടുക്കാൻ നമുക്ക് സാധിക്കുന്നതാണ്.
വിവാഹമോചനത്തിന് ശേഷമുള്ള മാനസികാരോഗ്യം
ഈ സമയങ്ങളിൽ ഒരു വ്യക്തി അവരുടെ ഏറ്റവും മോശപ്പെട്ട വികാരങ്ങളിലൂടെയാണ് കടന്നു പോകുന്നത്. എന്നിരുന്നാലും, ഒരു വ്യക്തി വിവാഹമോചനത്തിനായി മുതിരുന്നത് അവർക്ക് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങൾ നേരിടുമ്പോൾ മാത്രമാണ്. വിവാഹമോചനത്തിന് ശേഷം മാനസികാരോഗ്യ ആഘാതത്തിൽ നിന്ന് മുക്തി നേടാൻ വർഷങ്ങളെടുക്കുമെങ്കിലും, മെച്ചപ്പെട്ട ജീവിതത്തിലേക്ക് ചെറിയ ചുവടുകൾ വയ്ക്കേണ്ടത് ഓരോ മനുഷ്യന്റേയും മാനസിക സുഖത്തിന് അത്യാവശ്യമാണ്.
വിവാഹ മോചനത്തിന് ശേഷമുണ്ടാകുന്ന ആഘാതത്തിൽ നിന്നും എങ്ങനെ മുക്തി നേടാം
സ്വയം സുഖപ്പെടാനുള്ള സമയം എടുക്കുക: നിങ്ങളുടെ വികാരങ്ങളെ അടിച്ചമർത്തുന്നതിന് പകരം അവയെ അംഗീകരിക്കുകയും അതിനെ സ്വയം സുഖപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.
സ്വയം ശ്രദ്ധിക്കുക: പതിവ് വ്യായാമം, ശരിയായ പോഷകാഹാരം, മതിയായ ഉറക്കം എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക. ശാരീരിക ക്ഷേമം മാനസികാരോഗ്യത്തെ സഹായിക്കും.
പ്രൊഫഷണൽ സഹായം തേടുക: നിങ്ങൾക്ക് സ്വയം വികാരങ്ങളെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അതിൽ നിന്നും മാറ്റം വരാനായി ഒരു തെറാപ്പിയോ കൗൺസിലിംഗോ പരിഗണിക്കുക.
സ്വന്തം താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുക: നിങ്ങളുടെ താൽപ്പര്യങ്ങൾ, ഹോബികൾ, വ്യക്തിപരമായ ലക്ഷ്യങ്ങൾ എന്നിവ വീണ്ടും കണ്ടെത്താൻ ഈ കാലയളവ് ഉപയോഗിക്കുക. നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും നൽകുന്ന പ്രവർത്തനങ്ങളിൽ നിക്ഷേപിക്കുക.
ആത്മപരിശോധന: സമ്മർദ്ദ നില കുറയ്ക്കുന്നതിന് ധ്യാനം അല്ലെങ്കിൽ യോഗ പോലുള്ളവ പരിശീലിക്കുക. ജീവിതത്തെക്കുറിച്ച് മികച്ച കാഴ്ചപ്പാടുകൾ ഉണ്ടാകാൻ ഇത് നിങ്ങളെ സഹായിക്കും.
ജീവിതതിൽ വ്യക്തമായ പ്ലാൻ ഉണ്ടാക്കുക:ഒരു ദിനചര്യ ഉണ്ടാക്കുന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ പിടിച്ചു നിൽക്കാനുള്ള ഊർജ്ജം നൽകും
പോസിറ്റീവായി ഇരിക്കുക: ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം ഭാവിയിയെക്കുറിച്ചും വിവാഹമോചനം കൊണ്ടുണ്ടായ അവസരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates